ജർമനി- ചിലി മത്സരം സമനിലയിൽ; സെമി പ്രവേശനത്തിന് ഇരുടീമും കാത്തിരിക്കണം
text_fieldsമോസ്കോ: കോൺഫെഡറേഷൻസ് കപ്പിൽ ലാറ്റിനമേരിക്കൻ ജേതാക്കളും ലോക ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടം 1-1ന് സമനിലയിലായതോടെ സെമിയുറപ്പിക്കാൻ ഇരു ടീമുകൾക്കും അവസാനം അങ്കംവരെ കാത്തിരിക്കണം. ഫിഫ ലോക റാങ്കിങ്ങിൽ മൂന്നും നാലും സ്ഥാനങ്ങളിലുള്ള തുല്യ ശക്തികൾ നേർക്കുനേർ എത്തിയ പോരാട്ടത്തിൽ, ഇരുടീമുകളും ഒാേരാ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.
ആരാധകർ കാത്തിരുന്ന പോരിൽ, കളിതുടങ്ങി ചൂടുപിടിക്കുന്നതിനുമുേമ്പ യുവ ജർമനിയുടെ കണക്കുകൂട്ടൽ തെറ്റിയിരുന്നു. ചിലിയുടെ ആഴ്സനൽ താരം അലക്സിസ് സാഞ്ചസാണ് ആറാം മിനിറ്റിൽ തന്നെ ജർമൻ വലകുലുക്കിയത്. ആഴ്സനലിലെ സാഞ്ചസിെൻറ സഹതാരവും ജർമനിയുടെ വിശ്വസ്ത പ്രതിരോധക്കാരനുമായ ശോഖ്റാൻ മുസ്തഫിയുടെ പിഴവാണ് ഗോളിനവസരമൊരുക്കുന്നത്. ബോക്സിൽ നിന്നും മുസ്തഫി, സെബാസ്റ്റ്യൻ റൂഡിക്ക് നീട്ടിനൽകിയ ഗ്രൗണ്ട്പാസ് പിഴച്ചപ്പോൾ, പന്ത് അർതുറോ വിദാലിെൻറ കാലിൽതട്ടി ഇടതുവിങ്ങിലുണ്ടായിരുന്ന സാഞ്ചസിനടുത്തേക്കെത്തുകയായിരുന്നു. വിദാലിന് തന്നെ പന്തുനൽകി ബോക്സിലേക്ക് കുതിച്ച സാഞ്ചസിന് ബയേൺ മ്യൂണിക് താരം മുസ്തഫിയെ കബളിപ്പിച്ചു തിരിച്ചുനൽകി. ശരവേഗതയിൽ കുതിച്ച സാഞ്ചസ് ഗോളി ആന്ദ്രെ ടെർസ്റ്റീഗനെയും കടത്തി ഇടങ്കാലൻ ഷോട്ടിൽ പന്ത് വലയിലാക്കി. സാഞ്ചസിെൻറ കരിയറിലെ 38ാം അന്താരാഷ്ട്ര ഗോൾ. ഇതോടെ ചിലിയുടെ എക്കാലത്തെയും ടോപ് സ്േകാററായി സാഞ്ചസ് മാറി. മാർസലോ സലാസിെൻറ റെക്കോഡാണ് സാഞ്ചസ് മറികടന്നത്.
അപ്രതീക്ഷിത ഗോൾ വഴങ്ങിയതോടെ പതറിയ ജർമനിയുടെ തിരിച്ചുവവ് ശ്രമം വിജയിക്കുന്നത് 41ാം മിനിറ്റിലാണ്. എംറെ കാൻ-യോനാസ് ഹെക്റ്റർ-ലാർസ് സ്റ്റിൻഡ്ൽ ത്രയത്തിെൻറ മിന്നലാക്രമണത്തിലാണ് ഗോൾ തിരിച്ചടിക്കുന്നത്. മൈതാനത്തിെൻറ മധ്യഭാഗത്തുനിന്നും പന്തുമായി കുതിച്ച എംറെ കാൻ, ഇടുതുവിങ്ങിൽ ഒാഫ്ലൈൻ കുരുക്കഴിച്ച് നീങ്ങിയ ഹെക്റ്ററിന് നൽകി. സമയം ഒട്ടും പാഴാക്കാതെയുള്ള ഹെക്റ്ററിെൻറ ക്രോസിന് ലാർസ് സ്റ്റിൻഡ്ൽ കാൽവെച്ച് ഗോളാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ തന്ത്രങ്ങൾ പലതും മാറ്റിയെങ്കിലും വിജയഗോൾ കുറിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞിരുന്നില്ല.
ഇേതാടെ ഗ്രൂപ് ബിയിൽ ഇരു ടീമുകൾക്കും നാലു പോയൻറ് വീതമാണ്. സെമിയുറപ്പിക്കാൻ ജർമനിക്ക് കാമറൂണിനെതിരെയും ചിലിക്ക് ആസ്ട്രേലിയക്കെതിരെയുമുള്ള അവസാന മത്സരത്തിൽ വിജയിക്കണം. ആസ്ട്രേലിയക്കും കാമറൂണിനും ഒാരോ പോയൻറ് വീതമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.