Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെയ്​നി​െൻറ ഹാട്രിക്​,...

കെയ്​നി​െൻറ ഹാട്രിക്​, ടോട്ടൻഹാം  അഞ്ചാമത്​; മാഞ്ചസ്​റ്ററിന്​ സമനില

text_fields
bookmark_border
കെയ്​നി​െൻറ ഹാട്രിക്​, ടോട്ടൻഹാം  അഞ്ചാമത്​; മാഞ്ചസ്​റ്ററിന്​ സമനില
cancel

ലണ്ടൻ: സൂപ്പർ താരം ഹാരി കെയ്​ൻ ഇൗ വർഷത്തെ ഏഴാം ഹാട്രിക്കുമായി മിന്നിയ മത്സരത്തിൽ ബേൺലിക്കെതിരെ ടോട്ടൻഹാമിന്​ 3^0​ത്തി​െൻറ ജയം. മാഞ്ചസ്​റ്റർ സിറ്റിയോടേ​റ്റ (4-1) വൻ തോൽവിയിൽ നിന്നും ടോട്ടൻഹാമി​​െൻറ തിരിച്ചുവരവാണിത്​. ​ ഏഴാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെയാണ്​ ഹാരി കെയ്​ൻ ഗോൾ വേട്ടക്ക്​ തുടക്കംകുറിക്കുന്നത്​. രണ്ടാം പകുതിയിൽ 69ാം മിനിറ്റിലും 79ാം മിനിറ്റിലും ഗോൾ നേടി ഹാട്രിക്​ പൂർത്തീകരിച്ചു. മോസ സിസോക്കോ, ഡിലി അലി എന്നിവരാണ്​ അവസാന രണ്ടു ഗോളുകൾക്ക്​ വഴിയൊരുക്കിയത്​. ജയത്തോടെ ടോട്ടൻഹാം ആഴ്​സനലിനെ മറികടന്ന്​ അഞ്ചാമതെത്തി. ലിവർപൂളിനെതിരെ സമനിലയിൽ കുരുങ്ങിയതാണ്​ ആഴ്​സനലിന്​ വിനയായത്​.

അതേസമയം, സിറ്റിക്കു പിറകെ രണ്ടാം സ്​ഥാനത്ത്​ കുതിച്ച മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ സമനിലക്കുരുക്ക്​. ലെസ്​റ്റർ സിറ്റിയാണ്​ സ്വന്തം തട്ടകത്തിൽ 2-2ന്​ യുനൈറ്റഡിനെ തളച്ചത്​. ജാമി വാർഡിയുടെ ഗോളിൽ (27ാം മിനിറ്റ്​) ലെസ്​റ്റർ ആദ്യം മുന്നിലെത്തി. എന്നാൽ, യുവാൻ മാറ്റയുടെ (40, 60) രണ്ടു ഗോളിൽ യുനൈറ്റഡ്​ തിരിച്ചടിച്ചു. 73ാം മിനിറ്റിൽ ഡാനിയൽ അമർട്ടി ചുവപ്പുകാർഡ്​ കണ്ട്​ പുറത്തുപോയതോടെ ലെസ്​റ്റർ പത്തുപേരായി ചുരുങ്ങി. എന്നാൽ, ഇൗ ആനുകൂല്യം മുതലെടുക്കാൻ യുനൈറ്റഡിനായില്ല. ഒരു ഗോളിന്​ ജയിക്കുമെന്ന്​ മൗറീന്യോ കരുതിയെങ്കിലും 94ാം മിനിറ്റിൽ കണക്കുകൂട്ടൽ പൊളിഞ്ഞു. ഹാരി മാഗ്വറെ സൂപ്പർ ഗോളിലൂടെ യുനൈറ്റഡ്​ ഗോളി ഡിഹിയയെ നിഷ്​പ്രഭമാക്കി പന്ത്​ വലയിലാക്കുകയായിരുന്നു. ഇതോടെ, സിറ്റിയുമായുള്ള ഗോൾ വ്യത്യാസം 13 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeplHarry Kanemalayalam newssports newshat trick
News Summary - harry kane hat trick -Sports news
Next Story