ജയത്തോടെ ബംഗളൂരു തുടങ്ങി
text_fieldsബംഗളൂരു: െഎ.എസ്.എല്ലിലെ കന്നിക്കാരായ ബംഗളൂരു എഫ്.സിക്ക് ജയത്തോടെ തുടക്കം. കണ്ഡീരവ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന് മുംബൈ സിറ്റി എഫ്.സിയെയാണ് വീഴ്ത്തിയത്. ഏറെ സമയവും മുംബൈ പ്രതിരോധത്തിലും ബംഗളൂരു ആക്രമണത്തിലുമായി നിലകൊണ്ട മത്സരത്തിൽ കളിയുടെ ഗതി പോലെയായിരുന്നു ഫലവും. മധ്യനിര താരം എഡ്വേർഡോ ഗാർഷ്യ മാർട്ടിനാണ് ആദ്യ ഗോൾ നേടിയത്.
ഇഞ്ചുറിടൈമിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുെട വകയായിരുന്നു രണ്ടാം ഗോൾ. േഛത്രിയടക്കം മൂന്നുപേർ മഞ്ഞക്കാർഡ് കണ്ട കളിയുടെ ഏറിയ പങ്കും ഏകപക്ഷീയമായിരുന്നു. കണ്ഠീരവയുടെ പടിഞ്ഞാറെ ഗാലറിയിൽ നിന്നുയർന്ന മേളവും താളവുമായിരുന്നു ബംഗളൂരു നിരയുടെ ഉൗർജം. കിേക്കാഫ് മുതൽ ആക്രമിച്ചുകളിച്ച ബംഗളൂരുവിെൻറ ഗോൾമുഖം രണ്ടു തവണ മാത്രമാണ് മുംബൈക്ക് കൃത്യമായി പരീക്ഷിക്കാനായത്. 54ാം മിനിറ്റിൽ മധ്യനിരയിൽ നിന്നും എവർട്ടൺ സാേൻറാസ് പിേൻറാ ബംഗളൂരു പ്രതിരോധത്തെ വെട്ടിച്ച് ബോക്സിലേക്ക് കടന്നെങ്കിലും ഷോട്ടുതിർക്കാൻ വൈകിപ്പോയി.
67ാം മിനിറ്റിലായിരുന്നു ഗാലറിയെ ത്രസിപ്പിച്ച ഗോൾ. കോർണർ കിക്ക് ഉദാന്ത സിങ്ങിന് തട്ടിനൽകിയ എഡു ഗാർഷ്യ പന്ത് തിരിച്ചെടുത്ത് ബോക്സിലേക്ക് ഒാടിക്കയറി തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ഗോളി അമരീന്ദറിനെയും കടന്ന് വലയിൽ പതിച്ചു. കളി ഇഞ്ചുറി ടൈമിലെത്തി നിൽക്കെ ഗോളിയുടെ അബദ്ധം ഛേത്രി മുതലെടുത്തതോടെ ബംഗളൂരുവിെൻറ രണ്ടാം ഗോളും പിറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.