ഫുട്ബാളും ക്രിക്കറ്റും കൊച്ചിയിൽ നടത്താമെന്ന് ജി.സി.ഡി.എ
text_fieldsകൊച്ചി: നവംബർ ഒന്നിന് നടക്കേണ്ട ഇന്ത്യ^വെസ്റ്റ് ഇൻഡീസ് ഏകദിന വേദി സംബന്ധിച്ച് തീരുമാനമായില്ല. കൊച്ചിയിൽ ക്രിക്കറ്റും ഫുട്ബാളും നടത്താൻ സാധിക്കുമെങ്കിൽ നടക്കട്ടേയെന്നാണ് സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുടെ നിലപാട്. ക്രിക്കറ്റിനായി പിച്ച് ഒരുക്കുമ്പോൾ ഫുട്ബാൾ ടർഫിന് കാര്യമായ കേടുപാടുണ്ടാകുമോയെന്ന കാര്യം വിദഗ്ധ സമിതി പരിശോധിക്കും. അതിനുശേഷമാകും അന്തിമ തീരുമാനമെന്നും ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ പറഞ്ഞു. ക്രിക്കറ്റിന് സ്റ്റേഡിയം വിട്ടുനൽകുന്നത് സംബന്ധിച്ച അഭിപ്രായം ആരായാൻ കെ.സി.എ, കെ.എഫ്.എ, കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെൻറ് ഭാരവാഹികളുമായി നടത്തിയ ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദഗ്ധ സമിതി പരിശോധന രണ്ടുമൂന്നു ദിവസത്തിനകം ഉണ്ടാകുമെന്ന് സി.എൻ. മോഹനൻ പറഞ്ഞു. കൊച്ചിയിൽ ക്രിക്കറ്റും ഫുട്ബാളും നടത്തുന്നതിനോട് ആർക്കും വിയോജിപ്പില്ല. കെ.സി.എ, കെ.എഫ്.എ, ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾക്കും ജി.സി.ഡി.എക്കും സർക്കാറിനും അതേ താൽപര്യമാണുള്ളത്. ക്രിക്കറ്റിനായി ഒരുക്കുന്ന ഗ്രൗണ്ട് 22 ദിവസംകൊണ്ട് ഫുട്ബാളിനു പാകപ്പെടുത്തിയെടുക്കാനാകുമെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുടെയും അഭിപ്രായം. അതേസമയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ടർഫിന് അതേപോലെ വീണ്ടും പാകപ്പെടുത്താൻ സാധിക്കില്ലെങ്കിൽ മാത്രമേ തീരുമാനം പുനപരിശോധിക്കേണ്ടതുള്ളൂ.
അതേസമയം, സർക്കാർ ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുത്താലും അത് പാലിക്കാനും ബാധ്യസ്ഥരാണ്. ക്രിക്കറ്റ് തിരുവനന്തപുരത്തും ഫുട്ബാൾ കൊച്ചിയിലും എന്ന വാദത്തോടും യോജിപ്പില്ല. രണ്ടു സ്റ്റേഡിയത്തിലും ക്രിക്കറ്റിനും ഫുട്ബാളിനും സാധ്യതയുണ്ടെങ്കിൽ നടത്തണമെന്നാണ് അഭിപ്രായം.
സ്റ്റേഡിയത്തിന് ബ്ലാസ്റ്റേഴ്സുമായുള്ള കരാർ മാർച്ച് 31ന് അവസാനിക്കും. ഐ.എസ്.എൽ മത്സരം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സെപ്റ്റംബറിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നതായാണ് ടീം പ്രതിനിധികൾ നൽകുന്ന സൂചനയെന്നും സി.എൻ മോഹനൻ പറഞ്ഞു.
സ്റ്റേഡിയം സംബന്ധിച്ചുള്ളത് കൂട്ടായ തീരൂമാനമാണെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. ഗ്രൗണ്ട് ഒരുക്കാൻ നവംബർ വരെ സമയമുണ്ട്. കേരളത്തിന് അനുവദിച്ച മത്സരത്തിെൻറ വേദി തീരുമാനിക്കാനുള്ള അവകാശം കെ.എസി.എക്കാണ്. രണ്ടു സ്റ്റേഡിയവും ബി.സി.സി.ഐ അംഗീകരിച്ചതാണ്. കെ.സി.എയുടെ തീരുമാനം ബി.സി.സി.ഐയെ അറിയിച്ചാൽ മാത്രം മതിയെന്നും ജയേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.