Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2016 7:14 PM GMT Updated On
date_range 26 Nov 2016 1:03 AM GMTപുണെയെ തോല്‍പിച്ചു; സെമി സാധ്യത വര്‍ണാഭമാക്കി ബ്ലാസ്റ്റേഴ്സ്
text_fieldsbookmark_border
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അരലക്ഷത്തിലധികം കാണികള്‍ മഞ്ഞയില്‍ കുളിച്ചാടി ആവേശം അലകടലാക്കിയപ്പോള്‍ മൈതാനത്ത് കളിച്ചാടിയ മഞ്ഞപ്പടക്ക് മികച്ച വിജയം. നിര്‍ണായക മത്സരത്തില്‍ എഫ്.സി പുണെ സിറ്റിക്കെതിരെ 2-1ന്‍െറ ജയവുമായി ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ കേരള ബ്ളാസ്റ്റേഴ്സ് സെമിഫൈനല്‍ പ്രതീക്ഷ സജീവമാക്കി. സ്ട്രൈക്കര്‍ ഡെക്കന്‍സ് നാസണും (ഏഴാം മിനിറ്റ്), മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസും (57) നേടിയ ഗോളുകളാണ് സ്റ്റീവ് കോപ്പലിന്‍െറ ടീമിന് ജയമൊരുക്കിയത്. ഇഞ്ച്വറി സമയത്തിന്‍െറ നാലാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളുമായി അനിബാല്‍ റോഡ്രിഗസ് പുണെക്ക് ആശ്വാസമേകി. നായകനൊത്ത കളിയുമായി കളംനിറഞ്ഞ ഹ്യൂസ് ആണ് ഹീറോ ഓഫ് ദ മാച്ച്. 18 പോയന്‍റുള്ള ബ്ളാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ശേഷിക്കുന്ന മത്സരങ്ങളില്‍ ബ്ളാസ്റ്റേഴ്സ് 29ന് കൊല്‍ക്കത്തയെ അവരുടെ തട്ടകത്തിലും ഡിസംബര്‍ നാലിന് നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ സ്വന്തം മൈതാനത്തും നേരിടും.
കോട്ട കാക്കാന്‍ ഹ്യൂസത്തെി
ജയം അനിവാര്യമായ മത്സരത്തില്‍ അടിമുടി മാറ്റങ്ങളുമായാണ് കോപ്പല്‍ ടീമിനെയിറക്കിയത്. മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസ് തിരിച്ചത്തെിയപ്പോള്‍ സന്ദേശ് ജിങ്കാന്‍ വലതുബാക്ക് സ്ഥാനത്തേക്ക് മാറി. സ്ഥാനം നഷ്ടമായത് പ്രതീക് ചൗധരിക്ക്. മധ്യനിരയില്‍ സി.കെ. വിനീത് വലത്തുനിന്ന് ഇടത്തോട്ട് മാറിയപ്പോള്‍ റിനോ ആന്‍േറാക്ക് സ്ഥാനം നഷ്ടമായി. പകരമത്തെിയ മുഹമ്മദ് റാഫിയാണ് വലതുവിങ്ങില്‍ പന്തുതട്ടിയത്. മുന്‍നിരയില്‍ ഹെയ്തി സ്ട്രൈക്കിങ് ജോടിയായ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും ഡെക്കന്‍സ് നാസണും ഇറങ്ങി. ഗോള്‍വലക്കുമുന്നില്‍ ഗ്രഹാം സ്റ്റാക്കിന് പകരം സന്ദീപ് നന്ദി തിരിച്ചത്തെി. ഹ്യൂസിന്‍െറ അഭാവത്തില്‍ മുംബൈ എഫ്.സിക്കെതിരെ അഞ്ചു ഗോള്‍ വാങ്ങിയ ബ്ളാസ്റ്റേഴ്സ് വടക്കന്‍ അയര്‍ലന്‍ഡ് താരത്തിന്‍െറ സാന്നിധ്യത്തില്‍ ആത്മവിശ്വാസത്തോടെയാണ് പന്തുതട്ടിയത്.
