ദേ... സൂപ്പർ ലീഗ് കൊടിയിറങ്ങുന്നു
text_fieldsമുംബൈ: കേരള ബ്ലാസ്റ്റേഴ്സ് ജയിക്കാൻ മറന്നതോടെ മലയാളി ഫുട്ബാൾ ആരാധകരും കൈവി ട്ട ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിെൻറ പ്രാഥമിക റൗണ്ട് ഫിനിഷിങ് ലൈനിൽ. ടീമുകളു ടെ 18ാം മത്സരം ഞായറാഴ്ചയോടെ പൂർത്തിയാകും. അതിനു മുമ്പുതന്നെ സീസണിെൻറ സെമിഫൈനൽ ല ൈനപ്പ് വ്യക്തമായി. ഇനി രണ്ടു ദിവസംകൊണ്ട് ആദ്യ നാലുപേരുടെ സ്ഥാനനിർണയംകൂടി അറ ിയും.
ബംഗളൂരു എഫ്.സി, എഫ്.സി ഗോവ, മുംബൈ സിറ്റി, നോർത് ഇൗസ്റ്റ് യുനൈറ്റഡ് ടീമുകളാണ് ആദ്യ നാലിലെത്തി േപ്ല ഒാഫിൽ ഇടം ഉറപ്പിച്ചത്. ഒന്നാം സ്ഥാനത്തുള്ള ബംഗളൂരുവും അഞ്ചാം സ്ഥാനക്കാരായ ജാംഷഡ്പുരും 18 കളി പൂർത്തിയാക്കി.
നോർത് ഇൗസ്റ്റ് ഒഴികെ മൂന്ന് ടീമും നേരത്തെയും പ്ലേ ഒാഫ് കളിച്ചവരാണ്. െഎ.എസ്.എല്ലിെൻറ ചരിത്രത്തിലാദ്യമായാണ് വടക്കുകിഴക്കൻ ടീം ആദ്യ നാലിൽ ഒരാളായി േപ്ലഒാഫിനെത്തുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് പത്ത് ടീമുകൾ മത്സരിച്ച ആദ്യ റൗണ്ടിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സൂപ്പർ ലീഗിൽ ടീമിെൻറ ഏറ്റവും ദയനീയ പ്രകടനം.
രണ്ടു തവണ റണ്ണേഴ്സ് അപ്പായവർ 2015ൽ എട്ടു ടീമുകളുടെ പോരാട്ടത്തിൽ അവസാന സ്ഥാനക്കാരായിരുന്നു. കഴിഞ്ഞ തവണ ആറാം സ്ഥാനത്തും. നിലവിൽ 17 കളിയിൽ ഏഴു തോൽവിയും എട്ട് സമനിലയുമായി 14 പോയൻറുമായി ഒമ്പതാം സ്ഥാനത്താണ് മഞ്ഞപ്പട. വെള്ളിയാഴ്ച നോർത് ഇൗസ്റ്റിനെതിരായ അവസാന കളി ജയിച്ചാലും സ്ഥാനം മെച്ചപ്പെടില്ല.
ഇനി ലക്ഷ്യം സൂപ്പർ കപ്പ്
െഎ.എസ്.എൽ േപ്ല ഒാഫ് സ്വപ്നം അവസാനിച്ചവരുടെ അടുത്ത ലക്ഷ്യം സൂപ്പർ കപ്പാവും. രണ്ടാം ഡിവിഷൻ െഎ ലീഗ് ക്ലബുകൾക്കും സൂപ്പർകപ്പിൽ ഇടമുണ്ട്. എ.എസ്.എല്ലിലെയും െഎ ലീഗിലെയും ആദ്യ ആറു സ്ഥാനക്കാർ സൂപ്പർകപ്പിന് നേരിട്ട് യോഗ്യത നേടും. നിലവിലെ പോയൻറ് പട്ടിക പ്രകാരം അവസാന രണ്ടു സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈ സിറ്റി എഫ്.സിയും രണ്ട് യോഗ്യതാ റൗണ്ട് കടമ്പകൾ കടന്നാലേ സൂപ്പർ കപ്പിന് ഇടം നേടൂ. െഎ.െഎസ്.എല്ലിലെ അവസാന രണ്ടു സ്ഥാനക്കാർ, െഎ ലീഗിലെ അവസാന മൂന്നുപേർ, രണ്ടാം ഡിവിഷനിലെ ആദ്യ മൂന്നുപേർ എന്നിവർ മത്സരിക്കുന്ന ആദ്യ റൗണ്ടിൽനിന്നും നാലു പേർ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും. ഇവിടെ ഇരു ലീഗിലെയും ഏഴ്, എട്ട് സ്ഥാനക്കാരും ആദ്യ രണ്ട് ജയിച്ചവരും തമ്മിലാവും പോരാട്ടം. അതിൽനിന്നും ജയിക്കുന്നവർ സൂപ്പർ കപ്പ് പ്രീക്വാർട്ടറിൽ മറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.