െഎ ലീഗ്: ആരോസിനോട് തോറ്റ് ഗോകുലം (1-0)
text_fieldsകട്ടക്: കായിക ബലത്തിലും പരിചയസമ്പത്തിലും പിന്നിലുള്ള കൗമാരസംഘത്തിനു മുന്നിലും ത ോറ്റ് ഗോകുലം കേരള എഫ്.സി. െഎ ലീഗിൽ മൂന്നു പോയൻറ് നേടി മുന്നേറാനുള്ള മികച്ച അവസ രം കളഞ്ഞു കുളിച്ചവർ ഇന്ത്യൻ ആരോസ് എഫ്.സിക്കു മുന്നിൽ ഒരു ഗോളിന് തോറ്റു. 66ാം മിനിറ്റ ിൽ ക്യാപ്റ്റൻ അമർജിത് സിങ് കിയാമിെൻറ പെനാൽറ്റി ഗോളിലൂടെയായിരുന്നു ആരോസ് ഗോകുലം വല കുലുക്കിയത്. സീസണിൽ ആരോസിെൻറ രണ്ടാമത്തെ മാത്രം ജയമാണിത്. എട്ടു കളിയിൽ ഏഴു പോയൻറുമായി അവർ ഒമ്പതാം സ്ഥാനത്താണ്. സീസണിലെ മൂന്നാം തോൽവി വഴങ്ങിയ ഗോകുലം 10 പോയൻറുമായി എട്ടാം സ്ഥാനത്തും.
റിയൽ കശ്മീരിനെ നേരിട്ട മത്സരത്തിൽനിന്ന് നാലു മാറ്റങ്ങളുമായാണ് ഗോകുലം കോച്ച് ബിനോ ജോർജ് ടീമിനെ ഇറക്കിയത്. പ്രിതം സിങ്, അർജുൻ ജയരാജ്, അഭിഷേക് ദാസ്, ഡി. ഭഗത് എന്നിവർക്കു പകരം രോഹിത് മിർസ, പി.എ. നാസർ, കെ. ദീപക്, ജിഷ്ണു ബാലകൃഷ്ണൻ എന്നിവരെ ഇറക്കി. അതേസമയം, ആരോസിൽ മലയാളി താരം കെ.പി. രാഹുൽ തിരിച്ചെത്തി.
ക്രിസ്റ്റ്യൻ സബ നയിച്ച ആക്രമണത്തിലൂടെ ആദ്യ മിനിറ്റ് മുതൽ ഗോകുലം എതിർ ഗോൾമുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും കുറ്റിയുറപ്പുള്ള പ്രതിരോധത്തിലൂടെ കൗമാരം പിടിച്ചുനിന്നു. രണ്ടാം പകുതിയിലാണ് രാജേഷ്, വി.പി. സുഹൈർ, പ്രിതം സിങ് എന്നിവരെത്തിയത്. 63ാം മിനിറ്റിൽ ഫിലിപ് കാസ്ട്രോയുടെ നീക്കത്തിൽ ഗോളെന്നുറപ്പിച്ച ഹെഡർ ഡാനിയേൽ അഡോ പാഴാക്കി. മൂന്നു മിനിറ്റിനകമായിരുന്നു ആരോസിെൻറ ഗോൾ. കാസ്ട്രോയുടെ ബോക്സിനകത്തെ ഫൗളിന് ലഭിച്ച പെനാൽറ്റി അമർജിത് സിങ് വലയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.