സഹികെട്ടു; ‘ഇബ്ര പ്രതിമ’ നാടുവിടുന്നു
text_fieldsമാൽമോ: സാമൂഹികദ്രോഹികളുടെ ആക്രമണംകൊണ്ട് പൊറുതിമുട്ടിയ ഇബ്രഹിമോവിചിെൻറ പ്രതിമയുമായി അധികൃതർ നാടുവിടുന്നു. സ്വീഡനിലെ മാൽമോ മുനിസിപ്പൽ കൗൺസിലാണ് രാജ്യത്തെ ഏറ്റവും പ്രമുഖനായ കായിക താരത്തിന് സ്വസ്ഥമായി തലയെടുപ്പോടെ നിൽക്കാൻ പുതിയൊരു ഇടം തേടുന്നത്.
മാൽമോ സ്റ്റേഡിയത്തിനു പുറത്തെ വെങ്കലപ്രതിമ നിരന്തരം ആക്രമിക്കപ്പെട്ടതോടെയാണ് പുതിയ ഇടം കണ്ടെത്താൻ തീരുമാനിച്ചത്. ഇബ്രയുടെ നാടും, ആദ്യകാല ക്ലബുമായ മാൽമോ ക്ലബിെൻറ സ്റ്റേഡിയത്തിന് പുറത്ത് കഴിഞ്ഞ ഒക്ടോബറിലാണ് കൂറ്റൻ പ്രതിമ സ്ഥാപിച്ചത്. എന്നാൽ, നവംബറിൽ മാൽമോയുടെ ചിരവൈരിയായ ഹാമർബി ക്ലബിെൻറ ഓഹരികൾ ഇബ്ര വാങ്ങിയതോടെ നാട്ടുകാർ ശത്രുക്കളായി.
അതിെൻറ അരിശം പ്രതിമയോടായി. രണ്ടു മാസത്തിനുള്ളിൽ മൂന്ന് തവണ ആക്രമിക്കപ്പെട്ട പ്രതിമ ജനുവരിയിൽ പാടെ തകർത്തു. ഇപ്പോൾ രഹസ്യകേന്ദ്രത്തിൽ അറ്റകുറ്റപ്പണിയിലാണ് ‘ഇബ്ര’. പണിപൂർത്തിയായാൽ നഗരത്തിലെ മറ്റേതെങ്കിലും കേന്ദ്രത്തിൽ പ്രതിമ സ്ഥാപിക്കാനാണ് നഗര അധികൃതരുടെ തീരുമാനം. സ്വീഡനായി 116മത്സരത്തിൽ ബൂട്ടണിഞ്ഞ സൂപ്പർതാരം ഇപ്പോൾ ഇറ്റാലിയൻ ക്ലബ് മിലാനു വേണ്ടിയാണ് കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.