ചാമ്പ്യൻമാരുടെ പതനം
text_fieldsകാസാൻ: ചരിത്രം തെറ്റിയില്ല. ചാമ്പ്യൻപകിട്ടുമായെത്തി ആദ്യ റൗണ്ടിൽ മടങ്ങിയ ഫ്രാൻസിെൻറയും ഇറ്റലിയുടെയും സ്പെയിനിെൻറയും വഴിയേ ജർമനിയും. അത്താഴം മുടക്കാൻ നീർക്കോലി മതിയെന്ന ചൊല്ലുപോലെ ദക്ഷിണ കൊറിയയോട് നിർണായക മത്സരത്തിൽ 2-0ത്തിന് തോറ്റ് ജർമനി പുറത്ത്. ഇഞ്ചുറി സമയത്തെ ട്വിസ്റ്റുകളിലാണ് ചാമ്പ്യന്മാരുടെ കഥകഴിഞ്ഞത്. 92ാം മിനിറ്റിൽ കിം യോങ് ഗ്വോനും 96ാം മിനിറ്റിൽ ഹ്യൂങ് മിൻ സണും നേടിയ ഗോളിലാണ് ബ്രസീലിൽ ലോകകപ്പുയർത്തിയ വീരചരിതവുമായെത്തിയ ജർമനി തോറ്റത്.
ഇതേസമയം നടന്ന രണ്ടാം മത്സരത്തിൽ സ്വീഡൻ മെക്സികോയെ 3-0ത്തിന് തോൽപിക്കുകയും ചെയ്തതോടെ ആറു പോയൻറുമായി സ്വീഡൻ ഗ്രൂപ് ചാമ്പ്യന്മാരായപ്പോൾ, ജർമനിയുടെ തോൽവിയിൽ ജീവൻ ലഭിച്ച് ആറു പോയൻറുമായി മെക്സികോയും നോക്കൗട്ടിലെത്തി. വിലപ്പെട്ട ജയത്തോടെ കൊറിയ (മൂന്ന് പോയൻറ്) ഗോൾ ശരാശരിയിൽ മൂന്നാമതായപ്പോൾ, ഫുട്ബാൾ ലോകത്തെ അമ്പരപ്പിച്ച് ജർമനിക്ക് (മൂന്ന്) അവസാന സ്ഥാനക്കാരായി തലതാഴ്ത്തി മടക്കം.
ജയം അനിവാര്യമായിരുന്ന ചാമ്പ്യന്മാർ കരുതിയാണ് കളത്തിലിറങ്ങിയത്. തിമോ വെർണറെ സ്ട്രൈക്കറാക്കി 4-2-3-1 പതിവുശൈലിയൽ.
92ാം മിനിറ്റ്
കിം യോങ് ഗ്വോൻ
(ദ. കൊറിയ)
റഷ്യൻ ലോകകപ്പിലെ പതിവുതെറ്റിക്കാതെ ട്വിസ്റ്റുകൾ എത്തിയത് തൊണ്ണൂറാം മിനിറ്റുകൾക്കുശേഷം. 92ാം മിനിറ്റിലെ ഒരു കോർണർ കിക്കാണ് ജർമനിയുടെ കുഴിതോണ്ടിയത്. ജർമൻ ബോക്സിനുള്ളിൽ തട്ടിയും തിരിഞ്ഞും നീങ്ങിയ പന്ത് നോയറിനു മുന്നിലുണ്ടായിരുന്ന യോങ് കിമ്മിനു മുന്നിലേക്ക്. ഒട്ടും സമയം പാഴാക്കാതെ കിം പന്ത് വലയിലാക്കി. എന്നാൽ, സൈഡ് റഫറി ഒാഫിന് വിധിച്ചു. നിരാശയിലായി കൊറിയക്കാർ തലയിൽ കൈവെച്ചു. കിം ഒാഫ് പരിധി ലംഘിച്ചെന്ന കാര്യം ഉറപ്പ്. എന്നാൽ, ആരുടെ കാലിൽതട്ടിയാണ് പന്ത് നീങ്ങിയതെന്ന് വ്യക്തമാവാതിരുന്നതോടെ റഫറി വാറിലേക്ക് നീങ്ങി. ഒടുവിൽ സംഗതി വ്യക്തം. പന്ത് സ്യൂളിെൻറ ജഴ്സിയിൽ ചുംബിച്ചിരിക്കുന്നു. റഫറി ഗോൾ അനുവദിച്ച് ടച്ച്ലൈനിലേക്ക് വിരൽചൂണ്ടി.
