വയസ്സ് 42: ബുഫണിന് ഇപ്പോഴും ചെറുപ്പം, അടുത്ത സീസണിലും യുവൻറസിലുണ്ടാകും
text_fieldsടൂറിൻ: പ്രായം കൂടുന്തോറും യുവൻറസും ഗോളി ബുഫണും തമ്മിലെ ആത്മബന്ധത്തിന് വീര്യം കൂടുന്നേയുള്ളൂ. 18 വർഷമായി തുടരുന്ന ബന്ധം ഒരു വർഷത്തേക്കുകൂടി നീട്ടി യുവൻറസിെൻറ പുതിയ കരാർ. 42കാരനായ ഇറ്റാലിയൻ ഫുട്ബാളിലെ സൂപ്പർ ഗോൾകീപ്പർ ജിയാൻ ലൂയിജി ബുഫണിനെ അടുത്ത സീസണിലും തങ്ങളുടെ അണിയറയിൽ നിർത്താനാണ് ഇറ്റാലിയൻ ലീഗിലെ ചാമ്പ്യൻ ടീമിെൻറ തീരുമാനം.
അടുത്ത സീസൺ പൂർത്തിയാവുേമ്പാഴേക്കും ബുഫണിന് പ്രായം 43 ആവും. 2001ൽ 23ാം വയസ്സിലാണ് ബുഫൺ യുവൻറസിലെത്തുന്നത്. അന്ന് ബുഫൺ കാത്ത വലക്ക് മുന്നിൽ ടീമിനെ നയിച്ചവരെല്ലാം ഫുട്ബാളിനോട് വിടപറഞ്ഞ് വിശ്രമജീവിതത്തിലേക്കോ മറ്റ് വേഷങ്ങളിലേക്കോ മാറിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു.
അപ്പോഴും അതേ ടീമിെൻറ വിശ്വസ്തനായ കാവൽക്കാരനായി തുടരുകയാണ് ഇറ്റാലിയൻ ഫുട്ബാളിലെ ജീനിയസ്. 2001 മുതൽ 2018 വരെ യുവൻറസിൽ കളിച്ച താരം ഒരു സീസണിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽ എത്തിയെങ്കിലും ഈ സീസൺ തുടക്കത്തിൽ തിരിച്ചെത്തി. നിലവിൽ പോളണ്ടുകാരനായ വോസിഷ് സ്കെസൻസിയാണ് ഒന്നാം നമ്പർ ഗോളിയെങ്കിലും സീസണിൽ 13 കളിയിൽ ബുഫൺ വലകാത്തു. ഒരു തവണകൂടി ബൂട്ടണിഞ്ഞാൽ സീരി 'എ'യിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച പൗളോ മാൾഡീനിയുടെ (647) റെക്കോഡ് മറികടക്കാം.
ബുഫണിനൊപ്പം ക്യാപ്റ്റൻ ജോർജിന്യോ ചെല്ലിനിയുടെ കരാറും യുവൻറസ് ഒരു വർഷത്തേക്ക് നീട്ടി. 2005 മുതൽ ഇറ്റാലിയൻ ടീമിെൻറ പ്രതിരോധനിരയിലെ നട്ടെല്ലാണ് ഈ 35കാരൻ.
2001ൽ ബുഫണിനൊപ്പം യുവൻറസിൽ കളിച്ചവർ ഇന്നെവിടെ?
അേൻറാണിയോ കോെൻറ: ടീമിലെ മധ്യനിരക്കാരനായിരുന്നു കോെൻറ. അന്ന് പ്രായം 32. 2004ൽ വിരമിച്ച കോെൻറ 2011 മുതൽ '14 വരെ അതേ ടീമിെൻറ പരിശീലകനായി. ഇറ്റലി, ചെൽസി ടീമുകളിലൂടെ ഇപ്പോൾ ഇൻറർമിലാൻ കോച്ച്.
അലസാേന്ദ്രാ ഡെൽപിയറോ: 2001ൽ ക്യാപ്റ്റൻ. 2014ൽ ഡൽഹി ഡൈനാമോസിലൂടെ വിരമിച്ചു. കോച്ചാവാൻ ആഗ്രഹിച്ച ഡെൽപിയറോ നിലവിൽ യുവെ പ്രസിഡൻറിെൻറ ഉപദേശക സമിതിയിലുണ്ട്.
ലിലിയൻ തുറാം: പ്രതിരോധ താരമായിരുന്നു തുറാം 2006ൽ യുവൻറസ് വിട്ടു ബാഴ്സയിലെത്തി. രണ്ടു വർഷംകൊണ്ട് കളി മതിയാക്കി. നിലവിൽ ഫ്രഞ്ച് രാഷ്ട്രീയത്തിൽ സജീവം.
എജുക്കേഷൻ എെഗൻസ്റ്റ് റാസിസം ഫൗണ്ടേഷനുമായി വംശീയതക്കെതിരായ പോരാട്ടത്തിൽ മുന്നിലുണ്ട് ഈ മുൻ ലോകചാമ്പ്യൻ താരം.
പവേൽ നെദ്വെദ്: ചെക് താരമായ നെദ്വെദ് 2009ൽ യുവൻറസിലൂടെ ഫുട്ബാളിൽനിന്ന് പടിയിറങ്ങി. നിലവിൽ യുവൻറസ് ഡയറക്ടർ ബോർഡ് അംഗം.
ഡേവിഡ് ട്രെസഗ്വ: മുൻ ഫ്രഞ്ച് താരമായ ട്രെസഗ്വ, 2010ൽ യുവൻറസ് വിട്ടശേഷം വിവിധ ക്ലബുകളിലൂടെ 2014ൽ ഇന്ത്യയിൽ പുണെ സിറ്റിക്കായി കളിച്ച് പടിയിറങ്ങി. ഇപ്പോൾ ടി.വി ചർച്ചകളും കളിപറച്ചിലുമായി ട്രെസഗ്വയുടെ ഇടം ഫുട്ബാളിെൻറ പിന്നാമ്പുറങ്ങളിലാണ്.
ജിയാൻ ലൂക സംബ്രോട്ട: പ്രതിരോധ മതിലായിരുന്ന സംബ്രോട്ട 2006ൽ യുവൻറസ് വിട്ട് ബാഴ്സലോണ, മിലാൻ ക്ലബുകൾക്ക് കളിച്ച് 2014ൽ സ്വിറ്റ് ലീഗിലൂടെ വിരമിച്ചു. പിന്നീട് പരിശീലക വേഷത്തിൽ ഡൽഹി ഡൈനാമോസിലെത്തിയ താരം, ഇപ്പോൾ ചൈനീസ് സൂപ്പർ ലീഗിൽ കോച്ചായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.