Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎക്സ്ട്രാ ടൈമിലെ ഗോൾ;...

എക്സ്ട്രാ ടൈമിലെ ഗോൾ; െഎ.​എ​സ്.​എ​ല്ലി​ൽ ബെം​ഗ​ളൂ​രു ജേതാക്കൾ

text_fields
bookmark_border
എക്സ്ട്രാ ടൈമിലെ ഗോൾ; െഎ.​എ​സ്.​എ​ല്ലി​ൽ ബെം​ഗ​ളൂ​രു ജേതാക്കൾ
cancel

മുംബൈ: ​ഇന്ത്യൻ സൂപ്പർ ലീഗ്​ കിരീടത്തിൽ ബംഗളൂരു എഫ്​.സിയുടെ കന്നിമുത്തം. അധികസമയം വരെ നീണ്ടുനിന്ന ആവേശപ്പോര ിൽ ​രാഹുൽ ഭേ​െക്കയുടെ തകർപ്പൻ ഹെഡർ എഫ്​.സി ഗോവയുടെ ഹൃദയം പിളർത്തി. 1-0ത്തി​​െൻറ ജയത്തോടെ ഇന്ത്യൻ ഫുട്​ബാളിലെ ര ാജാക്കന്മാർക്ക്​ കാത്തിരുന്ന കിരീടം. 117ാം മിനിറ്റിലാണ്​ രാഹുൽ ഭേ​െക്ക വിധിനിർണയ ഗോൾ നേടി നീലപ്പടയുടെ സുവർണ ത ാരമായത്​. ഇതോടെ രണ്ടാം തവണയും ഫൈനലിൽ തോൽക്കാനായി ഗോവയുടെ വിധി. 2015 സീസൺ ഫൈനലിൽ ചെന്നൈയിന്​ മുന്നിൽ ഗോവ തോറ് റിരുന്നു.

മനോഹരം, ഗോൾരഹിതം
ഒരേ ശൈലിയിലാണ്​ ഇരു ടീമുകളും കളത്തിലിറങ്ങിയത്​ (4-2-3-1). ഗോവയിൽ കൊറാമിനാസ്​ ഏക സ്​ട്രൈക്കറായി മുന്നിൽനിന്ന്​ നയിച്ചപ്പോൾ, ബംഗളൂരുവിന്​ മിക്കു മുന്നേറ്റത്തിലെ അമരക്കാരനായി. ഗോവയുടെ പ്രതിരോധത്തിലെ പോരായ്​മകൾ മനസ്സിലാക്കിയ ബംഗളൂരു തുടക്കംമുതലേ പൊരുതിക്കളിച്ചു​. ആദ്യ 10 മിനിറ്റിനിടെതന്നെ ഗോവയുടെ ഗോൾമുഖം പലതവണ വിറച്ചു. മിക്കുവും ​ഛേത്രിയുമാണ്​ നവീൻകുമാറിനെ ഇടവിട്ട്​ പരീക്ഷിച്ചത്​. ഗോളി മാത്രമുള്ള സുവർണാവസരവും വെനി​േസ്വ​ലൻ താരത്തിന്​ ലഭിച്ചിരുന്നു. പക്ഷേ, ഗോൾകീപ്പറുടെ ഇടപെടലിൽ അപകടം ഒഴിവായി. ഹെഡറും ലോങ്​ റേഞ്ച്​ ​ ഷോട്ടുകളുമായി ബംഗളൂരു കളംനിറഞ്ഞുകളിക്കു​േമ്പാൾ കൗണ്ടർ അറ്റാക്കായിരുന്നു ഗോവയുടെ ത​ന്ത്രം.

