ഹലിചരൺ നർസാറി ബ്ലാസ്റ്റേഴ്സിൽ
text_fieldsകൊച്ചി: നോർത്ത് ഇൗസ്റ്റ് വിങ്ങർ ഹലിചരൺ നർസാറി കേരള ബ്ലാസ്റ്റേഴ്സിൽ. 2018-19 സീസണിലേക്കാണ് താരത്തെ മഞ്ഞപ്പട സ്വന്തമാക്കിയത്. 23കാരനായ അസമുകാരൻ കഴിഞ്ഞ മൂന്ന് സീസണിൽ നോർത്ത് ഇൗസ്റ്റിനൊപ്പമുണ്ട്. 31 മത്സരങ്ങളിൽ വടക്കുകിഴക്കൻ സംഘത്തിനായി ബൂട്ടുകെട്ടിയിട്ടുള്ള താരം മൂന്നു ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഇന്ത്യക്കുവേണ്ടി 13 മത്സരങ്ങൾ കളിച്ചു. ഇന്ത്യയുടെ അണ്ടർ 17 ടീമായ ഇന്ത്യൻ ആരോസിെൻറ ആദ്യകാല രൂപമായിരുന്ന പാലിയൻ ആരോസിൽ കളിച്ചാണ് പ്രഫഷനൽ ക്ലബിലെത്തുന്നത്. ഡെംപോക്കു വേണ്ടി മൂന്നു സീസൺ കളിച്ച നർസാറി െഎ.എസ്.എൽ പ്രഥമ സീസണിൽ എഫ്.സി ഗോവയിലുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.