2021 െഎ.പി.എൽ ലേലത്തിൽ ഞാനുമുണ്ടാവും –ശ്രീശാന്ത്
text_fieldsന്യൂഡൽഹി: വിലക്കുകാലത്തോട് വിടപറഞ്ഞ് തിരിച്ചുവരവിനൊരുങ്ങുകയാണ് ശ്രീശാന്ത്. 2013 സീസൺ ഐ.പി.എല്ലിനിടെ വാതുവെപ്പ് കേസിൽ കുടുങ്ങി കരിയറിലെ നല്ലകാലം നഷ്ടമായ മലയാളി പേസ് ബൗളർ തിരിച്ചുവരുേമ്പാൾ ഐ.പി.എല്ലിൽ അടുത്തവർഷം താനുമുണ്ടാവുമെന്ന് ഉറപ്പുനൽകുന്നു.
വാർത്ത ഏജൻസിയായ പി.ടി.ഐക്കു നൽകിയ അഭിമുഖത്തിലാണ് ശ്രീ തെൻറ സ്വപ്നം വെളിപ്പെടുത്തിയത്.വിലക്കു മാറിയ ശേഷം അവസരം ലഭിച്ച് നല്ല പ്രകടനം കാഴ്ചവെക്കാനായാൽ 2021 ഐ.പി.എൽ ലേലത്തിൽ എെൻറ പേരുമുണ്ടാവും. നഷ്ടമായ ഏഴു വർഷത്തിെൻറ ഉത്തരങ്ങൾ കളിച്ചുതന്നെ നൽകും -ശ്രീശാന്ത് പറയുന്നു.സഹായത്തിന് ജോർഡെൻറ ട്രെയ്നർ ബാസ്കറ്റ്ബാൾ ഇതിഹാം മൈകൽ ജോർഡെൻറയും കോബി ബ്രയാെൻറയും പേഴ്സനൽ ട്രെയ്നറായിരുന്ന ടിം ഗ്രോവറാണ് എനിക്ക് സഹായത്തിനുള്ളത്.
ആഴ്ചയിൽ മൂന്നുദിവസം മൂന്നുമണിക്കൂർ വീതം ഗ്രോവറുടെ മാനസികാരോഗ്യ പരിശീലനത്തിൽ ഓൺലൈനായി പങ്കെടുക്കും.കഠിന പരിശീലനം ദിവസവും നാലര മണിക്കൂർ ഇപ്പോൾ ക്രിക്കറ്റ് പരിശീലനത്തിനായി വിനിയോഗിക്കുന്നു. എറണാകുളത്ത് കേരള അണ്ടർ 23, രഞ്ജി താരങ്ങൾക്കൊപ്പം നെറ്റ്സിൽ പരിശീലനം. സജീവ ക്രിക്കറ്റിലേക്ക് മടങ്ങുന്നതിന് ശരീരത്തെ ഒരുക്കണം. ആറുദിവസ പരിശീലനത്തിൽ മൂന്നുമണിക്കൂർ വീതം പന്തെറിയും. 2021 െഎ.പി.എൽ ലേലത്തിൽ ഞാനുമുണ്ടാവും –ശ്രീശാന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.