കപ്പടിക്കാൻ പുണെ
text_fieldsആദ്യ മൂന്നു സീസണിലും വമ്പൻ പരാജയം ഏറ്റുവാങ്ങിയതോടെയാണ് കഴിഞ്ഞതവണ െഎ.എസ്.എല്ലിലും പുറത്തും പയറ്റിത്തെളിഞ്ഞ ഒടുപിടി താരങ്ങളെ സ്വന്തമാക്കി പുണെ അങ്കംവെട്ടാനിറങ്ങിയത്. മുൻ ഗോൾഡൻ ബൂട്ട് വിന്നർ മാഴ്സലീന്യോ, സ്റ്റാർ സ്ട്രൈക്കർ എമിലിയാനോ അൽഫാരോ എന്നിവരെത്തിയതോടെ ടീം അടിമുടി മാറി. മലയാളി താരം ആഷിക് കുരുണിയനും നിറഞ്ഞു കളിച്ചേതാടെ പുണെ ചരിത്രം രചിച്ച് പ്ലേ ഒാഫിലെത്തി. ഇത്തവണ സെമിഫൈനലും കടന്ന് ഫൈനലിലെത്തുമെന്നുറപ്പിച്ചാണ് പുണെ കളിക്കൊരുങ്ങുന്നത്.
മാറ്റങ്ങൾ
കഴിഞ്ഞ വർഷം ഡൽഹി ഡൈനാമോസിനെ പരിശീലിപ്പിച്ച സ്പാനിഷുകാരൻ മിഗ്വൽ പോർചുഗലാണ് ഇത്തവണ പുണെയുടെ കോച്ച്. പുതിയ ഇന്ത്യൻ-വിദേശ താരങ്ങളെ ക്ലബിലെത്തിച്ചാണ് സീസണിനു മുേമ്പ പോർചുഗൽ കളി തുടങ്ങിയത്. മാറ്റ് മിൽസ്, മാർട്ടിൻ ഡയസ്, ജോനാഥൻ വിയ്യ, ഇയാൻ ഹ്യൂം എന്നിവരാണ് പുതുതായി ക്ലബിലെത്തിച്ച വിദേശ താരങ്ങൾ. ഇവരോടൊപ്പം ഇന്ത്യൻ താരങ്ങളായ റോബിൻ സിങ്, ഗബ്രിയേൽ ഫെർണാണ്ടസ്, നിഖിൽ പൂജാരി എന്നിവരും പുണെ ജഴ്സിയിൽ അണിഞ്ഞൊരുങ്ങുന്നു. ലെസ്റ്റർ സിറ്റിക്കും നോട്ടിങ് ഹാമിനും കളിച്ച മാറ്റ് മിൽസാണ് െഎകൺ പ്ലെയർ. ആക്രമണ ഫുട്ബാളായിരിക്കും ഇത്തവണയെന്ന് പോർചുഗൽ പറഞ്ഞു കഴിഞ്ഞു. പ്രീ സീസൺ മത്സരങ്ങളിൽ രണ്ടുവീതം ജയവും തോൽവിയും മൂന്നു സമനിലയും.
ടീം: ഗോൾ കീപ്പർ: അഞ്ജു കുമാർ, കമൽജിത് സിങ്, വിശാൽ കെയ്ത്.
പ്രതിരോധം: അശുതോഷ് മേത്ത, ഗുർജീത് സിങ്, ലാൽചുവാൻമാവിയ ഫനയ്, മാർട്ടിൻ ഡയസ്, മാറ്റ് മിൽസ്, നിമ് ദൂർജി, സാഹിൽ പൻവാർ, സർതാക് ഗോലെ
മധ്യനിര: മാർകോ സ്റ്റെനോകോവിച്, ആൽവിൻ ജോർജ്, രോഹിത് കുമാർ, ആദിൽ ഖാൻ, എസ്. ശങ്കർ, ജോനാഥാൻ വിയ്യ
മുന്നേറ്റം: മാഴ്സലീന്യോ, എമിലിയാനോ അൽഫാരോ, ആഷിക് കുരുണിയൻ, റോബിൻ സിങ്, ഗബ്രിയേൽ ഫെർണാണ്ടസ്, ജാകബ് വാൻലാൽഹിംപൂനിയ, ഡീഗോ കാർലോസ്, നിഖിൽ പൂജാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.