ഗോകുലം സി.ഇ.ഒയെ ൈകയേറ്റം ചെയ്തു; കോർപറേഷൻ സ്റ്റേഡിയത്തിൽ കശ്മീരി ടീമിന്‍റെ അതിക്രമം
text_fieldsകോഴിക്കോട്: െഎ ലീഗ് ഫുട്ബാളിൽ ഗോകുലം കേരള എഫ്.സിയെ മത്സരത്തലേന്നുതന്നെ ‘നേരിട്ട്’ റിയൽ കശ്മീർ എഫ ്.സി ടീം കോച്ചും ഒഫീഷ്യലുകളും. വെള്ളിയാഴ്ച രാവിലെ പരിശീലനത്തിനായി അനുവദിച്ച മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പ ോകാതെ മത്സരവേദിയായ കോഴിക്കോട് േകാർപറേഷൻ സ്റ്റേഡിയത്തിലെത്തിയ റിയൽ കശ്മീർ സംഘം ഗോകുലം സി.ഇ.ഒയും ചെന് നൈ സ്വദേശിയുമായ അശോക് കുമാറിനെ ൈകയേറ്റം ചെയ്തു. ൈകയേറ്റം മൊബൈൽ കാമറയിൽ പകർത്താൻ ശ്രമിച്ച ഗ്രൗണ്ട് കോഒാഡിനേറ്റർ ഹമീദിെൻറ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും പരസ്യബോർഡുകൾ (റണ്ണർ ബോർഡ്) തകർക്കുകയും ചെയ്തു. പരിശീലന സൗകര്യമൊരുക്കിയില്ലെന്നും പോകാൻ ബസില്ലെന്നും ആരോപിച്ച് കശ്മീർ ടീമധികൃതർ ട്വീറ്റ് ചെയ്തതോടെ കേരളത്തിനെതിരെ പ്രതിഷേധിച്ച് നിരവധിപേർ രംഗത്തെത്തി. റിയൽ കശ്മീർ താരങ്ങൾക്ക് ആവശ്യമായ സുരക്ഷയും മറ്റും ഒരുക്കണെമന്ന് മുൻ കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല സംസ്ഥാന സർക്കാറിനോട് ട്വിറ്ററിൽ കുറിച്ചതോടെ സംഭവത്തിെൻറ ഗതിമാറുകയായിരുന്നു.
Have been told @realkashmirfc are facing numerous difficulties down south in the run up to their clash against Gokulam Kerala FC to the point where they are unsure they will be safe playing tomorrow. Request local authorities to intervene to ensure safety of players & staff.
— Omar Abdullah (@OmarAbdullah) December 14, 2018
രാവിലെ 10 മുതൽ 11 വരെ മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലായിരുന്നു ഇരു ടീമുകൾക്ക് പരിശീലനസൗകര്യം ഏർപ്പെടുത്തിയത്. മാച്ച് കമീഷണർ സഞ്ജയ് കുമാറിെൻറ നിർേദശപ്രകാരമായിരുന്നു ഇത്. ബി.ജെ.പി പ്രഖ്യാപിച്ച ഹർത്താലായതിനാൽ യാത്രക്കടക്കം ചില ബുദ്ധിമുട്ടുകളുണ്ടാകുെമന്ന് റിയൽ ജനറൽ മാനേജർ ഷൗക്കത്ത് അഹമ്മദിനെ ഗോകുലം അധികൃതർ തലേദിവസം തന്നെ അറിയിച്ചിരുന്നു. രാവിലെ മെഡിക്കൽ കോളജ് ഗ്രൗണ്ടിേലക്ക് പോകാനുള്ള വണ്ടി ഹർത്താൽ കാരണം വൈകിയതോടെ സമീപത്തെ ഹോട്ടലിൽ നിന്ന് കശ്മീർ ടീം കോർപറേഷൻ സ്റ്റേഡിയത്തിേലക്ക് കയറുകയായിരുന്നു.
പരിശീലനം മെഡിക്കൽ കോളജ് മൈതാനത്താണെന്ന് അറിയിച്ചതോടെ തട്ടിക്കയറിയ കോച്ച് ഡേവിഡ് റോബർട്സണും ജനറൽ മാനേജർ ഷൗക്കത്തും മീഡിയ മാനേജർ ഒമറും പ്രകോപിതരായി ഗോകുലം സി.ഇ.ഒയെ ൈകയേറ്റം ചെയ്തു. ഇതിനിടെയാണ് ഗ്രൗണ്ട് കോഒാഡിനേറ്റർക്ക് നേരെയും തിരിഞ്ഞത്. ഇദ്ദേഹത്തെ കോച്ച് തെറിവിളിച്ചതായും ആക്ഷേപമുണ്ട്. തുടർന്ന് മൈതാനത്തിന് പുറത്ത് തെക്ക് ഭാഗത്തായി വാംഅപ് ഏരിയയിൽ കശ്മീർ ടീം പരിശീലനവും തുടങ്ങി. മൈതാനത്തിന് പുറത്തുള്ള ഇൗ ഭാഗത്തിെൻറ ചിത്രം പകർത്തി, ഇവിെട സൗകര്യങ്ങളൊന്നുമിെല്ലന്ന് ടീം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചതും ഉമർ അബ്ദുല്ലയടക്കം ഇടപെട്ടതും.
സംഭവങ്ങൾക്കെല്ലാം ദൃക്സാക്ഷിയായ മാച്ച് കമീഷണർ സഞ്ജയ് കുമാർ കശ്മീർ ടീമധികൃതരുമായി സംസാരിച്ച് പ്രശ്നം തണുപ്പിച്ചു. അഖിേലന്ത്യ ഫുട്ബാൾ ഫെഡറേഷന് റിപ്പോർട്ട് നൽകുെമന്ന് സഞ്ജയ് കുമാർ പറഞ്ഞു. ഗോകുലം അധികൃതരും സംഭവം ഫെഡറേഷെൻറ ശ്രദ്ധയിൽപെടുത്തി. പൊലീസിൽ പരാതിയില്ലെങ്കിലും കസബ പൊലീസ് വിവരങ്ങൾ ശേഖരിച്ചു.അതേസമയം, ഇത് കോഴിക്കോടാണ് കശ്മീരല്ലെന്നും പറഞ്ഞ് ഗോകുലം ടീമധികൃതർ ഭീഷണിപ്പെടുത്തിയതായി റിയൽ കശ്മീർ ജനറൽ മാനേജർ ഷൗക്കത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു അനുഭവെമന്നും അേദ്ദഹം കൂടിച്ചേർത്തു. കോഴിക്കോടിെൻറ ആതിഥ്യമര്യാദയെ ഇവിടെ എത്തിയ എല്ലാ ടീമുകളും പ്രകീർത്തിച്ചതാണെന്നും കശ്മീർ ടീം തെമ്മാടിത്തരം കാട്ടിയെന്നും ഗോകുലം പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ സി.പി.എം നേതാക്കളും ഇടപെട്ടു. വൈകീട്ട് വാർത്തസമ്മേളനത്തിനിടെ ഗോകുലം കോച്ച് ബിനോ ജോർജും കശ്മീർ കോച്ച് ഡേവിഡും കൈകൊടുത്തതോെട മഞ്ഞുരുകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.