കേരളത്തിെൻറ ‘മെസ്സി’; ഗോകുലത്തിെൻറ ‘ഹീറോ’
text_fieldsകോഴിക്കോട്: ആറ് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പുകളിൽ 28 ഗോളുകൾ നേടിയ താരമാണ് ഗോകുലത്തിെൻറ മലയാളിയായ എസ്. രാജേഷ്. 2012ൽ കർണാടക ടീമിനു വേണ്ടി സന്തോഷ് ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച രാജേഷ് ആദ്യ ചാമ്പ്യൻഷിപ്പിൽതന്നെ എട്ടു ഗോളുകൾ നേടി. മൂന്നു വർഷം കർണാടക്കും മൂന്നു വർഷം റെയിൽവേക്കും വേണ്ടി സന്തോഷ്ട്രോഫിയിൽ ബൂട്ടണിഞ്ഞ താരം മലയാളികൾക്ക് അത്ര പരിചയമില്ലായിരുന്നു. എന്നാൽ, െഎ ലീഗിൽ ഗോകുലത്തിനായി പറന്നു കളിക്കുന്ന ഇൗ ഗോളടിവീരനെ കാണികൾ നെഞ്ചേറ്റി കഴിഞ്ഞു. മിനർവ പഞ്ചാബിനെതിരെ ജയിച്ചപ്പോൾ വിജയഗോൾ രാജേഷിൽനിന്നായിരുന്നു. ഷില്ലോങ്ങിനെതിരെയും ഗോളടിച്ചു. കേരളത്തിെൻറ മെസ്സിയെന്ന് ആരാധകരും സുഹൃത്തുക്കളും വിശേഷിപ്പിക്കുന്ന രാജേഷ് തെൻറ ഫുട്ബാൾ ജീവിതവും അനുഭവങ്ങളും മാധ്യമത്തോട് പങ്കുവെക്കുന്നു.
വിലപ്പെട്ട ഗോളുകൾ
െഎ ലീഗിൽ ഗോകുലത്തിനായി ആറ് കളി പൂർത്തിയാക്കിയപ്പോൾ ആരാധകരിൽ നിന്നുള്ള പിന്തുണയും അഭിനന്ദനങ്ങളും നിർവചിക്കാൻ വാക്കുകളില്ലെന്ന് പറഞ്ഞാണ് രാജേഷ് സംസാരിച്ചു തുടങ്ങിയത്. സന്തോഷ് ട്രോഫിയിൽ നേടിയ 28 ഗോളുകെളക്കാൾ മനസ്സു നിറച്ചത് െഎ ലീഗിൽ ഗോകുലത്തിനായി നേടിയ രണ്ട് ഗോളുകളാണ്. ഇത്രയും കാലം മറ്റു സംസ്ഥാനങ്ങൾക്കും ടീമുകൾക്കും വേണ്ടി മികച്ച പ്രകടനം നടത്തിയപ്പോൾ മലയാളികൾക്ക് അന്യനായിരുന്നു. ആദ്യ കളിയിൽ ഗോളടിച്ചില്ലെങ്കിലും കാണികൾ എന്നിലർപ്പിച്ച വിശ്വാസം അത്ഭുതപ്പെടുത്തി. വർഷങ്ങളോളം മൈതാനത്ത് പ്രയത്നിച്ചിട്ടു കിട്ടാത്ത കാര്യങ്ങളാണ് സ്വന്തം നാട്ടിൽ സ്വന്തം ടീമിനായി കളിച്ചപ്പോൾ ലഭിച്ചത്.
