ഒമാനോട് തോൽവി: ലോകകപ്പ് യോഗ്യതാ മോഹം പൊലിഞ്ഞ് ഇന്ത്യ
text_fieldsമസ്കത്ത്: ഇന്ത്യയുെട ലോകകപ്പ് ഫുട്ബാൾ യോഗ്യതാമോഹം പൊലിഞ്ഞു. നിർണായക മത്സരത്തിൽ ഒമാനോട് 1-0ത്തിന് തോറ്റതാണ് സുനിൽ േഛത്രിക്കും സംഘത്തിനും വിനയായത്. കരുത്തുകാട്ടിയ പ്രതിരോധനിരക്കൊത്ത് മിഡ്ഫീൽഡും മുന ്നേറ്റനിരയും ഉയരാതിരുന്നതാണ് തോൽവിക്കു കാരണമായത്. സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി ന ടന്ന മത്സരത്തിൽ മുഹ്സിൻ അൽഗസ്സാനിയാണ് ഒമാെൻറ വിജയഗോൾ നേടിയത്.
ഒമാെൻറ മുന്നേറ്റംകണ്ടാണ് കളി തുടങ് ങിയത്. ഏഴാം മിനിറ്റിൽ ലീഡ് നേടാൻ ലഭിച്ച അവസരം ഒമാൻ പാഴാക്കി. പ്രതിരോധനിരയിലെ രാഹുൽ ബേക്കെ മുഹ്സിൻ അൽ ഗസ്സാനിയെ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. മുഹ്സിൻതന്നെയാണ് പെനാൽറ്റി എടുത്തതെങ്കിലും ബാറിനു മുകളിലൂടെ പറന്നു. 24ാം മിനിറ്റിൽ ഉദാന്തയുടെയും നിഷുകുമാറിെൻറയും മുന്നേറ്റത്തിെനാടുവിൽ ഇന്ത്യക്ക് അനുകൂലമായി കോർണർ ലഭിച്ചെങ്കിലും പാഴായി. പാഴാക്കിയ പെനാൽറ്റിക്ക് പകരമായി 33ാം മിനിറ്റിലാണ് മുഹ്സിൻ ഒമാനുവേണ്ടി ആദ്യ ഗോൾ നേടിയത്. ഇടതുവശത്തുനിന്ന് മുന്നേറിവന്ന അൽ ഖാലിദിയിൽനിന്ന് ലഭിച്ച പാസ് മുഹ്സിൻ വലയിലെത്തിക്കുകയായിരുന്നു. പ്രതിരോധനിരയിൽ വന്ന ചെറിയ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഇൗ പിഴവ് ഒഴിച്ചാൽ ആദ്യ പകുതിയിൽ ഇന്ത്യൻ പ്രതിരോധനിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 37ാം മിനിറ്റിൽ ആദിൽ ഖാന് പകരം അനസ് എടത്തൊടിക കളത്തിലിറങ്ങി. 41ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച മികച്ച അവസരം ഇന്ത്യ പാഴാക്കി. ഫാറൂഖും ഉദാന്തയും ചേർന്നുള്ള മുന്നേറ്റം ബോക്സ് വരെ എത്തിയെങ്കിലും ഫലംചെയ്തില്ല. ആദ്യ പകുതിക്കു പിരിയുന്നതിന് തൊട്ടുമുമ്പ് ലീഡ് നേടാനുള്ള അവസരം ഒമാൻ നഷ്ടമാക്കി.
ഇന്ത്യക്ക് അനുകൂലമായ കോർണറോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. ബ്രാണ്ടൺ ഫെർണാണ്ടസ് പന്ത് ബോക്സിലേക്ക് എത്തിച്ചെങ്കിലും ഒമാൻ പ്രതിരോധം തട്ടിയകറ്റി. രണ്ടാം പകുതിയിൽ ഇന്ത്യൻ താരങ്ങൾ കൂടുതലായി ഒമാൻ പ്രതിരോധനിരയിലേക്ക് എത്തിയെങ്കിലും ഫിനിഷിങ് ഇല്ലാതിരുന്നത് സമനില ഗോളിന് തടസ്സമായി. മലയാളിതാരം ആഷിഖ് കുരുണിയൻ രണ്ടാം പകുതിയിൽ നിറഞ്ഞുകളിച്ച് മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലംകണ്ടില്ല. 72ാം മിനിറ്റിൽ ഒമാൻ ബോക്സിലേക്കുള്ള ആഷിഖിെൻറ മികച്ച ക്രോസിന് തലവെച്ചുനൽകാൻ മാൻവീർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
82ാം മിനിറ്റിൽ അലി ബുസൈദിയുടെ ഒറ്റക്കുള്ള മുന്നേറ്റം ഇന്ത്യൻ ഗോളി രക്ഷപ്പെടുത്തി. 87ാം മിനിറ്റിലാണ് ഒമാൻ ക്യാപ്റ്റനും ഗോളിയുമായ അലി അൽ ഹബ്സി കാര്യമായി പരീക്ഷിക്കപ്പെടുന്നത്. മലയാളിതാരം ആഷിഖ് കുരുണിയെൻറ ഗോളെന്നുറപ്പിച്ചുള്ള ക്രോസ്ഒാവർ അലി അൽ ഹബ്സിയെ മറികടന്നെങ്കിലും പ്രതിേരാധനിരയിലെ അലി ബുസൈദി തട്ടിയകറ്റി. ആദ്യ പകുതിയെ അപേക്ഷിച്ച് ഇന്ത്യൻ മുന്നേറ്റനിര രണ്ടാം പകുതിയിൽ ചില നല്ല നീക്കങ്ങൾ കാഴ്ചവെച്ചു. ഒമാൻ മുന്നേറ്റത്തിൽനിന്ന് പ്രതിരോധത്തിലേക്ക് മാറിയ കാഴ്ചയാണ് രണ്ടാം പകുതിയിൽ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.