ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ഗോൾഡൻ ബൂട്ട് വാർഡിക്ക്
text_fieldsലണ്ടന്‍: പ്രീമിയർ ലീഗ് കപ്പ് ലിവർപൂൾ കൊണ്ടുപോയെങ്കിലും േഗാളടി വീരനുള്ള ഗോൾഡൻ ബൂട്ടിൽ ലെസ്റ്റർ സിറ്റി സ്ട്രൈക്കർ ജാമി വാർഡിയുടെ മുത്തം. സീസണിലെ അവസാന മത്സരം വരെ ലെസ്റ്ററിനെ ചാമ്പ്യൻസ് ലീഗ് യോഗ്യതാപോരാട്ടപ്പട്ടികയിൽ നിലനിർത്തിയ ഗോളടി മികവുമായാണ് വാർഡി ഗോൾഡൻ ബൂട്ടിന് അർഹനായത്.
35 കളിയിൽ 23 ഗോളും, അഞ്ച് അസിസ്റ്റും ആ ബൂട്ടിൽനിന്നും പിറന്നു. അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതിനിടയിലും ലെസ്റ്ററിന് ആശ്വാസമാണ് വാര്‍ഡിയുടെ നേട്ടം. യുനൈറ്റഡിനോട് 2-0ന് തോറ്റതോടെ ആദ്യ നാലില്‍നിന്ന് പുറത്തായ ലെസ്റ്റര്‍ അടുത്ത സീസണില്‍ യൂറോപ്പ ലീഗില്‍ കളിക്കും.
അവസാന മത്സരങ്ങളില്‍ ജയിച്ചതോടെ യുനൈറ്റഡും ചെല്‍സിയും മൂന്നും നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കി. 22 ഗോളുമായി ആഴ്സണലിെൻറ ഔബ്മെയാങും സതാംപ്ടണിെൻറ ഡാനി ഇങ്സും തൊട്ടുപിന്നാലെ ഉണ്ടായിരുന്നെങ്കിലും ഒറ്റ ഗോളില്‍ വാര്‍ഡി സ്വര്‍ണ ബൂട്ട് അണിഞ്ഞു.
ഇംഗ്ലണ്ട് താരമായ വാര്‍ഡി 2012ലാണ് ലെസ്റ്ററിലെത്തിയത്. ലെസ്റ്റർ കിരീടമണിഞ്ഞ 2015-16 സീസണിൽ 24 ഗോളടിച്ച വാർഡി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോളി എഡേഴ്സനാണ് ഗോള്‍ഡന്‍ ഗ്ലൗ (16 ക്ലീൻ ഷീറ്റ്)ലഭിച്ചു. ബേണ്‍ലിയുടെ നിക്ക് പോപ്പിനെ മറികടന്നാണ് എഡേഴ്സണിെൻറ നേട്ടം. സിറ്റിയുടെ കെവിൻ ഡി ബ്രുയിൻ േപ്ല മേക്കർ അവാർഡ് നേടി. 20 അസിസ്റ്റുമായി തിയറി ഒൻറിയുടെ റെക്കോഡിെനാപ്പമാണ് ഡി ബ്രുയിൻ.
ലീഡ്സ്, വെസ്റ്റ്ബ്രോം ഇൻ
ലണ്ടൻ: എെലെറ്റ് പോരാട്ടമാ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽനിന്നും മൂന്ന് ടീമുകൾ പുറത്തായപ്പോൾ സ്ഥാനക്കയറ്റം നേടുന്നത് രണ്ടുപേർ. ലാസ്റ്റ് മാച്ച് ഡേയുടെ വീറുറ്റ പോരാട്ടത്തിനൊടുവിൽ ബേൺമൗത്തും വാറ്റ്ഫോഡും 18, 19 സ്ഥാനക്കാരായി പുറത്തായി. സീസണിൽ അഞ്ച് കളി മാത്രം ജയിച്ച നോർവിച് സിറ്റി നേരത്തേതന്നെ പുറത്തായിരുന്നു.
ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ഡെയ്ഞ്ചർ സോണിലായിരുന്ന വെസ്റ്റ്ഹാം യുനൈറ്റഡും ആസ്റ്റൺ വില്ലയും 1-1ന് സമനിലയിൽ പിരിഞ്ഞതോടെ മറ്റു ഫലങ്ങളെല്ലാം അപ്രസക്തമായി. ബേൺമൗത്ത് എവർട്ടനെ 3-1ന് വീഴ്ത്തിെയങ്കിലും നില മെച്ചപ്പെടുത്തിയതല്ലാതെ പുറത്തേക്കുതന്നെയായി. വാറ്റ്ഫോഡ് കരുത്തരായ ആഴ്സനലിനോട് ഉജ്ജ്വല പോരാട്ട വീര്യം കാഴ്ചവെച്ചാണ് (3-2) കീഴടങ്ങിയത്. മൂന്ന് ടീമുകളും അടുത്ത സീസണിൽ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ കളിക്കേണ്ടിവരും.
ലീഡ്സ് യുനൈറ്റഡ്, വെസ്റ്റ് ബ്രോംവിച് ടീമുകൾ ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനക്കാരായി പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി. ശേഷിച്ച ഒരു സ്ഥാനത്തിനായി ബ്രെൻറ്ഫോഡ്, ഫുൾഹാം, കാഡിഫ് സിറ്റി, സ്വാൻസീ എന്നിവർ തമ്മിലാണ് പോരാട്ടം. േപ്ലഒാഫിലെ വിജയികളാവും പ്രീമിയർ ലീഗ് യോഗ്യത നേടുന്ന മൂന്നാം ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.