കെയ്ൻ ഡബ്ളിൽ ടോട്ടൻഹാം
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പിന്നാലെ മറ്റൊരു സൂപ്പർ ക്ലബായ ടോട്ട ൻഹാമിനും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോഹിച്ച തുടക്കം. ഒരു ഗോളിന് പിന്നിൽനിന്നശേഷം മ ൂന്നു ഗോളുകൾ അടിച്ചാണ് സ്പർസ് ആസ്റ്റൺ വില്ലക്കെതിരെ ജയിച്ചു കയറിയത്.
ഒമ ്പതാം മിനിറ്റിലെ ജോൺ മക്ഗിന്നിെൻറ ഗോളിൽ വില്ല ചാമ്പ്യൻസ് ലീഗ് റണ്ണേഴ്സ്അപ്പുകാരെ വിറപ്പിച്ച് തുടങ്ങി. മൂന്ന് സീസണായി പ്രീമിയർ ലീഗിൽനിന്നും പിന്തള്ളപ്പെട്ട വില്ല അട്ടിമറി പ്രതീക്ഷകൾ നൽകിയാണ് തുടങ്ങിയത്. ഒന്നാം പകുതി മുഴുവനും രണ്ടാം പകുതിയിൽ ഏറിയ സമയവും അവർ ഒരുഗോളിൽ തൂങ്ങി ലീഡു പിടിച്ചു.
എന്നാൽ, ടോട്ടൻഹാമിെൻറ പ്രഫഷനലിസത്തെ തടയാനായില്ല. 73ാം മിനിറ്റിൽ ഫ്രഞ്ച് യുവതാരം ടാൻഗു എൻഡൊംബലെ സമനില പിടിച്ചു. ലിയോണിൽനിന്ന് ഇംഗ്ലണ്ട് ടീമിലെത്തിയ മധ്യനിരക്കാരൻ ആദ്യ കളിയിൽതന്നെ സ്കോർ പട്ടികയിൽ ഇടം പിടിച്ചു. തുടർന്ന് നാലു മിനിറ്റിെൻറ ഇടവേളകളിലായി ഹാരി കെയ്ൻ ഇരട്ട ഗോളടിച്ച് ടീമിന് വിജയം സമ്മാനിച്ചു. 86, 90 മിനിറ്റുകളിലായിരുന്നു ഗോളുകൾ.
മറ്റ് മത്സരങ്ങളിൽ ബേൺലി സതാംപ്റ്റണിനെയും (3-0) ബ്രൈറ്റൺ വാറ്റ്ഫോഡിനെയും (3-0) തോൽപിച്ചപ്പോൾ എവർട്ടണും ക്രിസ്റ്റൽ പാലസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.