ഇഗോർ സ്റ്റിമാക് ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനാവും
text_fieldsന്യൂഡൽഹി: ക്രൊയേഷ്യയുടെ ലോകകപ്പ് താരവും മുൻ കോച്ചുമായ ഇഗോർ സ്റ്റിമാക് ഇന്ത് യൻ ഫുട്ബാൾ ടീം പരിശീലകനാവും. 51കാരെൻറ പേര് കോച്ച് നിയമനത്തിെൻറ ചുമതലയുള്ള സാ േങ്കതിക സമിതി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് സമർപ്പിച്ചുകഴിഞ്ഞു. തീരുമാനം ഫെഡറേ ഷൻ വെള്ളിയാഴ്ച ഒൗദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് വർഷത്തേക്കായിരിക്കും കരാർ.
ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന നാലു പേരുമായും അഭിമുഖം നടത്തിയശേഷമാണ് സ്റ്റിമാകിെൻറ പേര് സമിതി നിർദേശിച്ചത്. ബംഗളൂരു എഫ്.സി മുൻ കോച്ച് സ്പെയിൻകാരൻ ആൽബർട്ട് റോക, ദക്ഷിണ കൊറിയയുടെ ലീ മിൻ സങ്, സ്വീഡനിൽനിന്നുള്ള ഹകാൻ എറിക്സൺ എന്നിവരായിരുന്നു മറ്റു മൂന്നു പേർ. ഇവർ മൂവരും സ്കൈപ് വഴിയാണ് അഭിമുഖത്തിൽ പെങ്കടുത്തതെങ്കിൽ സ്റ്റിമാക് മാത്രമാണ് നേരി െട്ടത്തിയത്.
ക്രൊയേഷ്യക്കായി 1990-2002 കാലത്ത് 53 കളികളിൽ പന്തുതട്ടിയിട്ടുള്ള സ്റ്റിമാക് 1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ടീമിൽ അംഗമായിരുന്നു. 2005ൽ പരിശീലക രംഗത്തേക്ക് തിരിച്ച സ്റ്റിമാക് 2012-2013ൽ ക്രൊയേഷ്യൻ ദേശീയ ടീമിെൻറ കോച്ചായിരുന്നു. 2016-2017 സീസണിൽ ഖത്തറിലെ അൽഷഹാനിയ ക്ലബിെന പരിശീലിപ്പിച്ചതാണ് അവസാന കോച്ചിങ് പരിചയം.
ഏഷ്യൻ കപ്പിലെ പരാജയത്തിന് പിന്നാലെ ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റൈൻറൻ രാജിവെച്ച ഒഴിവിലേക്കാണ് സ്റ്റിമക് വരുന്നത്. അപേക്ഷിച്ച 250ഒാളം പേരിൽനിന്നാണ് സാേങ്കതിക സമിതി നാലുപേരെ ചുരുക്കപ്പട്ടികയിൽ പെടുത്തിയത്. സാേങ്കതിക സമിതി ചെയർമാൻ ശ്യാം ഥാപ്പ, ടെക്നിക്കൽ ഡയറക്ടർ ഡോറു െഎസക്, ഹെൻറി മെനസിസ, പ്രശാന്ത ബാനർജി, ജി.പി. പാലുൻഗ, സുന്ദർ രാമൻ, ഇഷ്ഫാഖ് അഹ്മദ് എന്നിവരാണ് അഭിമുഖ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.