ഗോൾഡൻ ഹാരി; സുവർണ ബൂട്ടിനരികെ ഇംഗ്ലീഷ് രാജകുമാരൻ
text_fieldsമോസ്കോ: ഒറ്റയാൾ മികവിൽ കളിയും കപ്പും സ്വന്തമാക്കാൻ കൊതിച്ച്, വലിയ വിലാസങ്ങളുമായി എത്തിയ ടീമുകൾ എങ്ങുമെത്താതെ പാതിവഴിയിൽ യാത്ര നിർത്തി മടങ്ങിയിരിക്കുന്നു. ടോട്ടൽ ഫുട്ബാളിൽ വിശ്വസിച്ച് ഗെയിംപ്ലാൻ ഒരുക്കുകയും അവശ്യഘട്ടങ്ങളിൽ ഹീറോകൾ പിറക്കുകയും ചെയ്ത ടീമുകൾ കടമ്പകൾ കടന്ന് വലിയ പോരാട്ടങ്ങളിലേക്ക് ടിക്കറ്റുറപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഇളമുറക്കാരുടെ ഇംഗ്ലണ്ടിനും അവരുടെ നായകൻ ഹാരി കെയ്നിനും ഇവിടെ എന്തു കാര്യമെന്നു മാത്രം ചോദിക്കരുത്. കളിച്ച നാലു മത്സരങ്ങളും അനായാസം കടന്ന് അവസാന എട്ടിലെത്തി വാതുവെപ്പുകാരുടെ ഇഷ്ട ടീമുകളിലൊന്നാണിപ്പോൾ ഇംഗ്ലണ്ട്. സാക്ഷാൽ റൊണാൾഡോയെ പിറകിലാക്കി ഇൗ ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ സ്കോർ ചെയ്ത് ‘സുവർണ ബൂട്ടി’ന് അരികെയാണ് ഹാരി കെയ്ൻ.
റഷ്യയിൽ ഇംഗ്ലണ്ട് നാലു കളികൾ പൂർത്തിയാക്കിയെങ്കിലും അവരുടെ നായകൻ മൂന്നേ കളിച്ചുള്ളൂ. അതിനിടെയാണ് ഒരു ഹാട്രിക്കുൾപ്പെടെ ആറു ഗോളുകൾ. സമീപകാല ലോകകപ്പ് ചരിത്രമെടുത്താൽ ടോപ്സ്കോറർ പട്ടവും സുവർണ ബൂട്ടും നേടി വാഴ്ത്തപ്പെട്ടവനാകാൻ ഇതുതന്നെ ധാരാളം. പക്ഷേ, ഹാരി കെയ്നിനു മുന്നിൽ കളികൾ ഇനിയും ബാക്കി. ക്വാർട്ടറിൽ സ്വീഡനും അതുംകടന്നാൽ വമ്പൻ പോരാട്ടങ്ങളും.
പ്രീമിയർ ലീഗിൽ തുടർച്ചയായി രണ്ടുവട്ടം ടോപ്സ്കോററാവുകയും അവസാന സീസണിൽ മുഹമ്മദ് സലാഹിനു പിന്നിൽ രണ്ടാമതാവുകയും ചെയ്തതിനൊടുവിൽ ദേശീയ ടീമിെൻറ നായകപദവി തേടി എത്തിയപ്പോൾ കെയ്നിനെ കളിയാക്കിയവർ ഏറെ. പരിശീലകൻ സൗത്ഗേറ്റിെൻറ ഇഷ്ടക്കാരനായി കയറിപ്പറ്റിയെന്നായിരുന്നു അങ്ങാടിപ്പാട്ട്. പന്തുകൊണ്ട് മാത്രം മറുപടിയെന്നുറച്ച് കളിമുറ്റത്തിറങ്ങിയവൻ അതു തെളിയിച്ചിരിക്കുന്നു -മൂന്നു പെനാൽറ്റിയുൾപ്പെടെ അരഡഡൻ ഗോളുകൾ.