96ാം മിനിറ്റ്
ഹ്യൂങ് മിൻ സൺ
(ദ. കൊറിയ)
ജർമനിയുടെ ശവപ്പെട്ടിയിൽ കൊറിയയുടെ അവസാന ആണി. ഇത് നോയറിെൻറ മണ്ടത്തമായിരുന്നു. ഗോളടിക്കാനായി നോയർ സ്ഥാനം മറന്ന് കൊറിയൻ ബോക്സിനരികിലെത്തി. കൂട്ടപ്പൊരിച്ചിലിനൊടുവിൽ പകരക്കാരനായെത്തിയ സെ ജോങ് ജു മുന്നിലുണ്ടായിരുന്ന നോയറെ വെട്ടിച്ച് സണിലേക്ക് പന്ത് കൈമാറി. ആളൊഴിഞ്ഞ പോസ്റ്റിൽ സണിെൻറ ഗോൾ. ഒടുവിൽ ചാമ്പ്യൻപട പ്രീക്വാർട്ടർ കാണാതെ പുറത്ത്.
LIVE UPDATE
- കൊറിയക്ക് രണ്ടാം ഗോൾ
- ദക്ഷിണകൊറിയക്ക് ഒരു ഗോൾ ലീഡ്
- ഹമ്മൽസിെൻറ ഹെഡർ ഗോളി തടയുന്നു
- ലോങ് റേഞ്ചറുകളിലുടെ ഗോൾ നേടാനുള്ള ജർമൻ ശ്രമങ്ങൾ പാഴാവുന്നു
- ഗോമസിെൻറ ഷോട്ട് ഗോളി തടയുന്നു
- രണ്ടാം പകുതിയിൽ കളി ആദ്യ പത്ത് മിനുട്ട് പിന്നിടുേമ്പാൾ ഗോളടിക്കിനാവാതെ ജർമ്മനി പതറുന്നു.
- രണ്ടാം പകുതിക്ക് തുടക്കം
- ജർമ്മനി-ദക്ഷിണകൊറിയ മൽസരത്തിലെ ആദ്യപകുതി പൂർത്തിയാവുേമ്പാൾ ദക്ഷിണകൊറിയയുടെ പ്രതിരോധം ജർമ്മനിക്ക് വിനയാകുന്നു. മികച്ച മുന്നേറ്റങ്ങൾ ദക്ഷിണകൊറിയയുടെ ബോക്സിൽ നടത്താൻ ജർമ്മനിക്ക് കഴിയുന്നുണ്ടെങ്കിലും ഗോൾ അകലുന്നു. ദക്ഷിണകൊറിയയുടെ പ്രതിരോധ മതിലിൽ തട്ടിയാണ് ജർമ്മൻ അവസരങ്ങൾ പാഴാവുന്നത്. പന്ത് കൈവശം വെക്കുന്നതിൽ ജർമ്മനിയാണ് മുന്നിൽ. ചില മുന്നേറ്റങ്ങൾ ദക്ഷിണകൊറിയ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ കൊറിയക്ക് വെല്ലുവിളി ആവുകയാണ്.
- 43ാം മിനുട്ടിൽ കൊറിയയുടെ മികച്ച മുന്നേറ്റം
- ഗോൾ നേടാനുള്ള അവസരം ജർമ്മനിയുടെ മാറ്റ് ഹമ്മൽസ് പാഴാക്കുന്നു
As you were in both #MEXSWE and #KORGER so far...#WorldCup pic.twitter.com/N2sn3dsw0q
— FIFA World Cup(@FIFAWorldCup) June 27, 2018
- ജർമൻ ഗോൾ കീപ്പർ ന്യൂയറിെൻറ പിഴവ്
-
- കൊറിയയുടെ ലീക്ക് മഞ്ഞകാർഡ്
- ജർമ്മനിയും കൊറിയയും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ച. ജർമ്മനിയെ ഗോളടിക്കാൻ അനുവദിക്കാതെ കൊറിയയുടെ പ്രതിരോധം
- ജർമ്മൻ ഗോൾകീപ്പർ ന്യൂയറിെൻറ പിഴവിൽ നിന്ന് ഗോൾ നേടാനുള്ള കൊറിയയുടെ ശ്രമം പാഴാകുന്നു
- ദക്ഷിണ കൊറിയക്ക് അനുകൂലമായ ഫ്രീ കിക്ക്
- 15ാം മിനുട്ടിൽ ജർമനിക്ക് അനുകൂലമായ കോർണർ കിക്ക്
- ടോണി ക്രൂസിെൻറ മുന്നേറ്റം ദക്ഷിണകൊറിയ തടയുന്നു
- േഒമ്പതാം മിനുട്ടിൽ കൊറിയയുടെ ജങിന് മഞ്ഞകാർഡ്
- കൊറിയ നാല് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്
അഞ്ച് മാറ്റങ്ങളുമായാണ് ജർമ്മനി കളത്തിലിറങ്ങിയിരിക്കുന്നത്.
FYI - Here&39;s how we begin today in Group F#KORGERMEXSWE pic.twitter.com/L6K30bBD9A
— FIFA World Cup(@FIFAWorldCup) June 27, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.