ഗോൾഡൻ ഗോകുലം
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫുട്ബാളിെൻറ ഇൗറ്റില്ലമായ കൊൽക്കത്തയിലെ വമ്പന്മാരാണ് മോ ഹൻ ബഗാനും ഇൗസ്റ്റ് ബംഗാളും. ഏറെ നേട്ടങ്ങളും പാരമ്പര്യവും അവകാശപ്പെടാവുന്ന ടീമുക ൾ. ഡ്യുറൻഡ് കപ്പാവെട്ട ലോകത്തെതന്നെ പഴക്കമേറിയ ഫുട്ബാൾ ടൂർണമെൻറുകളിലൊന് നും. സ്വപ്നസമാനമായ കുതിപ്പിലൂടെ കിരീടവുമായി കൊൽക്കത്തയിൽനിന്ന് വണ്ടി കയറുേ മ്പാൾ സെമിയിലും ഫൈനലിലും ഇൗസ്റ്റ് ബംഗാളിനെയും ബഗാനെയും മലർത്തിയടിച്ചാണ് നേട് ടമെന്നത് ഫെർണാണ്ടോ സാൻറിയാഗോ വരേലയുടെ ടീമിന് ഇരട്ടി മധുരമേകുന്നു.
വീണ്ടും മാർകസ്
മുൻ മത്സരങ്ങളിലെ പോലെ നായകൻ മാർകസ് ജോസഫ്തന്നെയാണ് ഫൈനലിലും തകർപ്പൻ പ്രകടനവുമായി ടീമിനെ മുന്നിൽനിന്ന് നയിച്ചത്. രണ്ടു ഗോളുകളും ട്രിനിഡാഡ് ആൻഡ് ടുബാഗേയിൽനിന്നുള്ള താരത്തിെൻറ ബൂട്ടിൽനിന്നുതന്നെയായിരുന്നു. ഗോകുലത്തിെൻറ മുന്നേറ്റങ്ങളെല്ലാം മാർകസിനെ കേന്ദ്രീകരിച്ചായിരുന്നു. സ്കോർ ചെയ്യാനായില്ലെങ്കിലും മുൻനിരയിൽ മുൻ ബഗാൻ താരം ഹെൻറി കിസേകയും നന്നായി കളിച്ചു. ഇടക്ക് മൂന്നാംഗോളുമായി വിജയം മികച്ചതാക്കാനുള്ള സുവർണാവസരം പാഴാക്കിയെങ്കിലും ആദ്യ ഗോളിന് വഴിതുറന്നത് ഉഗാണ്ടൻ താരമായിരുന്നു.
ബഗാൻ മുൻതൂക്കം പുലർത്തിയ ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കേ ജോസഫിെൻറ ത്രൂപാസിൽ ഒറ്റക്ക് മുന്നേറിയ കിസേകയെ ബഗാൻ ഗോളി ദേബ്ജിത് മജുംദാർ വീഴ്ത്തിയതിനു കിട്ടിയ പെനാൽറ്റിയാണ് ഗോകുലത്തിന് തുണയായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും പിഴക്കാത്ത സ്പോട്ട് കിക്കുമായി ജോസഫ് ടീമിന് ലീഡ് നൽകി. രണ്ടാം പകുതിക്ക് ആറുമിനിറ്റ് പ്രായമായപ്പോൾ മികച്ച ഗോളുമായി ജോസഫ് ലീഡുയർത്തി. നവോച സിങ്ങിെൻറ പാസിൽ ഒാഫ്സൈഡ് ട്രാപ് പൊളിച്ച് ഒാടിക്കയറിയ ജോസഫിന് ബഗാൻ ഗോളിയെ കീഴടക്കാൻ പ്രയാസപ്പെടേണ്ടിവന്നില്ല.
64ാം മിനിറ്റിൽ ഗോളി സി.കെ. ഉബൈദിെൻറ പിഴവിലാണ് ബഗാൾ ഒരു ഗോൾ തിരിച്ചടിച്ചത്. യോസേബ ബെയ്തിയയുടെ ഫ്രീകിക്കിൽ ചമോറോയുടെ ഹെഡർ ഉബൈദിെൻറ കൈയിൽനിന്ന് വഴുതി വലയിലെത്തി. പിന്നാലെ സമനില ഗോളിനായി ബഗാൻ ഇരമ്പിക്കയറിയെങ്കിലും ആന്ദ്രെ എറ്റിയനെയുടെ നേതൃത്വത്തിലുള്ള ഗോകുലം പ്രതിരോധം വഴങ്ങിയില്ല. അവസാനഘട്ടത്തിൽ ജസ്റ്റിൻ ജോർജ് ചുവപ്പുകാർഡുമായി തിരിച്ചുകയറിയിട്ടും ഗോകുലം പിടിച്ചുനിന്നു.
തോൽവിയറിയാതെ വിജയഗാഥ
ടൂർണമെൻറിലെ അഞ്ച് മത്സരങ്ങളിലും വിജയിച്ചാണ് ഗോകുലത്തിെൻറ കിരീടധാരണം. ഗ്രൂപ് ഘട്ടത്തിൽ ചെന്നൈയിൻ എഫ്.സിയെ 4-0ത്തിനും ഇന്ത്യൻ എയർഫോഴ്സിനെ 3-0ത്തിനും ട്രാവു എഫ്.സിയെ 4-1നും സെമിയിൽ ഇൗസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടിൽ 3-2നും (നിശ്ചിത സമയത്ത് 1-1) തോൽപിച്ചായിരുന്നു ഗോകുലത്തിെൻറ മുന്നേറ്റം. എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്ത മാർകസ് ജോസഫാണ് ടീമിെൻറ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
രണ്ടു ഹാട്രിക്കും രണ്ടു കളികളിൽ ഇരട്ട ഗോളുകളും നേടിയ ജോസഫ് ഒരു മത്സരത്തിൽ ഒരു തവണയും വല കുലുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.