ഇന്ത്യൻ വനിത ലീഗ്: ഗോകുലം എഫ്.സിക്ക് കിരീടം
text_fieldsബംഗളൂരു: ആശിച്ച കിരീടത്തിൽ മുത്തമിട്ട് ഗോകുലത്തിെൻറ പെൺപോരാളികൾ. ബംഗളൂരുവി ൽ വെള്ളിയാഴ്ച നടന്ന ഇന്ത്യൻ വനിതാ ലീഗ് ഫൈനലിൽ ക്രിഫ്സ എഫ്.സിയെ രണ്ടിനെതിരെ മൂന് നു ഗോളുകൾക്ക് വീഴ്ത്തിയാണ് ഗോകുലം കേരളയുടെ കിരീട ധാരണം.
രണ്ട് ഗോളിന് പിന ്നിൽനിന്നശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന മണിപ്പൂരി ക്ലബിെൻറ സ്വപ്നങ്ങൾ തകർത്ത് 87ാം മിനിറ്റിൽ നിറയൊഴിച്ച സ്റ്റാർ സ്ട്രൈക്കർ സബിത്ര ഭണ്ഡാരിയാണ് വിജയശിൽപി. മൂ ന്നാണ്ട് മാത്രം പ്രായമായ ഗോകുലത്തിെൻറ നേട്ടപ്പട്ടികയിൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡ റേഷെൻറ ആദ്യ കിരീടമാണിത്. വിജയികൾക്കുവേണ്ടി ഇറോം പ്രമേശ്വരിയും കമലാദേവിയും ലക്ഷ്യം കണ്ടപ്പോൾ ക്രിഫ്സക്കായി ക്യാപ്റ്റൻ ഗ്രേസും രത്തൻ ബാലാദേവിയും വല കുലുക്കി.
സ്വപ്നങ്ങളിലേക്ക് തുടക്കം
ടൂർണമെൻറിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുമായിറങ്ങിയ ക്രിഫ്സ എഫ്.സിയുടെ വലയിൽ ഒന്നാം മിനിറ്റിൽത്തന്നെ പന്തെത്തിച്ചാണ് ഗോകുലം വരവറിയിച്ചത്. 10 ഇന്ത്യൻ താരങ്ങളെ േപ്ലയിങ് ഇലവനിലിറക്കിയ മണിപ്പൂരി ക്ലബിനെ ഞെട്ടിച്ച തുടക്കം. വലതു ബോക്സിന് പുറത്തുനിന്ന് സബിത്ര നൽകിയ ക്രോസിൽ ഇറോം പ്രമേശ്വരി ദേവി പന്ത് വലയിലാക്കി (1-0). അപ്രതീക്ഷിത ഗോളിൽ ഉണർന്ന ക്രിഫ്സ പിന്നീട് ഗോകുലം ഗോൾമുഖത്ത് നിരന്തരം ആക്രമണമഴിച്ചുവിെട്ടങ്കിലും പ്രതിരോധത്തിൽ തട്ടി ചിതറി.
ഇരു ഗോൾമുഖത്തും പന്ത് കയറിയിറങ്ങുന്നതിനിടെ 25ാം മിനിറ്റിൽ ഗോകുലം രണ്ടാം വെടി പൊട്ടിച്ചു. എതിർ ബോക്സിന് തൊട്ടുമുന്നിൽ മനീഷയെ ക്രിഫ്സ പ്രതിരോധം വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുത്തത് കമലാദേവി.
പ്രതിരോധ മതിലിൽ തട്ടി തിരിച്ചുവന്ന പന്ത് എതിർഗോളി ലിതോയ്ഗാംബി ദേവിയെ കബളിപ്പിച്ച് വലയിൽ (2-0). പരാജയം മണത്ത ക്രിഫ്സ പ്രത്യാക്രമണം കനപ്പിച്ചതിന് 34ാം മിനിറ്റിൽ ഫലം കണ്ടു.
ഗോകുലം ബോക്സിനരികെ ലഭിച്ച ഫ്രീകിക്കിനൊടുവിൽ ബോക്സിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ ഗ്രേസ് പന്ത് വലയിലേക്ക് തട്ടിയിട്ടു (2-1).
ഒപ്പത്തിനൊപ്പം രണ്ടാം പകുതി
ഇടവേളക്കുശേഷം ക്രിഫ്സ കുറിയ പാസുകളുമായി പൊസഷൻ ഗെയിമിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ലോങ്ബാളിനെ ആശ്രയിച്ചായിരുന്നു ഗോകുലത്തിെൻറ നീക്കങ്ങൾ.
72ാം മിനിറ്റിൽ രതൻബാലാദേവിയുടെ സുന്ദരമായ ഫിനിഷിങ്ങിൽ മണിപ്പൂരുകാർ ഒപ്പമെത്തി (2-2). കളിയവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഇറോം പ്രമേശ്വരി ദേവി വലതുവിങ്ങിൽനിന്ന് നീട്ടി നൽകിയ ക്രോസ് ബോക്സിൽ ഒാടിയെടുത്ത മനീഷ മറിച്ചുനൽകിയത് സബിത്രയുടെ കാലിൽ. സമയമൊട്ടും കളയാതെ തകർപ്പൻ ഷോട്ടിൽ ‘സാംബ’യുടെ മികച്ച ഫിനിഷിങ് (3-2).
ടോപ്സ്കോററായി സബിത്ര
ക്രിഫ്സ ക്യാപ്റ്റൻ ഗ്രേസാണ് ഫൈനലിലെ താരം. ഫൈനൽ റൗണ്ടിലെ 16 ഗോളുകളുമായി സബിത്ര ടോപ്സ്കോററായി. ഭാവി താരമായി ഗോകുലത്തിെൻറ 18കാരി മനീഷ കല്യാണിനെയും മികച്ച ഗോൾകീപ്പറായി ക്രിഫ്സയുടെ ലിതോയ്ഗാംബി ദേവിയെയും മൂല്യമേറിയ താരമായി രതൻ ബാലാദേവിയെയും തെരെഞ്ഞടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.