െഎ ലീഗിനൊരുങ്ങി ഗോകുലം കേരള എഫ്.സി; ടീമിൽ 13 മലയാളികൾ
text_fieldsകോഴിക്കോട്: മലയാളി കരുത്തിൽ ഐ ലീഗ് ഫുട്ബാളിെൻറ പുതിയ സീസണിനൊരുങ്ങി ഗോകുലം കേരള എഫ്.സി. യുവത്വത്തിന് പ്രാധാന്യം നല്‍കിയുള്ള 25 അംഗ ടീമിൽ 13 പേരും മലയാളികളാണ്. വിദേശ താരം മുഡ്ഡെ മൂസക്കാണ് ഇത്തവണ ടീമിനെ നയിക്കാനുള്ള ചുമതല. 2018-19 സീസണിലെ ഗോകുലം കേരള എഫ്.സിയുടെ ജഴ്സി മലബാർ പാലസിൽ നടന്ന ചടങ്ങില്‍ ചെയര്മാന് ഗോകുലം ഗോപാലന് അവതരിപ്പിച്ചു.
ഇൗ മാസം 27ന് കോര്പറേഷന് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാനുമായി നടക്കുന്ന ഗോകുലം കേരള എഫ്.സിയുടെ ആദ്യ മത്സരത്തിലെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് ഗോകുലം ഗോപാലന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ പ്രാവശ്യം സൂപ്പർ കപ്പാണ് ലക്ഷ്യംവെച്ചതെങ്കിൽ ഇപ്രാവശ്യം ടീം എ.എഫ്.സി കപ്പാണ് ലക്ഷ്യവെക്കുന്നതെന്ന് കോച്ച് ബിനോ ജോർജ് പറഞ്ഞു. 25 വയസ്സിനു താഴെയുള്ളവരാണ് കൂടുതലും ടീമിലെന്നും മലയാളി കളിക്കാരിൽ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളി താരം മുഹമ്മദ് റാഷിദാണ് ടീമിെൻറ വൈസ് ക്യാപ്റ്റന്‍. നാലു വിദേശ താരങ്ങളാണ് നിലവിൽ ടീമിലുള്ളത്. കഴിഞ്ഞ വര്‍ഷം കളിച്ച യുഗാണ്ടന്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ മുഡ്ഡെ മൂസയെയും പ്രതിരോധ താരം ഡാനിയല്‍ അഡോയേയും ഗോകുലത്തിനൊപ്പം തന്നെയുണ്ട്്. കൂടാതെ അര്‍ജൻറീനയിൽ നിന്നുള്ള ഫാബ്രിസിയോ ഒര്‍ടിസും ഐ.എസ്.എല്ലില്‍ മുൻ സീസണില്‍ കേരളത്തിനായി തിളങ്ങിയ സ്ട്രൈക്കര്‍ അേൻറാണിയോ ജർമനും പുതിയ സീസണില്‍ ഗോകുലത്തിന് കരുത്തു പകരും. മുന്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് താരം ബ്രസീലില്‍ നിന്നുള്ള ഗില്‍ഹെര്‍മെ കാസ്ട്രോ, ഉസ്ബകിസ്താെൻറ എവ്ജനി കൊച്ച്നേവ് എന്നിവർ പിന്നീട് ടീമിനൊപ്പം ചേരും.
മലയാളികള്‍ക്ക് കൂടുതല്‍ അവസരം നല്‍കിക്കൊണ്ടുള്ള ടീം തെരഞ്ഞെടുപ്പാണ് മാനേജ്മെൻറ് നടത്തിയത്. കഴിഞ്ഞ സീസണില്‍ തിളങ്ങിയ മുഹമ്മദ് റാഷിദ്, അർജുന് ജയരാജ്, കെ. സല്മാന്, ഉസ്മാന് ആഷിക് എന്നിവരെ നിലനിര്‍ത്തി. കോഴിക്കോട്ടുകാരനായ ഗോള്‍കീപ്പര്‍ ഷിബിന്‍രാജ് കുനിയിൽ, പി.എ. അജ്മല്‍, ജസ്റ്റിന് ജോര്‍ജ്, ജീഷ്ണു ബാലകൃഷ്ണന്, ബിജേഷ് ബാലൻ, എസ്. രാജേഷ്, വി.പി. സുഹൈർ, ഗനി അഹമ്മദ് നിഗം, ഷഹബാസ് സലീല്‍ എന്നിവരാണ് മറ്റു മലയാളി താരങ്ങള്‍.
നിലവിലെ സ്ക്വാഡിൽ 25 പേരാണെങ്കിലും നാലുപേർ പിന്നീട് എത്തിച്ചേരും. 10 മത്സരങ്ങളാണ് കോര്പറേഷന് സ്റ്റേഡിയത്തിലുള്ളത്. ടിക്കറ്റുകള്‍ പേ ടിഎം ആപ്പിലൂടെയും വെബ്സൈറ്റ് വഴിയും ഗോകുലത്തിെൻറ സംസ്ഥാനത്തെ വിവിധ ഓഫിസുകളിലൂടെയും ലഭിക്കും. ടീം ക്യാപ്റ്റൻ മുഡ്ഡെ മൂസ, ൈവസ് ക്യാപ്റ്റൻ മുഹമ്മദ് റാഷിദ്, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് ടി.പി. ദാസന്, ക്ലബ് പ്രസിഡൻറ് വി.സി. പ്രവീണ്‍, സി.ഇ.ഒ ഡോ. അശോക് കുമാര്‍, കെ.ഡി.എഫ്.എ സെക്രട്ടറി ഹരിദാസന് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.