ഗോള്‍വര്‍ഷത്തോടെ ഗോവക്ക് മടക്കം
text_fields
മഡ്ഗാവ്: സെമികാണാതെ പുറത്തായ ചെന്നൈയിന്‍ എഫ്.സിയും എഫ്.സി ഗോവയും അവസാനമത്സരത്തില്‍ ഗംഭീരമായ കളിയോടെ മടങ്ങുന്നു. ആവേശകരമായ പോരാട്ടത്തില്‍ 5-4ന് ചെന്നൈയിനെ തോല്‍പിച്ചാണ് ഗോവ ഐ.എസ്.എല്‍ മൂന്നാം സീസണിലെ അവസാന മത്സരം ഗംഭീരമാക്കിയത്. 14 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ ചെന്നൈയിന് 15ഉം ഗോവക്ക് 14ഉം പോയന്‍റാണ് ഈ സീസണിലെ സമ്പാദ്യം.
ജെറി ലാല്‍റിന്‍സുലയിലൂടെ നാലാം മിനിറ്റില്‍ ചെന്നൈ ടീമാണ് ഗോള്‍മഹോത്സവത്തിന് തുടക്കമിട്ടത്. തൊട്ടടുത്ത മിനിറ്റില്‍ ഗോവയുടെ റാഫേല്‍ കൊയ്ലോ തിരിച്ചടിച്ചു. ഗോവ ക്യാപ്റ്റന്‍ ഗ്രിറി അര്‍നോലിന്‍ 13ാം മിനിറ്റില്‍ ചെന്നൈയിന് ഒരു ഗോള്‍ ദാനം നല്‍കി. 21ാം മിനിറ്റില്‍ ജോഫ്രെ തിരിച്ചടിച്ചതോടെ 2-2ന് തുല്യമായി. ഡുഡു 28ാം മിനിറ്റില്‍ ചെന്നൈയിനെ വീണ്ടും മുന്നിലത്തെിച്ചു. 68ാം മിനിറ്റില്‍ സാഹില്‍ ടവോര ഗോവയെ ഒപ്പമത്തെിച്ചു (3-3). 76ാം മിനിറ്റില്‍ കൊയ്ലോ വീണ്ടും വലകുലുക്കി ഗോവക്ക് ലീഡ് നേടിക്കൊടുത്തു. 88ാം മിനിറ്റില്‍ ജോണ്‍ ആര്‍നെ റീസെ ചെന്നൈയെ വീണ്ടും ഒപ്പമത്തെിച്ചു. ഇഞ്ച്വറി സമയത്തിന്‍െറ അഞ്ചാം മിനിറ്റില്‍ ടവോര രണ്ടാം ഗോളിലൂടെ സ്വന്തം തട്ടകത്തില്‍ ഗോവക്ക് വിജയം സമ്മാനിക്കുകയായിരുന്നു (5-4).
നിലവിലെ ജേതാക്കളായ ചെന്നൈയിനും രണ്ടാം സ്ഥാനക്കാരായ ഗോവയും മടങ്ങുമ്പോള്‍ പരിശീലകരായ സീക്കോക്കും മാര്‍കോ മറ്റരാസിക്കും നിരാശജനകമായ സീസണായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.