എഡൂ ബഡിയയിൽനിന്നു പന്ത്​ കൊറാമിനാസിന്​ കൈമാറുന്നത്​ ബംഗളൂരു ഡിഫൻറർമാർ തടഞ്ഞതോടെ, ഗോവയുടെ നേരിട്ടുള്ള ആക്രമണത്തിന്​ മൂർച്ച കുറഞ്ഞു. ഇത്​ മുൻകൂട്ടി കണ്ട കോച്ച്​ ലൊബേറ ‘പ്ലാൻ ബി’യെന്നേണം കണ്ടത്​ ജാക്കിചന്ദി​​െൻറ ​നെടുനീളൻ ​േ​ക്രാസുകളാണ്​. വലതു വിങ്ങിൽ അതിവേഗ നീക്കങ്ങളുമായി ജാക്കിചന്ദും ഇടതുവിങ്ങിൽ ബ്രെണ്ടൻ ​െഫർണാണ്ടസും ​അവസരങ്ങളൊരുക്കിക്കൊടുത്തെങ്കിലും ഫലംകണ്ടില്ല. ആദ്യ പകുതി തീർത്തും ബംഗളൂരുവിനൊപ്പമായിരുന്നു. പാസിങ്​ കൃത്യതയിലും ഷോട്ടിലും പന്തടക്കത്തിലും ഒരുപടി ബംഗളൂരു മുന്നിട്ടുനിന്നു.

എഫ്​.സി ഗോവ താരം എഡു ബെഡിയയെ തടയുന്ന ബംഗളൂരുവി​​െൻറ അലക്​സ്​ ബെരീറ


രണ്ടാം പകുതി പക്ഷേ കളിയു​ടെ ഗതി മാറി. കോച്ച്​ ലൊബേറ തന്ത്രം മാറ്റിപ്പിടിച്ചതോടെ മത്സരത്തിൽ ഗോവക്കായി മേധാവിത്വം. മിക്കുവിന്​ പന്തെത്താതിരിക്കാനുള്ള അടവ്​ പഠിപ്പിച്ചായിരുന്നു ഗോവൻ മധ്യനിരയിറങ്ങിയത്​. ഒപ്പം നീക്കങ്ങൾക്ക്​ ഇരു വിങ്ങിലും വേഗം കൂട്ടിയപ്പോൾ, കളി നിയന്ത്രണം ഗോവ ഏറ്റെടുത്തു. അതിനിടക്ക്​ മിക്കുവിന്​ ലഭിച്ച സുവർണാവസരം നഷ്​ടമായി. ഗോളിമാത്രം മുന്നിലുണ്ടായിരിക്കെ ഇടങ്കാലുകൊണ്ട്​ ചെത്തിയി​െട്ടങ്കിലും പന്ത്​ പോസ്​റ്റിൽ തട്ടി മടങ്ങി. കൗണ്ടർ അറ്റാക്കുമായി പിന്നെയും കളംവാണത്​ ഗോവ തന്നെ. നിശ്ചിത സമയം കഴിയുംവരെ ഇരു ടീമുകളും പൊരുതിക്കളിച്ചെങ്കിലും ഇരു വലകളും കുലുങ്ങിയില്ല. ഇതോടെ മത്സരം അധികസമയത്തേക്ക്​ നീങ്ങി.


ഭേക്കെ ദ ഹീറോ
അധിക സമയത്ത്​ ഗോവക്ക്​്​ തിരിച്ചടിയായി ഡിഫെൻസീവ്​ മിഡ്​ഫീൽഡർ അഹ്​മദ്​ ജാഹുവു​ രണ്ടാം മഞ്ഞക്കാർഡ്​ കണ്ട്​ പുറത്തായി. എതിർ ടീം പത്തുപേരായി ചുരുങ്ങിയത്​ ബംഗളൂരു മുത​ലെടുത്തു. അരഡസൻ നിർണായക ഷോട്ടുകൾ ഗോവ ഗോൾമുഖം ലക്ഷ്യമാക്കി പറന്നു. എണ്ണം ചുരുങ്ങിയതോടെ ജാക്കിചന്ദിനെ പിൻവലിച്ച്​ മൻവീർ സിങ്ങിനെ ഇറക്കിയാണ്​ ഗോവൻ​ കോച്ച്​ പ്രതിരോധം കാത്തത്​. തലങ്ങും വിലങ്ങും ബംഗളൂരു എഫ്​.സി ആക്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ കാത്തിരുന്ന ഗോളെത്തി. 117ാം മിനിറ്റിൽ രാഹുൽ ഭേ​െക്കയുടെ തകർപ്പൻ ഹെഡർ ഗോവൻ ഗോളിക്ക്​ പിടികൊടുക്കാ​െത വലയിലെത്തി. നിർണായക ഗോളിൽ ബംഗളൂരുവിന്​ ​െഎ.എസ്​.എൽ അഞ്ചാം സീസൺ കിരീടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfootballbengaluru fcmalayalam newssports news
News Summary - indian super league final- sports news
Next Story