ലോകകപ്പ് കൈവിട്ടു; ഇനി ലക്ഷ്യം ഏഷ്യാകപ്പ്
text_fieldsമസ്കത്ത്: 2022 ലോകകപ്പിൽ ഒരിടവും, ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനും കരുത്തരായ ഒമാന ുെമതിരെ ജയവുമെല്ലാം അതിമോഹമാണെന്ന് ഇന്ത്യൻ ആരാധകർക്കും അറിയാമായിരുന്നു. എങ ്കിലും െക്രായേഷ്യൻ പരിശീലകനായ ഇഗോർ സ്റ്റിമാകിനു കീഴിലെ അത്ഭുതങ്ങളിലായിരുന് നു അവരുടെ പ്രതീക്ഷ. പക്ഷേ, ലോകകപ്പ് യോഗ്യതാറൗണ്ടിലെ അഞ്ചാം മത്സരവും കഴിഞ്ഞതോടെ കനൽക്കൂമ്പാരത്തിലേക്ക് മഴപെയ്തപോലെയായി മാറി. 100 കോടി സ്വപ്നങ്ങളെല്ലാം കെട്ടടങ്ങി ഇന്ത്യ വീണ്ടും ചെറുമോഹങ്ങളിലേക്ക് പന്തുതട്ടും. അഞ്ചു കളിയിൽ രണ്ടു തോൽവിയുമായി മൂന്നു പോയൻറുമായി നാലാം സ്ഥാനത്താണ് നീലക്കടുവകൾ. ലോകകപ്പ് സ്വപ്നം അസ്തമിച്ചു. ഇനി, ശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ നന്നായി കളിച്ച് മൂന്നാം സ്ഥാനത്തെത്തിയാൽ ഏഷ്യാകപ്പ് മൂന്നാം റൗണ്ട് യോഗ്യതാമത്സരത്തിൽ ഇടം ഉറപ്പിക്കാമെന്നാണ് പ്രതീക്ഷ.
എെൻറ ടീം ഭയമില്ലാതെ കളിക്കുന്നത് കാണണം -–സ്റ്റിമാക്
‘‘എതിരാളി എത്ര ശക്തനായാലും അവരെ ഭയക്കാതെ എെൻറ ടീം കളിക്കുന്നത് കാണണം. ആരെ നേരിടുേമ്പാഴും വിജയസാധ്യതയുണ്ട്. അത് തട്ടിയെടുക്കണം. എതിരാളിയുടെ വലുപ്പം നോക്കി ഗെയിംപ്ലാൻ മാറ്റുന്നത് ടീമിെൻറ ദൗർബല്യത്തെയാണ് കാണിക്കുന്നത്’’ -ചൊവ്വാഴ്ച ഇന്ത്യ ഒമാനോട് തോറ്റതിനു പിന്നാലെ വാർത്ത സമ്മേളനത്തിൽ കോച്ച് സ്റ്റിമാകിെൻറ വാക്കുകൾ ഇങ്ങനെയായിരുന്നു. കളിയുടെ ഫലത്തേക്കാൾ കളിക്കാരുടെ മാനസികനിലവാരമാണ് കോച്ചിനെ അലട്ടുന്നതെന്ന് വ്യക്തം.
യോഗ്യതാറൗണ്ടിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ നേരിട്ട ആർജവത്തോടെ പിന്നീടൊരിക്കലും ഇന്ത്യക്ക് കളിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ പകുതിയിൽ ഒമാന് മുന്നിൽ ഗോൾ വഴങ്ങിയെങ്കിലും രണ്ടാം പകുതിയിൽ അവസരങ്ങൾ ഏറെ സൃഷ്ടിച്ചു. പക്ഷേ, ബോക്സിനുള്ളിൽ ഗോളടിക്കാൻ മറന്നതായിരുന്നു തിരിച്ചടിയായത്. എങ്കിലും, ശാരീരികമായും പരിയചയംകൊണ്ടും കരുത്തരായ ഒമാനെതിരെ നന്നായി പോരാടിയ ടീമിനെ സ്റ്റിമാക് അഭിനന്ദിക്കുന്നു. ആദ്യ പകുതിയിൽതന്നെ ഡിഫൻസീവ് മിഡ് പ്രണോയ് ഹാൾഡർ പരിക്കു കാരണം കളംവിട്ടത് തിരിച്ചടിയായി. രണ്ടാം പകുതിയിൽ അദ്ദേഹത്തിെൻറ അസാന്നിധ്യം ടീമിനെ തകർക്കുകയായിരുന്നു -കോച്ച് പറയുന്നു. 2020 മാർച്ച് 26നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഖത്തറിനെതിരെ ഇന്ത്യയിലാണ് കളി. ഖത്തറും (13) ഒമാനും (12) ആണ് ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.