കോവിഡിന് കീഴടങ്ങി ഇറാഖ് ഫുട്ബാൾ ഇതിഹാസം അഹമ്മദ് റാദി
text_fieldsബഗ്ദാദ്: ഫിഫ ലോകകപ്പിലെ ഇറാഖിെൻറ ഏക ഗോളിെൻറ ഉടമയായ ഇതിഹാസതാരം അഹമ്മദ് റാദി കോവിഡിനു മുന്നിൽ കീഴടങ്ങി. 56 വയസ്സായിരുന്നു. 1982 മുതൽ 1997 വരെ ഇറാഖ് ദേശീയ ടീമിെൻറ ആക്രമണത്തെ നയിച്ച റാദി, രാജ്യത്തിെൻറ ഏറ്റവുമേറെ ആഘോഷിക്കപ്പെട്ട ഫുട്ബാളറായിരുന്നു.
1986 മെക്സികോ ലോകകപ്പിെൻറ ഗ്രൂപ് റൗണ്ടിൽ ബെൽജിയത്തിനെതിരെയായിരുന്നു റാദി ഗോൾ നേടിയത്. മത്സരത്തിൽ 2-1ന് തോറ്റെങ്കിലും ഇറാഖിെൻറ ലോകകപ്പിലെ ഏകേഗാളായി മാറി. 1984, 1988 ഗൾഫ് കപ്പിൽ ഇറാഖിനെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച റാദി, 1988ൽ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ടു.
ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞയാഴ്ച ബഗ്‌ദാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സക്ക് ജോർഡനിലേക്കു പുറപ്പെടാനിരിക്കെ രോഗം ഗുരുതരമായി മരിക്കുകയായിരുന്നു. അൽ റഷീദ്, അൽ സവ്റ, വഖ്റ ക്ലബുകൾക്കായി 17 വർഷം കളിച്ച റാദി അഞ്ചു തവണ ഇറാഖ് ലീഗ് കിരീടം ചൂടി. രാജ്യത്തിനായി 121 മത്സരങ്ങളിൽ 62 ഗോളടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.