ഇൻജുറി ടൈം ഗോളിൽ സിറ്റി, റൂണി ഹാട്രിക്കിൽ എവർട്ടൺ
text_fieldsലണ്ടൻ: അവസാന നിമിഷ ഗോളിൽ ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടരുന്നു. ബ്രിട്ടീഷ് വിങ്ങർ റഹീം സ്െറ്റർലിങ് 96ാം മിനിറ്റിൽ നേടിയ സൂപ്പർ ഗോളിെൻറ മികവിൽ 2-1ന് സതാംപ്ടണിനെയാണ് സിറ്റി കീഴടക്കിയത്. സൂപ്പർ താരം വെയ്ൻ റൂണിയുടെ ഹാട്രിക് കരുത്തിൽ എവർട്ടൺ വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ ചെൽസി, ആഴ്സനൽ, ലിവർപൂൾ ടീമുകളും ജയം സ്വന്തമാക്കി.
സതാംപ്ടണെതിരെ 47ാം മിനിറ്റിൽ കെവിൻ ഡിബ്രൂയ്നിെൻറ ഗോളിൽ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. 75ാം മിനിറ്റിൽ ഒാറിയോൾ റോമിയുവിലൂടെ സതാംപ്ടൺ ഒപ്പംപിടിച്ചു. കളി സമനിലയിലേക്ക് നീങ്ങവെ ഇൻജുറി സമയത്തിെൻറ ആറാം മിനിറ്റിൽ ബോക്സിനുപുറത്തുനിന്നുള്ള മനോഹര ഗോളിലൂടെ സ്റ്റെർലിങ് സിറ്റിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 14 മത്സരങ്ങളിൽ സിറ്റിയുടെ 13ാം ജയമാണിത്. സീസണിൽ തോൽവിയറിയാതെ കുതിക്കുന്ന സിറ്റിക്ക് 40 പോയൻറായി.
രണ്ടാമതുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിനെക്കാൾ (32) എട്ട് പോയൻറ് മുന്നിൽ.
സൂപ്പർ റൂണി
തുടർച്ചയായ തോൽവികളോടെ തരംതാഴ്ത്തൽ ഭീഷണിയിലായിരുന്ന എവർട്ടണിന് റൂണി ഗംഭീര പ്രകടനത്തിലൂടെ പുത്തനുണർവ് സമ്മാനിക്കുകയായിരുന്നു. ഉടൻ സ്ഥാനമേൽക്കാനിരിക്കുന്ന പുതിയ കോച്ച് സാം അലഡൈസിെൻറ സാന്നിധ്യത്തിലായിരുന്നു വെസ്റ്റ്ഹാം യുനൈറ്റഡിനെതിരെ 4-0ന് എവർട്ടണിെൻറ ജയം. ഹാട്രിക്കുമായി കളംനിറഞ്ഞ റൂണി സ്വന്തം പകുതിയിൽനിന്ന് ലോങ് റേഞ്ചറിലൂടെ നേടിയ ഗോൾ മനോഹരമായിരുന്നു. 18, 28, 66 മിനിറ്റുകളിലായിരുന്നു റൂണിയുടെ ഗോളുകൾ. ആഷ്ലി വില്യംസ് (78) നാലാം ഗോൾ നേടി. 2272 ദിവസങ്ങളുടെ ഇടവേളക്കുശേഷമാണ് പ്രീമിയർ ലീഗിൽ റൂണി ഹാട്രിക് നേടുന്നത്.
ഫൈവ്സ്റ്റാർ ആഴ്സനൽ
ആഴ്സനൽ 5-0ത്തിന് ഹഡർസ്ഫീൽഡിനെയും ചെൽസി 1-0ത്തിന് സ്വാൻസീ സിറ്റിയെയും ലിവർപൂൾ 3-0ത്തിന് സ്റ്റോക് സിറ്റിയെയുമാണ് തോൽപിച്ചത്. ഡിഫൻഡർ അേൻറാണിയോ റുഡിഗറുടെ ഗോളിലായിരുന്നു ചെൽസിയുടെ വിജയം. ലിവർപൂളിനായി ഉജ്ജ്വല ഫോം തുടരുന്ന മുഹമ്മദ് സലാഹ് രണ്ടും സെയ്ദു മാനെ ഒന്നും ഗോൾ നേടി. ആഴ്സനൽ വിജയത്തിൽ ഒലിവർ ജിറൂഡ് (രണ്ട്), അലക്സി സാഞ്ചസ്, മെസുത് ഒസീൽ, അലക്സാണ്ടർ ലാകസറ്റെ എന്നിവർ പങ്കുവഹിച്ചു. മറ്റൊരു കളിയിൽ ബേൺലി 2-1ന് ബോൺമൗത്തിനെ തോൽപിച്ചു. പോയൻറ് പട്ടികയിൽ ചെൽസി (29), ആഴ്സനൽ (28), ലിവർപൂൾ (26) എന്നീ ടീമുകളാണ് മാഞ്ചസ്റ്റർ കരുത്തർക്ക് പിറകിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.