െഎ ലീഗ് ചെറിയ ലീഗില്ല
text_fieldsകോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിെൻറ (െഎ.എസ്.എൽ) ഗ്ലാമറിനു മുന്നിൽ തലയെടുപ്പോടെ പിടിച്ചുനിന്ന് െഎ ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾ. ഗോകുലം കേരള എഫ്.സിയുടെ കളിമുറ്റമായ കോഴിക്കോട് അടക്കം അഞ്ചു വേദികളിൽ ഒഴുകിയെത്തിയത് 86,399 ഫുട്ബാൾ ആരാധകരാണ്. കഴിഞ്ഞ വർഷത്തെക്കാൾ നൂറുകണക്കിന് കാണികൾ മത്സരം വീക്ഷിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ടെലിവിഷനിലൂടെയും ഹോട്സ്റ്റാറിലൂടെയും ലക്ഷക്കണക്കിന് പേർ കളികൾ കണ്ടിരുന്നു. ഇൗ മാസം 27ന് ഗോകുലം കരുത്തരായ മോഹൻ ബഗാനെ സമനിലയിൽ കുരുക്കിയ മത്സരം വീക്ഷിക്കാൻ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ 28,437 കാണികളെത്തിയതാണ് ആദ്യ റൗണ്ടിലെ റെക്കോഡ്. കഴിഞ്ഞ വർഷം ചെന്നൈ സിറ്റി എഫ്.സിയും ഗോകുലവും ഏറ്റുമുട്ടിയപ്പോൾ കോഴിക്കോട്ട് 25,841 ആരാധകർ ഗാലറിയിലെത്തിയിരുന്നു. ഹോം ഗ്രൗണ്ടായ ഇംഫാലിലെ ഖുമാൻ ലാംബക് മെയ്ൻ സ്റ്റേഡിയത്തിൽ നെരോക എഫ്.സി ഇൗസ്റ്റ് ബംഗാളിനെ നേരിട്ടപ്പോൾ 26,412 പേർ നേരിട്ട് സാക്ഷികളായി.
ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 14,697 കാണികളെത്തി. ഷില്ലോങ് ലജോങ്ങിെൻറ തട്ടകമായ ഇവിടെ െഎസോൾ എഫ്.സിയുമായായിരുന്നു പോരാട്ടം. നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബ് ടീമിെൻറ സ്വന്തം മൈതാനമായ പഞ്ച്കുളയിലെ താവു ദേവിലാൽ സ്േറ്റഡിയത്തിൽ ചർച്ചിൽ ബ്രദേഴ്സിനെതിരായ മത്സരത്തിന് 8591 കാണികളുണ്ടായിരുന്നു. ചെന്നൈ സിറ്റി എഫ്.സിയും ഇന്ത്യൻ ആരോസും തമ്മിലെ മത്സരത്തിന് കോയമ്പത്തൂരിൽ 8262 പേർ എത്തി.
കഴിഞ്ഞ വർഷം പഞ്ച്കുളയിൽ ആദ്യ മത്സരത്തിന് 5995 ആയിരുന്നു കാണികളുടെ എണ്ണം. ഷില്ലോങ് 6989, ഇംഫാൽ 27,633 എന്നിങ്ങനെയായിരുന്നു കണക്ക്. ആദ്യ കളികളിൽ തന്നെ കാണികളെ ആകർഷിക്കാനായതിൽ ഗോകുലം കേരള എഫ്.സിയടക്കമുള്ള ക്ലബുകളെ െഎ ലീഗ് സി.ഇ.ഒ സുനേന്ദാ ധർ അഭിനന്ദിച്ചിരുന്നു. രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമാവും.
ഗോകുലത്തിന് എവേ അങ്കം
ഇംഫാൽ: ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാനെ സമനിലയിൽ തളച്ച ഗോകുലം കേരള എഫ്.സിക്ക് െഎ ലീഗിൽ ബുധനാഴ്ച ആദ്യ എവേ മത്സരം. ഇംഫാലിലെ ഖുമാൻ ലാംബക് മെയ്ൻ സ്റ്റേഡിയത്തിൽ ആതിഥേയരും കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരുമായ നെരോക എഫ്.സിയാണ് എതിരാളികൾ.
ഉച്ചക്ക് രണ്ടിനാണ് മത്സരം. ഗോകുലം നിരയിൽ സൂപ്പർ സ്ട്രൈക്കർ അേൻറാണിയോ ജർമൻ പരിക്കുകാരണം കളിക്കാനിടയില്ല. കഴിഞ്ഞ കളിയിൽ പകരക്കാരായിരുന്ന പ്രീതം സിങ്ങും മലയാളി താരം എസ്. രാജേഷും ആദ്യ ഇലവനിൽതന്നെ ഇറങ്ങിേയക്കും. നെരോകയുെട താരമായിരുന്ന പ്രീതം സിങ് കഴിഞ്ഞ വർഷം ഗോകുലത്തിനെതിരെ ഗോൾ നേടിയിരുന്നൂ.
കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിലും നെരോകയോട് തോറ്റ ഗോകുലത്തിന് പ്രതികാരത്തിനുള്ള അവസരമാണിത്. അർജുൻ ജയരാജ്, ക്യാപ്റ്റൻ മുഡെ മൂസ തുടങ്ങിയ താരങ്ങളെല്ലാം ഫോമിലാണ്. ബഗാനെതിരായ മത്സരത്തിലെ പിഴവുകൾ പരിഹരിച്ച് മുന്നേറുമെന്ന് ഗോകുലം കോച്ച് ബിനോ ജോർജ് പറഞ്ഞു. നെരോകയുടെ മൈതാനത്തിലെ പോരാട്ടം കടുപ്പമേറിയതാണ്. നെരോകക്കെതിരായി വിജയം മാത്രമാണ് ലക്ഷ്യെമന്ന് ഗോകുലം വൈസ് ക്യാപ്റ്റൻ മുഹമ്മദ് റാഷിദ് പറഞ്ഞു.
ആദ്യ മത്സരത്തിൽ ഇൗസ്റ്റ് ബംഗാൾ 2-0ത്തിന് നെരോകയെ േതാൽപ്പിച്ചിരുന്നു. സ്പാനിഷ് കോച്ച് മാനുവൽ റെട്ടാമറെ ഫ്രെയിലിന് കീഴിൽ ‘ടികി ടാക’ ശൈലിയിലാകും ആതിഥേയർ പന്ത് തട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.