െഎ.എസ്.എൽ ആദ്യ പാത സെമി: ബംഗളുരു–പുണെ സമനിലയില്‍
text_fieldsപൂണെ: ഐ.എസ്.എല്‍ സെമിയുടെ ആദ്യ പാദ മത്സരത്തില്‍ ബംഗളുരു എഫ്സിയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി പുണെ എഫ്.സി. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വലകുലുങ്ങിയില്ല. പ്രതിരോധംകൊണ്ടും ആക്രമണങ്ങള്‍കൊണ്ടും കരുത്തരായ ബംഗളുരുവിനെ തടഞ്ഞ് പുണെ ഐ.എസ്.എല്‍ ചരിത്രത്തിലെ ആദ്യ സെമി കേമമാക്കി. ഇനി ബംഗളുരുവിന്‍െറ തട്ടകത്തില്‍ ഞായറാഴ്ച വൈകീട്ട് എട്ടിനാണ് രണ്ടാം പാദ പോര്.
ആദ്യ പകുതിയില്‍ പന്ത് പുണെയുടെ കാലുകളിലായിരുന്നു. മലയാളി താരം ആശിഖ് കരുണിയനും ബ്രസീലിയന്‍ താരം ഡീഗൊ കാര്‍ലൊസും വിങ്ങുകളിലൂടെ പന്തുമായി വിരുന്നുകാരുടെ ഗോള്‍മുഖത്തെക്ക് ഇരച്ചുകയറുന്ന കാഴ്ച. പക്ഷേ, എതിർ പ്രതിരോധ വലയില്‍ കുടുങ്ങിയ അല്‍ഫാരൊക്കും മാഴ്സലീഞ്ഞ്യൊക്കും കഴിഞ്ഞില്ല. ബംഗളൂരുവിെൻറ ഗതിയും ഇതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.