ദുർബലരായ പാനമക്കെതിരെ ഹാട്രിക്കോടെയായിരുന്നു റഷ്യയിൽ 24 കാരനായ ഹോട്സ്പർ താരത്തിെൻറ അരങ്ങേറ്റം. തൊട്ടടുത്ത കളിയിൽ തുനീഷ്യക്കെതിരെ ടീം നേടിയ രണ്ടു ഗോളും സ്വന്തംപേരിൽ കുറിച്ചു. പോസ്റ്റിെൻറ പരിസരത്ത് കഴുകനെപ്പോലെ വട്ടമിട്ടുനിന്ന് അവസരങ്ങളെത്തുേമ്പാൾ തലകൊണ്ടും കാൽകൊണ്ടും ഗോളാക്കിമാറ്റുന്ന സ്ട്രൈക്കറായിരുന്നു ഇരു കളികളിലും കെയ്ൻ. ആർക്കും വേണ്ടാത്ത (ജയംപോലും) ബെൽജിയം-ഇംഗ്ലണ്ട് പോരിൽ വെറുതെ വിശ്രമിക്കാൻ പുറത്തിരുന്നു. പ്രീക്വാർട്ടറിൽ കോർണർ കിക്കിനിടെ കൊളംബിയൻ പോസ്റ്റിൽ കാർലോസ് സാഞ്ചസ് തറയിലിട്ടതിന് കിട്ടിയ പെനാൽറ്റി (ഇൗ ലോകകപ്പിൽ കെയ്നിെൻറ മൂന്നാമത്തെ) ഗോളിയെ കബളിപ്പിച്ച് പോസ്റ്റിെൻറ മൂലയിലേക്കിട്ട് ഗോൾനേട്ടം ഉയർത്തി.
കെയ്നിെൻറ കളി മികവിെൻറ വാഴ്ത്തുമായി കഴിഞ്ഞദിവസം ഇറങ്ങിയ ബ്രിട്ടീഷ് പത്രം ‘സൺ’ കെയ്നിനെയും കൊളംബിയക്കാരുടെ കൊക്കെയ്ൻ ഭ്രമത്തെയും ചേർത്തുവെച്ച് ഒന്നാം പേജ് വാർത്ത ചെയ്തത് നാട്ടിൽ ആവേശം നിറച്ചെങ്കിലും അങ്ങകലെ കൊളംബിയയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ലോകകപ്പിൽ സുവർണബൂട്ട് സ്വന്തമാക്കാൻ യുവതാരം ഏറെ അടുത്താണെങ്കിലും വെല്ലുവിളി ഉയർത്തി നാലു ഗോളുമായി ബെൽജിയം മുന്നേറ്റത്തിലെ റൊമേലു ലുകാകു ഉണ്ട്.
ബെക്കാം ആദ്യമായി പന്തുതട്ടി തുടങ്ങിയ റിഡ്ജ്വെ റോവേഴ്സിൽ 1999ൽ എട്ടാം വയസ്സിലാണ് ഹാരി കെയ്നിെൻറ അരങ്ങേറ്റം. രണ്ടുവർഷം കഴിഞ്ഞ് ആഴ്സനലിലും ഏറെ വൈകാതെ വാറ്റ്ഫോർഡ്, ടോട്ടൻഹാം ഹോട്സ്പറിലുമെത്തി. 2009 മുതലാണ് ഹോട്സ്പർ സീനിയർ ടീമിൽ കെയ്ൻ ബൂട്ടുകെട്ടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ വായ്പക്ക് വെവ്വേറെ ടീമുകളിൽ. 2010ൽ ഇംഗ്ലണ്ട് അണ്ടർ-17 ടീമിലെത്തിയ കെയ്ൻ അഞ്ചുവർഷം കഴിഞ്ഞ് സീനിയർ ടീമിലുെമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.