ഐ ലീഗ്: ഗോകുലം മൂന്നാമത്
text_fieldsചെന്നൈ: ഒറ്റ ജയംകൊണ്ട് പോയൻറ് പട്ടികയിൽ റോക്ക് വേഗം കൈവരിച്ച് ഗോകുലം കേരള. ഐ ലീഗിൽ തങ്ങളുടെ 11ാം അങ്കത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ 1-0ത്തിന് വീഴ്ത് തിയാണ് ഗോകുലത്തിെൻറ മുന്നേറ്റം. കളിയുടെ 79ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ മാർകസിെൻറ ബൂട്ടിൽ നിന്നായിരുന്നു വിജയ ഗോളിെൻറ പിറവി. ഇതോടെ, 17 പോയൻറുമായി ഗോകുലം മൂന്നാം സ്ഥാനത്തേക്ക് കയറി. മോഹൻ ബഗാൻ (26), മിനർവ പഞ്ചാബ് (17) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. സ്വന്തം ഗ്രൗണ്ടിൽ ട്രാവുവിനോട് സമനിലയും, റിയൽ കശ്മീരിനോട് തോൽക്കുകയും ചെയ്ത ഗോകുലം ജയം മാത്രം ലക്ഷ്യമിട്ടാണ് ചെന്നൈയിലെത്തിയത്.
ഒരു മാസം മുമ്പ് കോഴിക്കോട് തോറ്റതിെൻറ കടംകൂടിയുണ്ടായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ നതാനിയേൽ ഗാർഷ്യ, ഹെൻറി കിസേക, മാർകസ് ജോസഫ് കൂട്ടിലൂടെ ആക്രമിച്ചു കളിച്ചെങ്കിലും ചെന്നൈ അയഞ്ഞില്ല. ഷിബിൽ മുഹമ്മദ്, മുത്തു മായക്കണ്ണൻ എന്നിവർ േപ്ലയിങ് ഇലവനിൽ ഇടം നേടിയിരുന്നു. എന്നാൽ, ചർച്ചിലിനെ തോൽപിച്ച അതേ ടീമുമായാണ് ചെെന്നെയിറങ്ങിയത്. ഇരു നിരയും പ്രതിരോധക്കോട്ട പരീക്ഷിച്ചതല്ലാതെ ആദ്യ പകുതിയിൽ ലക്ഷ്യം കണ്ടില്ല. നാലാം മിനിറ്റിൽ നതാനിയേലിെൻറ ഷോട്ട് ഗോളി തട്ടിയകറ്റി.
43ാം മിനിറ്റിൽ ഗോകുലം ഗോളി സി.കെ. ഉബൈദിെൻറ ഇരട്ട സേവാണ് വലകാത്തത്. രണ്ടാം പകുതിയിൽ ഗോകുലം ആക്രമണം കനപ്പിച്ചു. സൽമാെൻറ നീക്കം മാർകസ് ജോസഫ് പാഴാക്കിയതിനു പിറകെ 79ാം മിനിറ്റിൽ പ്രായാശ്ചിത്തം ചെയ്തു. ആന്ദ്രെ എറ്റിനെയുടെ ലോങ് ബാൾ പുതുതാരം കിപ്സൻ അതുയിറെ ജോസഫിനു നൽകി. ഇത്തവണ ഉന്നം പിഴക്കാതെ ജോസഫ് വലകുലുക്കി. മറുപടി നൽകാൻ അവസാന മിനിറ്റ് വരെ ചെന്നൈ പോരാടിയെങ്കിലും ഗോകുലത്തിെൻറ വിജയം നിഷേധിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.