ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പ്: റയലിനും യുവൻറസിനും ജയം
text_fieldsവാഷിങ്ടൺ: ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ റയൽ മഡ്രിഡ്, യുവൻറസ്, അത്ലറ്റികോ മഡ ്രിഡ് എന്നീ മുൻനിര ടീമുകൾക്ക് ജയം. ഇറ്റാലിയൻ പോരാട്ടത്തിൽ ഇൻർമിലാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് യുവൻറസ് ടൂർണമെൻറിലെ ആദ്യ ജയം സ്വന്തമാക്കി (4-3). യുവതാരം മാത്യു ഡിലിറ്റിെൻറ െസൽഫ് ഗോളിൽ (10) ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിട്ട് നിന്നു.
68ാം മിനിറ്റിൽ യുവൻറസിെൻറ രക്ഷകനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും അവതരിച്ചു. മുഴുവൻ സമയത്ത് 1-1ന് സമനിലയിലായതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്.കൂടുമാറ്റ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ആഴ്സനലിനെതിരായ നിർണായക ഗോളുമായി ഗാരത് ബെയ്ൽ റയൽ മഡ്രിഡിനെ സഹായിച്ചു.
പെനാൽറ്റിയിൽ 3-2നായിരുന്നു റയലിെൻറ വിജയം. ജർമൻ ചാമ്പ്യൻമാരായ ബയേൺ മൂണിക് ഏകപക്ഷീയമായ ഒരുഗോളിന് എ.സി. മിലാനെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.