െഎ ലീഗിൽ ചെന്നൈ സിറ്റിയും ഗോകുലവും ഒരേ സമയം ടീമിലേക്ക് ക്ഷണിച്ചപ്പോൾ അധികം ചിന്തിക്കേണ്ടി വന്നില്ല. കേരള ടീമിനു വേണ്ടി ബൂട്ടണിയാൻ തന്നെ തീരുമാനിച്ചു. അത് ശരിയാണെന്ന് ഇപ്പോൾ മനസ്സിലായി. ആരാധകരുടെ പിന്തുണ, ഒത്തിണങ്ങി കളിക്കുന്ന സഹകളിക്കാർ, ബിേനാ ജോർജിനെ പോലെ മികച്ച പരിശീലകൻ. ഇവയെല്ലാം ഏതൊരു കളിക്കാരനും ആഗ്രഹിച്ചുപോവും.
ഇങ്ങനെയും ഒരു
ജീവിതമുണ്ടായിരുന്നു
എെൻറ നേട്ടങ്ങളെല്ലാം കുടുംബത്തിനും പിന്തുണച്ചവർക്കുമുള്ള അംഗീകാരമാണ്. സാമ്പത്തികമായി വളരെയധികം കഷ്ടത അനുഭവിച്ച കുട്ടിക്കാലത്തിലൂടെയാണ് കടന്നു വന്നത്. അച്ഛനും മൂന്ന് ജേഷ്ഠന്മാരും മത്സ്യത്തൊഴിലാളികളാണ്. കളിക്കാൻ ബൂട്ട് വാങ്ങാൻപോലും കാശില്ലായിരുന്നു.
പണമില്ലാത്തതിനാൽ ഫുട്ബാളിൽ വലിയ പ്രതീക്ഷയൊന്നും െവച്ചിരുന്നില്ല. എന്നാൽ, ചേട്ടന്മാർ എന്നെ കടലിലേക്ക് കൂട്ടിയില്ല. പോയി കളിക്കാൻ പറഞ്ഞു. അവർ അധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ടാണ് ഞാൻ കളിച്ചുവളർന്നത്.
തിരുവനന്തപുരത്തെ പൊഴിയൂരിലെ എസ്.എം.ആർ.സി അക്കാദമിയിലെ പരിശീലകൻ ക്ലിയോഫസ് അലക്സാണ് ഫുട്ബാളിലേക്ക് കൈപിടിച്ചത്. ആ പരിശീലനം കരിയറിൽ വലിയ മാറ്റമുണ്ടാക്കി. പ്ലസ് ടുവിന് പഠിക്കുേമ്പാൾ തിരുവനന്തപുരത്തിനു വേണ്ടി സുബ്രേതാ കപ്പ് ടൂർണമെൻറിൽ പെങ്കടുത്തു. 2012ലാണ് സന്തോഷ് ട്രോഫിയിൽ അരങ്ങേറ്റം. 2016ൽ പരിക്കേറ്റ് മാറിനിന്നതൊഴിച്ചാൽ 2018 വരെ സന്തോഷ് ട്രോഫിയിൽ കളിച്ചു.
2013ലെ മികച്ച പ്രകടനത്തിലൂടെ ബംഗളൂരുവിൽ റെയിൽവേ േജാലിയും ലഭിച്ചു. എല്ലാം കുടുംബത്തിെൻറയും നാട്ടുകാരുടെയും പിന്തുണകൊണ്ടായിരുന്നു.
ആരാധകരാണ് ഉൗർജം
ആരാധകരിൽനിന്ന് കിട്ടുന്ന പിന്തുണ ഒരു കളിക്കാരനെ സ്വാധീനിക്കുമെന്നതിൽ സംശമില്ല. നമ്മളിൽനിന്ന് മറ്റുള്ളവർ കൂടുതൽ പ്രതീക്ഷിക്കുേമ്പാൾ നന്നായി കളിക്കാനുള്ള കഠിനശ്രമം അറിയാതെ തന്നെ കടന്നുവരും. പ്രത്യേകിച്ച് മലബാറിൽ ഫുട്ബാളിന് കിട്ടുന്ന പിന്തുണ ഏതൊരു താരത്തെയും വളർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.