സ്റ്റാർ ഡൈനാമോസ്
text_fieldsതലസ്ഥാന നഗരിക്കാർക്ക് െഎ.എസ്.എല്ലിൽ കാര്യമായ പേരുകളൊന്നുമില്ല. 2015, 2016 സീസണുകളിൽ പ്ലേ ഒാഫ് എത്തിയതാണ് വലിയ നേട്ടങ്ങൾ. വലിയ വിലകൊടുത്ത് വമ്പൻ താരങ്ങളെയും കോച്ചുമാരെയും ക്ലബുകളിലെത്തിക്കുമെങ്കിലും ടീമിനുള്ളിലെ പിണക്കങ്ങളും സ്വരച്ചേർച്ചയില്ലായ്മയും എല്ലാ സീസണിലും വിനയാവും. 2015ൽ ബ്രസീലിയൻ ഗ്ലാമർ താരം റോബർേട്ടാ കാർലോസിനെ കോച്ചായും കളിക്കാരനായും എത്തിച്ചിരുന്നു. ശരാശരി പ്രകടനത്തോടെ ടീം പ്ലേ ഒാഫിലുമെത്തി. അടുത്തവർഷവും ഇറ്റലിക്കാരൻ ജിയാൻലുക സംബ്രോട്ടയുടെ നേതൃത്വത്തിൽ പ്ലേ ഒാഫിലെത്തിയെങ്കിലും പിന്നീട് മുന്നോട്ടുനീങ്ങാനായില്ല.
കോച്ച് മാറി; ശൈലി മാറും
കഴിഞ്ഞ സീസണിലെ ദാരുണ പ്രകടനത്തോടെ കോച്ച് മിഗ്വൽ എയ്ഞ്ചൽ പോർചുഗൽ പടിയിറങ്ങിയിരുന്നു. ഇത്തവണ മുൻ ബാഴ്സലോണ യൂത്ത് ടീം കോച്ച് ജോസഫ് ഗൊബാബോവിെൻറ ശിക്ഷണത്തിലാണ് ഡൽഹിയിറങ്ങുന്നത്. അതുകൊണ്ടുതന്നെ ബാഴ്സലോണയിൽ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങൾ ഇത്തണ ഡൽഹിയുടെ കളിയിലും പ്രതീക്ഷിക്കാം.
പുതിയ താരങ്ങൾ
ആസ്ട്രേലിയൻ ‘എ’ ലീഗിൽ കളിച്ചിരുന്ന സെർബിയക്കാരൻ സ്ട്രൈക്കർ ആന്ദ്രെ ക്ലൊഡറോവിച്ചാണ് പുതിയ സീസണിൽ ഡൽഹിയുടെ മികച്ച സൈനിങ്. അതോടൊപ്പം സ്പാനിഷ് ഗോളി ഫ്രാൻസിസ്കോ ഡെറോൻസെറോ, ഡിഫൻഡർ ജിയാനി സുവർലൂൺ, അഡ്രിയ കാർമോണ എന്നിവരും പുതിയ വിദേശ താരങ്ങളാണ്. ഒപ്പം കഴിഞ്ഞ സീസണിൽ ചെന്നൈെയ കിരീടത്തിലേക്ക് നയിച്ച റെനെ മിഹലിച്, പുണെ സിറ്റി താരം മാർകോസ് ടെബർ എന്നിവരെയും റാഞ്ചിയതോടെ വിദേശനിര കരുത്തരായി. ഇന്ത്യൻ താരങ്ങളോടൊപ്പം ഇണക്കവുമായാൽ ഡൽഹി കരുത്തരാവും.
പ്രീ സീസൺ
ഇന്ത്യയിലും ഖത്തറിലുമായിരുന്നു പരിശീലനം. അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ചു. ഒരു സമനിലയും തോൽവിയും.
ടീം
ഗോൾകീപ്പർമാർ: ഫ്രാൻസിസ്കോ ഡെറോൻസെറോ, ആൽബിയോൺ ഗോമസ്, സയാൻ റോയ്
ഡിഫൻഡർ: അമിത് ടോഡു, ജിയാനി സുവർലൂൺ, മാർടി ക്രെസ്പി, പ്രീതം കോട്ടൽ, നാരായൺ ദാസ്, ജയേന്ദ്ര സിങ്, മുഹമ്മദ് സാജിദ് ധോത്, റാണ ഗരാമി.
മിഡ്ഫീൽഡർ: വിനീത് റായ്, ബിക്രംജീത് സിങ്, പ്രതീപ് മോഹൻരാജ്, സിയാം ഹങ്കാൽ, അഡ്രിയ കാർമോണ, മാർേകാസ് ടെബർ, റെനെ മിഹലിച്ച്, റീമോ ഫെർണാണ്ടസ്
ആഡ്രിയ ക്ലൊഡറോവിച്ച്, ശുഭാം സാരങ്കി, ഡാനിയൽ ലാൽഹിംപൂനിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.