അരങ്ങേറ്റം കൊഴുപ്പിക്കാൻ ബംഗളൂരു എഫ്.സി
text_fieldsബംഗളൂരു എഫ്.സി
ഹോം ഗ്രൗണ്ട്: ശ്രീ കണ്ഡീരവ സ്റ്റേഡിയം, ബംഗളൂരു
വിളിപ്പേര്: ദി ബ്ലൂസ്
കോച്ച്: ആൽബർട്ട് റോക്ക
െഎ ലീഗ് പ്രകടനം: 2013-14, 2015-16(ചാമ്പ്യന്മാർ)
2014-15 റണ്ണേഴ്സ് അപ്പ്
ഫെഡറേഷൻസ് കപ്പ്: 2014-15, 2016-17 (ചാമ്പ്യന്മാർ)
എ.എഫ്.സി കപ്പ്: 2015-16 (റണ്ണേഴ്സ് അപ്പ്)
െഎ.എസ്.എല്ലിൽ പുതുമുഖക്കാരാണെങ്കിലും ബംഗളൂരു എഫ്.സിയെന്ന പേര് ഇന്ത്യൻ ഫുട്ബാളിൽ ചുരുങ്ങിയ കാലത്തിനിടക്ക് തന്നെ അറിയപ്പെട്ടു കഴിഞ്ഞു. 2013ലാണ് ജെ.എസ്.ഡബ്ല്യൂ ബിസിനസ് ഗ്രൂപ് ബംഗളൂരു ആസ്ഥാനമായി വൻ സൗകര്യങ്ങളോടെ ബംഗളൂരു എഫ്.സിയെന്ന ഫുട്ബാൾ ക്ലബ് ആരംഭിക്കുന്നത്. 2013-2014ൽ അരങ്ങേറ്റം കുറിച്ച ആദ്യ സീസണിൽതന്നെ ചാമ്പ്യന്മാരായി അദ്ഭുതം കാട്ടി. അതു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്ട് വർഷങ്ങളുടെ ചരിത്രമുള്ള ഇന്ത്യൻ ഫുട്ബാൾ ക്ലബുകളെ കാഴ്ചക്കാരാക്കി, നേട്ടങ്ങളുടെ പടികയറ്റമായിരുന്നു. 2014-15ൽ െഎ. ലീഗ് റണ്ണേഴ്സ് അപ്പ്. തൊട്ടടുത്ത വർഷം ചാമ്പ്യന്മാർ. 2014-15, 2016-17 വർഷങ്ങളിൽ ഫെഡറേഷൻസ് കപ്പ് ചാമ്പ്യന്മാർ. 2015-16 സീസണിൽ ഏഷ്യൻ ക്ലബുകളുടെ പോരാട്ടമായ എ.എഫ്.സി കപ്പിൽ റണ്ണേഴ്സ്അപ്പ്. ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ ക്ലബ് എ.എഫ്.സി കപ്പിൽ ഫൈനലിലെത്തുന്നത്.
ഇന്ത്യൻ താരം സുനിൽ േഛത്രിയടക്കമുള്ള പ്രമുഖ നിരയാൽ സമ്പന്നമായ നീലപ്പടക്ക് െഎ.എസ്.എല്ലിൽ ഒരിക്കലും തുടക്കക്കാർ എന്ന ആലസ്യമേയുണ്ടാവില്ല. വിദേശ താരങ്ങളായി ഇംഗ്ലീഷുകാരൻ ജോൺ ജോൺസൺ, വെനിസ്വേലൻ ഫോർവേഡ് മിക്കു, ആസ്േട്രലിയൻ മീഡ്ഫീൽഡർ എറിക് പാർട്ടലു, സ്പാനിഷ് താരം ടോണി എന്നിവരും ക്ലബിെൻറ കുതിപ്പിൽ ചുക്കാൻ പിടിക്കുമെന്നാണ് പ്രതീക്ഷ. െഎ ലീഗിൽ കുറിച്ച വിപ്ലവം െഎ.എസ്.എല്ലിലും തുടരാനുറച്ചാണ് റോക്കയുടെയും സംഘത്തിെൻറയും വരവ്.
കോച്ച്:
ആൽബർട്ട് റോക്കയെന്ന സ്പാനിഷുകാരൻ നീലപ്പടയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് 2016 മുതലാണ്. എ.എഫ്.സി കപ്പിൽ ഫൈനലിലെത്തിയതും ഒരുതവണ ഫെഡറേഷൻസ് കപ്പിൽ ക്ലബിനെ ചാമ്പ്യന്മാരാക്കിയതും ആൽബർട്ട് റോക്കയാണ്. ബാഴ്സലോണയുടെ മുൻ സഹപരിശീലകനായിരുന്ന ഇൗ സ്പാനിഷുകാരന് ബംഗളൂരു ഒമ്പതാം ടീമാണ്. എതിരാളികൾക്ക് പിടികിട്ടാത്ത ഗെയിംപ്ലാനുമായി കളത്തിലെത്തുന്ന റോക്കെയ പിടിച്ചുകെട്ടാൻ എതിർനിരകൾ നന്നായി പാടുപെടേണ്ടിവരും തീർച്ച.
ടീം:
ഗോൾ കീപ്പർമാർ: അബ്ര മൊണ്ഡാൽ, ലാൽ തുമാവിയ റാൾതെ, ഗുർപ്രീത് സിങ് സന്ധ്യ, കൽവീൻ അഭിഷേക്.
പ്രതിരോധം: യുവാനൻ, ജോൺ ജോൺസൺ, നിഷു കുമാർ, സുഭാഷിഷ് ബോസ്, രാഹുൽ ഭേക്കെ, ജോയൻ ലോറെ, സോമിം ഗിലിയന റാൾതെ, പ്രശാന്ത് കലിംഗ.
മധ്യനിര: ലെന്നി റോഡ്രിഗസ്, ദിമാസ് ഡെൽഗാഡോ, ഹർമൻജോത് ഖാബ്ര, ബോയ്തങ് ഹാ, ആൽവിൻ ജോർജ്, മൽസാംസുവാല, റോബിൻസൺ സിങ്, ടോണി, എഡു ഗാർഷ്യ.
മുന്നേറ്റം: മികു, സുനിൽ ഛേത്രി, ലിയോൺ ഒാഗസ്റ്റിൻ, തോങ്കോസിം ഹാവോകിപ്, ബ്രൗലിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.