ഗോളോടെ ആദ്യ പകുതി
നാസണും ബെല്‍ഫോര്‍ട്ടും മുന്‍നിരയില്‍ ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ തുടര്‍ച്ചയായി അവസരങ്ങള്‍ പിറന്നു. ഇതോടെ പതിവുതെറ്റിച്ച് തുടക്കത്തില്‍തന്നെ ഗോളുമത്തെി. മൂന്നാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിന്‍െറ പാസില്‍ നാസണിന്‍െറ ഷോട്ട് ഗോളി പിടിച്ചു. തൊട്ടുടനെ വലതുവിങ്ങിലൂടെ മുന്നേറി റാഫി നല്‍കിയ ക്രോസില്‍ വിനീതിന്‍െറ ‘ബൈസിക്ള്‍ കിക്ക്’ കാണികളില്‍ ആരവമുയര്‍ത്തിയെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്നു. ഏഴാം മിനിറ്റില്‍ അപ്രതീക്ഷിത നീക്കത്തില്‍നിന്നാണ് ഗോള്‍ പിറന്നത്. ഇടതുവിങ്ങില്‍ മധ്യനിരക്ക് സമീപം കിട്ടിയ ലൂസ്ബാളുമായി നാസണ്‍ ബോക്സില്‍ കടക്കുമ്പോഴും പുണെ പ്രതിരോധം അപകടം മണത്തിരുന്നില്ല. എന്നാല്‍, രാവണന്‍ ധര്‍മരാജിനെയും ഗൗര്‍മാംഗി സിങ്ങിനെയും അനായാസം മറികടന്ന 78ാം നമ്പറുകാരന്‍ വലയുടെ ഇടത്തേ മൂലയിലേക്ക് പ്ളേസ് ചെയ്തതോടെ ഗാലറി ആര്‍ത്തലച്ചു (1-0).
രണ്ടാം പകുതിയും ഗോളോടെ
ആദ്യ പകുതിയുടെ ശേഷിക്കുന്ന സമയം ഇരുഭാഗത്തും കാര്യമായ മുന്നേറ്റങ്ങളൊന്നുമുണ്ടായില്ളെങ്കിലും ഇടവേളക്കുശേഷം കളി മാറി. മത്സരത്തിന്‍െറ തുടക്കത്തിലെപ്പോലെ ആക്രമിച്ചുകളിച്ച ബ്ളാസ്റ്റേഴ്സ് ഇരമ്പിക്കയറിയപ്പോള്‍ ഏതുസമയവും ഗോള്‍ പിറക്കാമെന്ന സ്ഥിതിയായിരുന്നു. വിനീതും ബെല്‍ഫോര്‍ട്ടും നാസണും റാഫിയും സംഘം ചേര്‍ന്ന് മുന്നേറി അവസരങ്ങള്‍ തുറന്നെടുത്തു. 57ാം മിനിറ്റില്‍ വലതുഭാഗത്തുനിന്ന് മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ എത്തിയത് മറുവശത്ത് വിനീതിന്‍െറ കാലില്‍. കണ്ണൂരുകാരന്‍ ഉയര്‍ത്തിവിട്ട പന്ത് പുറത്തേക്കാണെന്ന് കരുതി പുണെ ഗോളിയും ഡിഫന്‍സും അലസരായപ്പോള്‍ ഒരാള്‍മാത്രം ജാഗരൂകനായിരുന്നു. ഇടതുപോസ്റ്റിന് സമീപം താഴ്ന്നിറങ്ങിയ പന്തില്‍ ഹ്യൂസ് ചാടിയുയര്‍ന്ന് തലവെച്ചപ്പോള്‍ ബ്ളാസ്റ്റേഴ്സ് നായകന്‍െറ ആദ്യ ഗോള്‍ കൊച്ചിയില്‍ പിറന്നു (2-0). പിന്നീടങ്ങോട്ട് കളി കേരള ടീമിന്‍െറ കാലിലായിരുന്നു. റാഫിക്ക് പകരം ഇഷ്ഫാഖ് അഹ്മദും ബെല്‍ഫോര്‍ട്ടിന് പകരം ദിദിയര്‍ കാദിയോയും ഇറങ്ങിയെങ്കിലും കളി തണുത്തില്ല. എന്നാല്‍, അവസാന ഘട്ടത്തില്‍ അലസത കാണിച്ച ബ്ളാസ്റ്റേഴ്സിന് പണി കിട്ടുകയും ചെയ്തു. ആറു മിനിറ്റ് നീണ്ട ഇഞ്ച്വറി സമയത്തിനിടെ ബോക്സിനുപുറത്ത് അനാവശ്യമായ ഫൗള്‍ കളിച്ചപ്പോള്‍ കിട്ടിയ അവസരം പുണെ പാഴാക്കിയില്ല. ടൂര്‍ണമെന്‍റിലെ അഞ്ചാം ഗോളുമായി അനിബാല്‍, നന്ദിയെ കീഴടക്കി (2-1). പിന്നീട് സമനില ഗോളിലേക്ക് ശ്രമിക്കാന്‍ പുണെക്ക് മുന്നില്‍ സമയമില്ലാതായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story