െഎ ലീഗ് മത്സരങ്ങൾ മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: കോവിഡ് -19 പശ്ചാത്തലത്തിൽ ഐ ലീഗ് ഉൾപ്പെടെയുള്ള കളികളെല്ലാം നിർത്തിവെച ്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ഐ ലീഗ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കാണികൾക്ക് പ്രവേശനമില്ലാതെ നടത്തുമെന്ന് ആദ്യം തീരുമാനിച്ച എ.ഐ.എഫ്.എഫ്, ശനിയാഴ്ച റിയൽ കശ്മീർ-ട്രാവു എഫ്.സി മത്സരം ശ്രീനഗറിൽ നടക്കാനിരിക്കെയാണ് തീരുമാനം മാറ്റിയത്. മാർച്ച് 31 വരെയുള്ള മത്സരങ്ങളാണ് നിർത്തിവെച്ചത്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിെൻറയും വിവിധ സംസ്ഥാന സർക്കാറുകളുടെയും നിർദേശത്തെ തുടർന്നാണ് കളികൾ മാറ്റിവെക്കാൻ തീരുമാനിച്ചത്. ഐ ലീഗ് രണ്ടാം ഡിവിഷൻ, യൂത്ത് ലീഗ്, ഗോൾഡൻ ബേബി ലീഗ് തുടങ്ങിയവയും റദ്ദാക്കി. ഐ.എസ്.എൽ ഫൈനൽ ശനിയാഴ്ച ഗോവയിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നിരുന്നു. ഐ ലീഗിൽ ഗോകുലം കേരളയുടെ ഹോം മത്സരം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.