ഗോകുലം-െഎസ്വാൾ മത്സരം 3.30 മുതൽ
text_fieldsകോഴിക്കോട്: െഎ ലീഗിൽ ആതിഥേയരായ ഗോകുലം കേരള എഫ്.സിക്ക് വ്യാഴാഴ്ച ജീവന്മരണ പോരാട്ടം. പോയൻറ് പട്ടികയിൽ പത്താം സ്ഥാനത്തുള്ള ഗോകുലം ഒമ്പതാം സ്ഥാനത്തുള്ള മു ൻ ജേതാക്കളായ െഎസ്വാൾ എഫ്.സിയെ നേരിടും. ഉച്ചക്കു ശേഷം 3.30ന് കോർപറേഷൻ സ്റ്റേഡിയത് തിൽ നടക്കുന്ന മത്സരം കാണികൾക്ക് പ്രവേശനം സൗജന്യമാണ്. രണ്ട് ടീമുകളുടെയും കോച്ചു മാർക്കും ഇത് അഭിമാനപ്പോരാട്ടമാണ്. ഗോകുലത്തിെൻറ മുഖ്യപരിശീലകൻ ഗിഫ്റ്റ് റെയ ്ഖാനായിരുന്നു െഎസ്വാളിെൻറ പരിശീലകൻ. സീസണിെൻറ മധ്യത്തിൽ റെയ്ഖാൻ ഗോകുലത്തിേലക്ക് ചുവടുമാറ്റിയേപ്പാൾ സ്റ്റാൻറിലി റൊസാരിേയാ െഎസ്വാൾ കോച്ച് പദവിയിലെത്തുകയായിരുന്നു.
െഎ ലീഗിലെ 11 ടീമുകളിൽ അവസാന സ്ഥാനക്കാർ തരംതാഴ്ത്തപ്പെടുമെന്നതിനാൽ വിജയം മാത്രമാണ് ലക്ഷ്യെമന്ന് ഗോകുലത്തിെൻറ യുവതാരവും ക്യാപ്റ്റനുമായ അർജുൻ ജയരാജ് പറഞ്ഞു. നിസ്സാര പിഴവുകളിൽനിന്നാണ് മുമ്പുള്ള മത്സരങ്ങളിൽ ടീം ഗോൾ വഴങ്ങിയത്. ഒരു ജയമാണ് ലക്ഷ്യം. അതിനായി ഏതറ്റം വരെയും പോകുമെന്നും അർജുൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്നുണ്ടെങ്കിലും ഗോൾ വഴങ്ങുകയും ചെയ്യുന്നതാണ് ടീമിെൻറ തലവേദനകളിലൊന്ന്. സമ്മർദത്തോടെ കളിക്കുന്നതാണ് ടീമിന് തിരിച്ചടിയാകുന്നെതന്ന് കോച്ച് ഗിഫ്റ്റ് റെയ്ഖാൻ അഭിപ്രായപ്പെട്ടു. പരിക്കേറ്റ മുൻ ക്യാപ്റ്റൻ മുഡെ മൂസ ടീമിനോട് വിടപറഞ്ഞുകഴിഞ്ഞു. നാല് മഞ്ഞക്കാർഡ് കണ്ട പ്രതിരോധ താരം ഡാനിയൽ അഡോയും കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് കിട്ടി ഫിലിപ്പെ ഡി കാസ്ട്രോയും കളിക്കില്ല. ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽനിന്നുള്ള യുവ ഡിഫൻഡർ ആന്ദ്രെ എറ്റിയെന്നെ ഗോകുലത്തിനായി ഇതാദ്യമായി ജെഴ്സിയണിയും. മലയാളി താരങ്ങളായ വി.പി. സുഹൈറും ഇർഷാദും കളത്തിലെത്തും.
ഇൗസ്റ്റ് ബംഗാളിനെതിരെ 1-1ന് സമനിലയായ മത്സരത്തിനിടെ മലയാളി താരം ജോബി ജസ്റ്റിനുമായി തല്ലുണ്ടാക്കിയ വിദേശ ഡിഫൻഡർ കരീം ഒമോലാജക്ക് സസ്പെൻഷൻ കാരണം വ്യാഴാഴ്ച കളത്തിലിറങ്ങാനാവില്ല. ഇരുതാരങ്ങളെയും മാർച്ച് മൂന്നുവെര സസ്പെൻഡ് ചെയ്തിട്ടുണ്ട്. അഖിേലന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ അച്ചടക്കസമിതി മൂന്നിന് യോഗം ചേർന്ന് ഭാവി നടപടി തീരുമാനിക്കും.
ക്യാപ്റ്റൻ ആൽഫ്രഡ് ജെറിയാൻ പരിക്ക് കാരണവും കളിക്കില്ലെന്ന് കോച്ച് റൊസാരിേയാ പറഞ്ഞു. 17 കളികളിൽനിന്ന് രണ്ടു ജയവും എട്ട് സമനിലയും ഏഴ് തോൽവിയുമടക്കം 14 േപായൻറാണ് ഗോകുലത്തിന്. 17 മത്സരങ്ങളിൽ മൂന്ന് ജയവും ആറ് സമനിലയും എട്ട് തോൽവിയുമായി 15 േപായൻറാണ് െഎസ്വാളിെൻറ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.