എെ ലീഗ്: മോഹൻ ബഗാനെ തളച്ച് ഗോകുലം
text_fieldsകോഴിക്കോട്: സ്വന്തം കളിമുറ്റത്ത് െഎ ലീഗിൽ പുത്തൻ സീസണിന് മികച്ച തുടക്കമേകി ഗോകുലം കേരള എഫ്.സിയുടെ ചുണക്കുട്ടികൾ. കഴിഞ്ഞ വർഷത്തെ ഹോം മത്സരത്തിെൻറ ആവർത്തനമെന്നോണം കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനെ 1-1ന് സമനിലയിൽ തളച്ചാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിെയത്തിയ 28,000ത്തിലേറെ കാണികളിൽ േഗാകുലം ടീം ആവേശം നിറച്ചത്. മുൻ ഗോകുലം താരം ഹെൻറി കിസേക്കയിലൂടെ 40ാം മിനിറ്റിൽ ബഗാനാണ് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ അത്യുജ്ജ്വലമായി പൊരുതിയ ആതിഥേയർക്ക് 71ാം മിനിറ്റിൽ ബഗാെൻറ ലാൽച്വാൻ കിമയുെട സെൽഫ് ഗോളാണ് സമനില നേടിക്കൊടുത്തത്. നിറഞ്ഞുകളിച്ച ഗോകുലം മിഡ്ഫീൽഡർ അർജുൻ ജയരാജാണ് കളിയിലെ കേമൻ.
വിസിലൂതിയ ഉടൻതന്നെ ഗോകുലം തകർപ്പൻ മുന്നേറ്റത്തിന് തുടക്കമിട്ടിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അേൻറാണിയോ ജർമെൻറ േക്രാസ് ബഗാൻ ഗോളി ശങ്കർ റോയി തട്ടിയകറ്റിയപ്പോൾ പന്ത് ഗോകുലം ക്യാപ്റ്റൻ മുഡെ മൂസയുടെ നേർക്കാണ് എത്തിയത്. ഗോളിയില്ലാത്ത പോസ്റ്റിേലക്ക് മൂസ നിറയൊഴിച്ചത് പ്രതിരോധ ഭടൻ ലാൽച്വാൻ കിമ നെഞ്ചുപയോഗിച്ച് ഗോൾലൈൻ സേവ് നടത്തുകയായിരുന്നു. ആദ്യ പത്തു മിനിറ്റിൽ ഗോകുലം മാത്രമാണ് കളത്തിലുണ്ടായിരുന്നത്. പിന്നീട് പിൻറു മഹാതോയും ഹെൻറി കിസേക്കയും ദിപാൻഡയും ചേർന്ന് ഗോകുലം ഗോൾമുഖത്ത് പലവട്ടം ആക്രമിച്ചുകയറി.
ഗോകുലത്തിെൻറ െക. ദീപകിന് റഫറി അനാവശ്യമായി നൽകിയ മഞ്ഞക്കാർഡിനൊപ്പം കിട്ടിയ ഫൗൾ കിക്കിൽ നിന്നാണ് ബഗാെൻറ ഗോൾ പിറന്നത്. അരിജിത് ബഗുയിയുടെ ഫ്രീകിക്കിൽ നിന്നുള്ള പന്ത് കിസേക്ക അനായാസം ഗോകുലം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തെൻറ പഴയ ടീമിനെതിരായ ഗോൾനേട്ടം ആഘോഷിക്കാതെ കിസേക്ക കാണികളുടെ മനംകവർന്നു. അർജുൻ ജയരാജിെൻറ മുന്നേറ്റത്തിനൊടുവിലാണ് സമനില ഗോളെത്തിയത്. പന്ത് ബഗാൻ ഗോളി ശങ്കർ റോയി തട്ടിയകറ്റിയത് വീണ്ടും അർജുെൻറ നേർക്കെത്തി. തകർപ്പൻ ഹെഡറിലൂടെ ഗോൾ നേടാനുള്ള ശ്രമത്തിൽ പന്ത് ബഗാൻ ഡിഫൻഡർ ലാൽചൻകിമയുടെ ദേഹത്ത് തട്ടി വലയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.