വാമോസ് മലബാറിയൻസ്
text_fieldsകോഴിക്കോട്: ജയത്തിനുള്ള സമ്മാനമായ മൂന്ന് പോയൻറുമായി മടങ്ങാനുറച്ചാണ് ടീം കോഴിക്കോെട്ടത്തിയതെന്ന് മോഹൻ ബഗാൻ കോച്ച് ശങ്കർ ലാൽ ചക്രവർത്തി. യുവത്വവും പരിചയസമ്പത്തും പ്രതിഭസ്പർശവുമുള്ള ഗോകുലം കേരള എഫ്.സിയുെട പരിശീലകൻ ബിനോ ജോർജിന് ‘സോറി ബഗാൻ, ഞങ്ങൾ ജയിക്കും’ എന്നേ പറയാനുള്ളൂ. െഎ ലീഗ് ഫുട്ബാളിൽ വീണ്ടും അങ്കത്തട്ടിലിറങ്ങുന്ന ഗോകുലത്തിെൻറ ആരാധകരും പ്രതീക്ഷിക്കുന്നത് വിജയത്തുടക്കമാണ്. മോഹൻ ബഗാനെ പോലെയുള്ള കരുത്തരെ തോൽപ്പിച്ചാകുേമ്പാൾ സന്തോഷം ഇരട്ടിക്കും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിനാണ് കൊൽക്കത്ത വമ്പന്മാരുമായി ‘മലബാറിയൻസ്’ േപാരിനിറങ്ങുന്നത്. മത്സരങ്ങൾ ഫ്ലവേഴ്സ് ടി.വിയിലും സ്റ്റാർ സ്േപാർട്സ് 2വിലും തത്സമയം സംപ്രേഷണം ചെയ്യും.
കഴിഞ്ഞ തവണ ബഗാനെതിരെ മികച്ചുനിന്ന ഗോകുലത്തിന് െകാൽക്കത്തയിൽ വെച്ച് 2-1ന് കീഴടക്കിയതിെൻറ സുസ്മരണ ഇപ്പോഴുമുണ്ട്. സ്വന്തം ഗ്രൗണ്ടിൽ 1-1ന് സമനിലയുമായിരുന്നു. ഗോകുലത്തിെൻറത് കഴിഞ്ഞ വർഷെത്തക്കാൾ ശക്തരായ ടീമാണെന്ന് ബഗാൻ കോച്ച് ശങ്കർ ലാൽ ചക്രവർത്തി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹെൻറി കിസേക എന്ന യുഗാണ്ടൻ ഫോർവേഡ് ഇൗ സീസണിൽ ബഗാനിലേക്ക് കൂടുമാറിയതിലൊന്നും ഗോകുലത്തിന് സങ്കടമില്ല. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അേൻറാണിയോ ജർമെൻറ വരവ് ആഹ്ലാദിപ്പിക്കുകയും െചയ്യുന്നു. മലയാളി താരങ്ങൾക്കും അർഹമായ പ്രാധാന്യം നൽകിയാവും ബിനോ ജോർജ് ടീമിനെ കളത്തിലിറക്കുക. ജർമനൊപ്പം മുന്നേറ്റ നിരയിൽ മലയാളി താരം വി.പി. സുഹൈറിനാണ് സാധ്യത. മധ്യനിരയിൽ ക്യാപ്റ്റൻ മുഡെ മുസയും വൈസ് ക്യാപ്റ്റൻ മുഹമ്മദ് റാഷിദും അർജുൻ ജയരാജും ചേരുേമ്പാൾ കളിമാറും. ഫാബ്രികോ ഒാർട്ടിസും ഡാനിയൽ അഡോയുമടക്കമുള്ള പ്രതിരോധവും ശക്തമാണ്. അർണബ് ദാസ് ശർമയാകും ബാറിനു കീഴിൽ.
കിസേക്കയുടെ സാന്നിധ്യം ആത്മവിശ്വാസം വർധിപ്പിക്കുന്നെന്ന് ബഗാൻ ഗോളിയും ക്യാപ്റ്റനുമായ ഷിൽട്ടൺ പോൾ പറഞ്ഞു. യുവതാരം പിൻറു മഹാതോ, ബ്ലാസ്റ്റേഴ്സ് മുൻതാരം മെഹ്താബ് ഹുസൈൻ, അസർ ദിപാൻഡ എന്നിവരാണ് ബഗാനിലെ നോട്ടപ്പുള്ളികൾ. ഹെയ്തി ഇൻറർനാഷനൽ സോണി നോർദെ ക്ലബിൽ തിരിച്ചെത്തിയെങ്കിലും പരിക്കുകാരണം കോഴിക്കോെട്ടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.