ക്രൊയേഷ്യയോട് തോൽവി; െഎസ്ലൻഡ് ആദ്യ റൗണ്ടിൽ പുറത്ത്
text_fieldsമോസ്കോ: ക്രൊയേഷ്യക്കെതിരായ മൽസരത്തിലെ തോൽവിയോടെ െഎസ്ലൻഡ് ലോകകപ്പിൽ നിന്ന് പുറത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ക്രൊയേഷ്യ െഎസ്ലൻഡിനെ അട്ടിമറിച്ചു. 53, 90 മിനുട്ടിലാണ് ക്രോയേഷ്യ ഗോൾ നേടിയത്. 76ാം മിനുട്ടിൽ പെനാൽട്ടിയിലുടെയായിരുന്നു െഎസ്ലൻഡിെൻറ ഏക ഗോൾ.
മൽസരത്തിലെ ആദ്യപകുതി ഗോൾരഹിത സമനിലയിലായിരുന്നു. തുടക്കം മുതൽ തന്നെ ക്രൊയേഷ്യയാണ് കളിയിൽ ആധിപത്യം പുലർത്തിയത്. ടീമിൽ അടിമുടി മാറ്റം വരുത്തിയാണ് ക്രൊയേഷ്യ ഇന്ന് മൽസരത്തിനിറങ്ങിയത്. കഴിഞ്ഞ മത്സരത്തിലുണ്ടായിരുന്ന ഒമ്പത് പേര്‍ ഇത്തവണ ആദ്യ ഇലവനില്ല. അര്‍ജന്റീനയ്‌ക്കെതിരെ കളിച്ച മോഡ്രിച്ചിനേയും പെരിസിച്ചിനേയും മാത്രമാണ് ടീമില്‍ നിലനിര്‍ത്തിയത്.
ഈ മത്സരത്തിൻറെ ചങ്കിടിപ്പ് മുഴുവൻ അർജൻറീന ആരാധകർക്കായിരുന്നു. മൽസരത്തിൽ ക്രൊയേഷ്യ തോറ്റാൽ നെജീരിയക്കെതിരെ ജയിച്ചാലും പ്രീക്വാർട്ടർ കടമ്പ കടക്കുക അർജൻറീനക്ക് പ്രയാസമാകുമായിരുന്നു. എന്നാൽ അപകടമൊന്നും കൂടാതെ ക്രൊയേഷ്യ ജയിച്ച് കയറിയപ്പോൾ ഏറ്റവും കൂടുതൽ ആശ്വസിച്ചിരിക്കുക അർജൻറീനയുടെ ആരാധകരാവും.
അർജൻറീനയുൾപ്പെടുന്ന ഗ്രൂപ്പിൽ മൂന്ന് കളികളും ജയിച്ച് ഒമ്പത് പോയേൻറാടെയാണ് ക്രൊയേഷ്യയുടെ പ്രീക്വാർട്ടർ പ്രവേശനം. ക്രൊയേഷ്യ തന്നെയാണ് ഗ്രൂപ്പ് ചാമ്പ്യൻമാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.