െഎ ലീഗ്: ഹോം ഗ്രൗണ്ടിൽ ഗോകുലത്തിന് സമനില
text_fieldsകോഴിക്കോട്: െഎ ലീഗിൽ ഒരിടവേളക്കുശേഷം സ്വന്തം തട്ടകത്തിൽ തിരിച്ചെത്തിയ ഗോകു ലത്തിനെതിരെ ഇന്ത്യൻ ആരോസിെൻറ സമനിലപ്പൂട്ട്. തുടര്‍ച്ചയായ ഏഴ് എവേ മത്സരങ്ങള്‍ക് കുശേഷം നാട്ടിലെത്തി വിജയവഴിയില്‍ തിരിച്ചെത്താനുള്ള സുവര്‍ണാവസരമാണ് ഗോകുലം നഷ് ടപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പ ോരിൽ ഇരു ടീമുകളും ഒാരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. ഗോകുലത്തിെൻറ ഏഴാം സമനിലയാണിത്.
22ാം മിനിറ്റിൽ മലയാളി താരം കെ.പി. രാഹുലിെൻറ ഗോളിൽ ലീഡ് നേടിയ ആരോസിനെതിരെ 64ാം മിനിറ്റിൽ വിദേശ താരം മാർക്കസ് ജോസഫാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്. 16 മത്സരങ്ങളിൽനിന്ന് 13 പോയൻറുള്ള ഗോകുലം പത്താം സ്ഥാനത്ത് തുടരുകയാണ്. 18 മത്സരങ്ങളിൽനിന്ന് 17 പോയൻറുള്ള ആരോസ് ഏഴാമതാണ്.
കളിയിൽ ആധിപത്യം പുലർത്തിയത് ഗോകുലമാണെങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുത്തത് ആരോസിന് തുണയായി. ആദ്യ പകുതിയുെട ആദ്യ മിനിറ്റുകളിൽ തന്നെ ഗോകുലം മുന്നേറ്റങ്ങൾ തുടങ്ങിയെങ്കിലും ലക്ഷ്യം പിഴക്കുകയായിരുന്നു. മൂന്ന്, നാല് മിനിറ്റുകളിൽ കോർണർ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. മുന്നേറ്റ താരങ്ങളായ ഇംറാൻ ഖാനും ക്യാപ്റ്റൻ വി.പി. സുഹൈറും പ്രതീക്ഷിച്ച സേവനം നൽകിയില്ല. 22ാം മിനിറ്റിൽ അപ്രതീക്ഷിതമായാണ് ഗോകുലം ആദ്യ ഗോൾ വഴങ്ങിയത്്. മൈതാനത്തിെൻറ വലതുഭാഗത്തുനിന്ന് ആശിഷ് റായ് കൊടുത്ത ക്രോസിൽനിന്ന് റഹീം അലിയുടെ ഹെഡർ നിലംതൊടീക്കാതെ രാഹുൽ വലയിലെത്തിക്കുകയായിരുന്നു. രാഹുലിെൻറ വോളി േഷാട്ടിനു മുന്നിൽ ഗോകുലം ഗോളിക്ക് ഒന്നുംചെയ്യാനായില്ല.
രണ്ടാം പകുതിയിൽ ഒരു ഗോൾ മടക്കാനുറച്ചായിരുന്നു ഗോകുലത്തിെൻറ വരവ്. തുടരത്തുടരെയുള്ള ആക്രമണങ്ങളിലൂടെ ആരോസിെൻറ പ്രതിരോധനിരയെ പരീക്ഷിച്ചുെകാണ്ടിരുന്നു. 64ാം മിനിറ്റിൽ ഗോകുലം കാത്തിരുന്ന നിമിഷമെത്തി. അർജുൻ ജയരാജിെൻറ പാസ് ദീപക് ടാൻഗിരിയിൽ തട്ടിത്തെറിച്ചപ്പോൾ കാലിലൊതുക്കിയ മാർക്കസ് ജോസഫ് ബുള്ളറ്റ് വേഗത്തിൽ എതിർവലയിൽ അടിച്ചുകയറ്റി. അവസാന മിനിറ്റുകളിൽ വിജയ ഗോളിനായി ഇരു ടീമുകളും ഉണർന്നുകളിച്ചെങ്കിലും ഗോൾ മാത്രം അകന്നു. ഈ മാസം 28ന് ഐസോള്‍ എഫ്.സിയുമായാണ് ഗോകുലത്തിെൻറ അടുത്ത ഹോം മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.