സൂപ്പർ കപ്പ് ബഹിഷ്കരിച്ച് െഎ ലീഗ് ക്ലബുകൾ
text_fieldsകൊൽക്കത്ത: വെള്ളിയാഴ്ച ഒഡിഷയിലെ ഭുവനേശ്വറിൽ കിക്കോഫ് കുറിക്കാനിരിക്കുന്ന സൂപ്പർ കപ്പ് ചാമ്പ്യൻഷിപ് ബ ഹിഷ്കരിച്ച് െഎ-ലീഗിലെ എട്ടു ക്ലബുകൾ. ടൂർണമെൻറിെൻറ ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴാണ് ക്ലബുകളുടെ ഞെ ട്ടിക്കുന്ന പിന്മാറ്റം.
െഎ-ലീഗ് ക്ലബുകളോട് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷെൻറ അവഗണനയിൽ പ്രതിഷേധിച്ച ാണ് നടപടി. ഗോകുലം കേരള, ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്.സി, ഇൗസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ്, െഎസ്വാൾ എഫ്.സി, നെറോക്ക എഫ്.സി എന്നിവരാണ് ബഹിഷ്കരണം പ്രഖ്യാപിച്ച് കഴിഞ്ഞദിവസം പത്രക്കുറിപ്പ് ഇറക്കിയത്. മോഹൻ ബഗാനും ബഹിഷ്കരണത്തിൽ പങ്കുചേരുമെന്ന അഭ്യൂഹം ശക്തമാണ്.
െഎ ലീഗ് ക്ലബുകളുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം ചർച്ചചെയ്യണമെന്നാവശ്യെപ്പട്ട് എട്ടു ക്ലബുകൾ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് പ്രഫുൽ പേട്ടലിന് കത്തുനൽകിയിരിന്നു. എന്നാൽ, പ്രതികരണമൊന്നുമുണ്ടായില്ല. െഎ.എസ്.എല്ലിെൻറ ഉദയത്തിെൻറ പശ്ചാത്തലത്തിൽ ലീഗ് ക്ലബുകളെ രണ്ടാം ഡിവിഷനാക്കാനുള്ള നീക്കം സംബന്ധിച്ച് ചർച്ച വേണമെന്നായിരുന്നു ക്ലബുകളുടെ പ്രധാന ആവശ്യം.
ബഹിഷ്കരണത്തിനില്ലാത്ത റിയൽ കശ്മീർ, ഷില്ലോങ് ലജോങ്, ഇന്ത്യൻ ആരോസ് എന്നിവർ സൂപ്പർ കപ്പിൽ കളിക്കും. ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡൻറ് ലാർസിങ് മിങ് സാവ്യാനിെൻറ ഉടമസ്ഥതയിലുള്ള ക്ലബാണ് ഷില്ലോങ് ലജോങ്. ആരോസ് ഫെഡറേഷെൻറ ടീമും. വെള്ളി, ശനി ദിവസങ്ങളിലെ യോഗ്യതാ മത്സരത്തിനു ശേഷം മാർച്ച് 29നാണ് സൂപ്പർകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്. ബഹിഷ്കരണത്തോടെ ക്ലബുകളും ഫെഡറേഷനും തമ്മിൽ നാളുകളായി തുടരുന്ന തർക്കം വഴിത്തിരിവിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.