ജയ്റോ നിൽക്കുമോ, പോകുമോ?
text_fieldsകൊച്ചി: അന്താരാഷ്ട്ര ഇടവേള കഴിഞ്ഞ് ഇന്ത്യൻ സൂപ്പർ ലീഗിന് ശനിയാഴ്ച വീണ്ടും ചൂടുപി ടിക്കുേമ്പാൾ, ഒരു വമ്പൻ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ. ഐ.എസ്.എല്ലിലെ ‘ഫാ ൻ വാർ മാച്ച്’ എന്ന വിശേഷണമുള്ള കേരള ബ്ലാസ്റ്റേഴ്സും നിലവിലെ ചാമ്പ്യൻമാരായ ബംഗളൂര ു എഫ്.സിയും തമ്മിെല ഉഗ്രപോര്. എന്നാൽ, കളിക്കു മുമ്പത്തെ സോഷ്യൽ മീഡിയ പോരിനിടെ, ബ്ലാ സ്റ്റേഴ്സ് ആരാധകർക്കിടയിൽ മറ്റൊരു കാര്യമാണ് ചർച്ചയാവുന്നത്. പരിക്കേറ്റ ബ്രസീ ലിയൻ പ്രതിരോധ താരം ജയ്റോ റോഡ്രിഗസുമായുള്ള കരാർ ക്ലബ് ഒഴിവാക്കിയോ, അതോ പരിക്കുമാറി താരം തിരിച്ചെത്തുമോ? പരിക്കേറ്റ ബ്രസീലിയൻ താരത്തിന് തിരിച്ചുവരാൻ സമയമെടുക്കുമെന്നും പുതിയ താരത്തെ തേടുന്നുണ്ടെന്നും ബ്ലസ്റ്റേഴ്സ് ട്വിറ്ററിൽ അറിയിച്ചെങ്കിലും, കരാർ റദ്ദാക്കിയിട്ടില്ലെന്ന് ജയ്റോ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടു.
കൊച്ചിയിലുണ്ടെന്നും രണ്ടാഴ്ചക്കുള്ളിൽ പരിക്കുമാറി തിരിച്ചെത്തുമെന്നുമാണ് ജയ്റോ വ്യക്തമാക്കിയത്. ജയ്റോയുടെ ചികിത്സ ചെലവുകൾ ക്ലബുതന്നെ വഹിക്കുമെന്നും അദ്ദേഹം വേഗത്തിൽ സുഖപ്പെടട്ടെ എന്ന ആശംസയും ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. ഏതായാലും ബ്ലാസ്റ്റേഴ്സിെൻറ നീക്കമെന്താണെന്ന് വ്യക്തമല്ല. ബ്രസീലിയൻ പ്രതിരോധ താരം ഇർവിൻ സ്പിറ്റ്സ്നറെ കൊച്ചിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.
ഐ.എസ്.എൽ നിയമമനുസരിച്ച് ദീർഘസമയത്തേക്ക് പരിക്കേൽക്കുകയാണെങ്കിൽ താരവുമായുള്ള കരാർ പിൻവലിച്ച് മറ്റൊരു കളിക്കാരനെ ടീമിലെടുക്കാവുന്നതാണ്.
ബ്രസീൽ താരമായ ജയ്റോ കേരള ബ്ലാസ്റ്റേഴ്സിെൻറ കഴിഞ്ഞ മത്സരങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു. നേരത്തേതന്നെ പരുക്കിെൻറ പിടിയിലായിരുന്ന ജയ്റോ റോഡ്രിഗസ് ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തിെൻറ മൂന്നാം മിനിറ്റിലാണ് പേശീവലിവുകാരണം പുറത്തുപോയത്. സൂപ്പർ താരം ബെർത്തലോമിയോ ഓഗ്ബെച്ചെയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിെൻറ ക്യാപ്റ്റനായാണ് ജയ്റോ ഒഡിഷക്കെതിരെ കളിക്കാനിറങ്ങിയിരുന്നത്. ബംഗളൂരുവിനെതിരായ മത്സരത്തിൽ പരിക്ക് മാറി മറ്റു താരങ്ങൾ തിരിച്ചെത്തുമോയെന്ന് വരും ദിവസങ്ങളിൽ അറിയാം. മുംബൈക്കെതിരായ മത്സരത്തിൽ പരിക്കേറ്റിരുന്ന റാഫേൽ മെസ്സി ബൗളി തിരിച്ചെത്തുമെന്ന സൂചനമാത്രമാണ് ക്ലബ് പുറത്തു വിട്ടത്.
മധ്യനിരയിൽ പ്ലേ മേക്കറായി കരുതിവെച്ചിരുന്ന മാരിയോ ആർക്വെസിെൻറയും പ്രതിരോധക്കാരൻ ഡച്ച് താരം ലൂയ് സുവർലൂണിെൻറയും വിവരങ്ങൾ ഇനിയും വ്യക്തമല്ല. നവംബർ 23നാണ് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ മത്സരം. അതിനുശേഷം കൊച്ചിയിൽ കരുത്തരായ ഗോവയുമായും ബ്ലാസ്റ്റേഴ്സിന് കളിയുണ്ട്. സീസണിലെ ആദ്യ ഇടവേളക്കു മുമ്പ് നാലു മത്സരങ്ങളിൽനിന്ന് നാല് പോയൻറുമായി കേരളം ഏഴാമതാണ്. ഒരു ജയവും ഒരു സമനിലയും രണ്ട് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.