നേപ്പാളിനെതിരെ ഇന്ത്യക്ക് രണ്ടു ഗോൾ ജയം
text_fieldsമുംബൈ: എണ്ണംപറഞ്ഞ രണ്ടുഗോളിന് അയൽക്കാരെ കെട്ടുകെട്ടിച്ച് ഇന്ത്യൻ സംഘം എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനൊരുങ്ങി. നേപ്പാളിനെതിരായ സൗഹൃദമത്സരത്തിൽ രണ്ടാം പകുതിയിൽ സന്ദേശ് ജിങ്കാനും ജെജെ ലാൽപെഖ്ലുവയും നേടിയ രണ്ടു ഗോളിനാണ് നീലപ്പട വിജയിച്ചുകയറിയത്. ഇതോടെ ബംഗളൂരു സ്റ്റേഡിയത്തിൽ നടക്കുന്ന എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തിൽ കിർഗിസ്താനെ പൂർണ ആത്മവിശ്വാസത്തിൽ നേരിടാം.
റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ ഏറെ താഴെയാണെങ്കിലും കളത്തിൽ കണ്ടത് മറ്റൊരു നേപ്പാളിനെയായിരുന്നു. 4-1-3-2 ഫോർേമഷനിൽ സന്ദർശകർക്കെതിരെ തന്ത്രം നെയ്ത കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറന് ആദ്യ പകുതി വിചാരിച്ചപോലെയായില്ല കാര്യങ്ങൾ. ഇന്ത്യൻ ആക്രമണങ്ങളെ സുന്ദരമായി പ്രതിരോധിച്ച നേപ്പാൾ കൗണ്ടർ അറ്റാക്കിലൂടെ എതിർനിരയിൽ ഭീതിപരത്തിക്കൊണ്ടിരുന്നു. അനസ് എടത്തൊടികയും സന്ദേശ് ജിങ്കാനും നിരന്ന ഇന്ത്യൻ പ്രതിരോധത്തെ നിരവധി തവണ പരീക്ഷിച്ച നേപ്പാൾ, ഒന്നിലധികം ഗോൾ നേടുമെന്ന് പോലും േതാന്നിച്ചു. 45ാം മിനിറ്റിൽ ഇന്ത്യൻ ഗോളി ഗുർപ്രീത് സിങ് സന്ധുവിെൻറ മണ്ടത്തരം ഗോളിൽനിന്നും തലനാരിഴക്കാണ് വഴിമാറിയത്. ഉരുണ്ടു വന്ന പന്ത് ബോക്സിനു പുറത്തുനിന്നും രക്ഷപ്പെടുത്താനുള്ള ശ്രമം പാളിയതോടെ പന്ത് നേപ്പാൾ സ്ട്രൈക്കർ നവോങ് ശ്രേസ്ത്രയുെട കാലിലെത്തി. ഒാപൺ പോസ്റ്റിനുനേരെ ഷോട്ടുതിർത്തെങ്കിലും ഭാഗ്യംകൊണ്ട് പന്ത് വലയിലേക്ക് എത്തിയില്ല.
രണ്ടാം പകുതിയിൽ ഇന്ത്യ ആക്രമണം കനപ്പിച്ചുകൊണ്ടിരുന്നു. 57ാം മിനിറ്റിൽ ലഭിച്ച കോർണർ നേപ്പാൾ പ്രതിരോധങ്ങൾ ക്ലിയർ ചെയ്തപ്പോൾ വെന്നത്തിയത് മലയാളിതാരം അനസ് എടത്തൊടികക്കുനേരെയായിരുന്നു. വോളിക്ക് ശ്രമം നടത്തിയെങ്കിലും ഒരിഞ്ചിെൻറ വ്യത്യാസത്തിൽ പന്ത് പുറത്തേക്ക് നീങ്ങി. നിരാശരാകാതെ ഇന്ത്യ ആക്രമണം തുടർന്നു. ഒടുവിൽ ആരാധകർ കാത്തിരുന്ന േഗാളെത്തി. പ്രതിരോധത്തിലെ വൻമതിൽ സന്ദേശ് ജിങ്കാനാണ് ഗോൾ നേടിയത്. ഇൻഡയറക്റ്റ് ഫ്രീകിക്ക് ജെജെ ജിങ്കാനു നേരെ നൽകി. നേപ്പാൾ േഗാളിയെ കബളിപ്പിച്ച് സൂപ്പർ വോളിയിലൂടെ ജിങ്കാൻ പന്ത് വലയിലാക്കി. 78ാം മിനിറ്റിലാണ് ഇന്ത്യ രണ്ടാം ഗോൾ കണ്ടെത്തുന്നത്. മിഡ്ഫീൽഡർ റഫീഖിെൻറ സൂപ്പർ ക്രോസ് വഴിതിരിച്ചുവിട്ട് ജെജെ നേപ്പാളിെൻറ കഥകഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.