ഫിഫ റാങ്കിങ്: ഇന്ത്യ വീണ്ടും ആദ്യ നൂറിൽ
text_fieldsന്യൂഡൽഹി: പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ആദ്യ നൂറിൽ ഇടംപിടിച്ചു. മത്സരങ്ങളൊന്നും കളിച്ചില്ലെങ്കിലും മറ്റു ടീമുകളുടെ പോയൻറ് വ്യത്യാസത്തിലാണ് ഇന്ത്യക്ക് സ്ഥാനക്കയറ്റമുണ്ടായത്. 339 േപായൻറുള്ള ഇന്ത്യ 105ൽ നിന്ന് ആറു സ്ഥാനം മെച്ചപ്പെടുത്തി 99 ലേക്കാണ് എത്തിയത്.
നേരത്തെ, കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം റാങ്കായ 96ാം സ്ഥാനത്തെത്തിയിരുന്നെങ്കിലും പിന്നീട് താഴേക്കിറങ്ങി. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ 13ാം സ്ഥാനത്താണ്. ലോക റാങ്കിൽ 33ാമതുള്ള ഇറാനാണ് ഏഷ്യയിലെ ഒന്നാമൻ. ലോക റാങ്കിങ്ങിൽ ജർമനി ഒന്നാം സ്ഥാനത്ത് തുടരുേമ്പാൾ ബ്രസീൽ, പോർചുഗൽ, അർജൻറീന, ബെൽജിയം ടീമുകളാണ് രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.