ഗോകുലം കേരള മുഖ്യപരിശീലകനെ പുറത്താക്കി
text_fieldsകോഴിക്കോട്: െഎ ലീഗിൽ കേരളത്തിെൻറ ഏക സാന്നിധ്യമായ ഗോകുലം കേരള എഫ്.സി മുഖ്യപരിശീലകനായ െഫർണാണ്ടോ വരേലയെ പുറത്താക്കി. ഗോകുലം ക്ലബ് പ്രസിഡൻറ് വി.സി. പ്രവീണുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സ്പെയിനിൽനിന്നുള്ള കോച്ചിെൻറ സ്ഥാനം തെറിച്ചത്.
സഹപരിശീലകനായ ബ്രസീലുകാരൻ ലൂയിസ് ഗ്രെകോ കേരള പ്രീമിയർ ലീഗിനുശേഷം ടീമിനോട് വിടപറഞ്ഞിരുന്നു. വരും സീസണുകളിൽ ടീമിനെ സജ്ജമാക്കാനായിരുന്നു വരേലയെ എത്തിച്ചത്. മാർച്ചിൽ നടന്ന സൂപ്പർ കപ്പിെൻറ സമയത്താണ് ഇദ്ദേഹം കോഴിക്കോെട്ടത്തിയത്.
എന്നാൽ, പിന്നീട് കേരള പ്രീമിയർ ലീഗിലാണ് മുഖ്യപരിശീലകനായി സ്ഥാനമേറ്റത്. ഇദ്ദേഹത്തിെൻറ കഴിഞ്ഞ കാല പ്രകടനങ്ങളെക്കുറിച്ച് ടീമധികൃതർക്കുപോലും കാര്യമായ അറിവുണ്ടായിരുന്നില്ല. കുറഞ്ഞ പ്രതിഫലത്തിന് ലഭിച്ചപ്പോൾ െകാണ്ടുവരുകയായിരുന്നുവെന്നാണ് സൂചന. മലയാളി പരിശീലകൻ ബിനോ ജോർജിെൻറ കീഴിൽ അരങ്ങേറ്റ സീസണിൽതന്നെ മികച്ച പ്രകടനം നടത്തിയ ടീമായിരുന്നു ഗോകുലം. വിദേശ കോച്ചിെൻറ വരവോടെ ബിനോയെ ടെക്നിക്കൽ ഡയറക്ടറാക്കിയിരുന്നു. പുതിയ കോച്ചിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കാനാണ് സാധ്യത. ബിനോക്കുതന്നെയാകും നറുക്കുവീഴുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.