പുതുപരീക്ഷണവുമായി ചെന്നൈ മച്ചാൻസ്
text_fieldsഇറ്റാലിയൻ ഇതിഹാസ താരം മാർകോ മറ്റരാസിയില്ലാതെ ചെന്നൈയിൻ എഫ്.സി ആദ്യമായി പന്തുതട്ടുകയാണ് ഇൗ വർഷം. കഴിഞ്ഞ മൂന്നു സീസണിലും കളിക്കാരെൻറയും പരിശീലകെൻറയും കുപ്പായത്തിൽ മറ്റരാസിയുണ്ടായിരുന്നു. പ്രഥമ സീസണിൽ സെമിയിലെത്തിച്ച ശേഷം, രണ്ടാം വർഷം ചെന്നൈ മച്ചാൻസിനെ ചാമ്പ്യന്മാരുമാക്കി. എന്നാൽ, മൂന്നാം സീസണിൽ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. പ്രാഥമിക റൗണ്ടിൽ തന്നെ വട്ടംകറങ്ങിയ അവർ ഏഴാം സ്ഥാനക്കാരായി പിന്തള്ളപ്പെട്ടു. പഴയതെല്ലാം മറന്നാണ് ഇക്കുറി പടയൊരുക്കം. മറ്റരാസിയെ മാറ്റി പരിശീലക വേഷത്തിൽ ഇംഗ്ലണ്ടുകാരനായ ജോൺ ഗ്രിഗറിയെത്തി. ടീം തിരഞ്ഞെടുപ്പിലും വേറിട്ട ശൈലി സ്വീകരിച്ചു. ഡ്രാഫ്റ്റിൽ കരുതലോടെ ഇടപെട്ട് മികച്ച യുവനിരയെ സ്വന്തമാക്കാനായതിൽ ടീം മാനേജ്മെൻറിന് അഭിമാനിക്കാം.
കോച്ച്
ഇംഗ്ലണ്ട് ദേശീയ കുപ്പായത്തിൽ ആറു മത്സരങ്ങളിൽ പന്തുതട്ടിയ ജോൺ ഗ്രിഗറിയുടെ കോച്ചിങ് കുപ്പായത്തിലെ 11ാം ക്ലബാണ് ചെന്നൈയിൻ. പോർട്സ്മൗത്ത്, ആസ്റ്റൻ വില്ല, ക്യു.പി.ആർ തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകൾക്ക് കളിപറഞ്ഞു നൽകിയ ഗ്രിഗറിയുടെ ൈശലിയിൽ േകന്ദ്രീകരിച്ചാണ് ചെന്നൈയിെൻറ ടീം തിരഞ്ഞെടുപ്പും. മധ്യനിരക്കും പ്രതിരോധത്തിനുമാണ് മുൻതൂക്കം.
ഒരുക്കം
കോച്ച് ഗ്രിഗറി സെപ്റ്റംബർ ആദ്യ വാരംതന്നെ ടീമിനൊപ്പം ചേർന്നിരുന്നു. പത്തു ദിവസം ഹോം ഗ്രൗണ്ടിൽ തന്നെ പരിശീലനം. ശേഷം, തായ്ലൻഡിൽ ഒരുമാസം നീണ്ട പരിശീലനവും സന്നാഹ മത്സരങ്ങളും. ഒരു തോൽവിയും രണ്ടു ജയവും സ്വന്തമാക്കിയാണ് ടീം മടങ്ങിയെത്തിയത്. തുടർന്ന് ഹോംഗ്രൗണ്ടിൽ വീണ്ടും പരിശീലന മത്സരങ്ങൾ.
മലയാളി സാന്നിധ്യം: കേരള ബ്ലാസ്റ്റേഴ്സിെൻറ താരം മുഹമ്മദ് റാഫിയാണ് ഇക്കുറി ചെന്നൈയിെൻറ മുന്നേറ്റത്തിലെ കരുത്ത്. ഗോൾ കീപ്പറായി കോഴിക്കോട് സ്വദേശി ഷഹിൻലാൽ മേലോളിയും ടീമിനൊപ്പമുണ്ട്.
പ്രതീക്ഷ: മധ്യനിരക്കും പ്രതിരോധത്തിനും മുൻതൂക്കം നൽകിയാണ് ടീം തിരഞ്ഞെടുപ്പ്. തോയ് സിങ്, ബിക്രംജിത് സിങ്, ജെർമൻ പ്രീത് തുടങ്ങിയ ഇന്ത്യൻ താരങ്ങളും റാഫേൽ അഗസ്റ്റോ, ജാമി ഗാവിലിയാൻ തുടങ്ങിയ വിദേശ താരങ്ങളുംകൂടി ചേരുന്നതോടെ മധ്യനിര കരുത്തുറ്റതാവും. മുന്നേറ്റത്തിൽ റാഫിക്കും ജെജെ ലാൽപെഖ്ലുവക്കും കൂട്ടായി നെതർലൻഡ്സിെൻറ ഗ്രിഗറി നെൽസണുണ്ട്. പ്രതിരോധക്കോട്ട നായകെൻറ നേതൃത്വത്തിൽ ഭദ്രം.
ടീം ചെന്നൈയിൻ
ഗോൾകീപ്പർ: കരൺജിത് സിങ്, പവൻകുമാർ, ഷഹിൻലാൽ.
പ്രതിരോധം: ഇനിഗോൾ കാൾഡെറോൺ (സ്പെയിൻ), ഹെൻറിക് സെറേനോ (പോർചുഗൽ), മെയ്ൽസൺ ആൽവ്സ് (ബ്രസീൽ), ഫൽഗാൻകോ കർഡോസോ, സഞ്ജയ് ബാൽമുചു, കീനൻ അൽമെയ്ഡ, ധനചന്ദ്ര സിങ്, ജെറി ലാൽറിൻസുവാല (എല്ലാവരും ഇന്ത്യ).
മധ്യനിര: റെനെ മിഹിലിച് (സ്ലൊവീനിയ), റാഫേൽ അഗസ്റ്റോ (ബ്രസീൽ), ജാമി ഗാവിലൻ (സ്പെയിൻ), ജർമൻപ്രീത് സിങ്, തോയ് സിങ്, ബിക്രംജിത് സിങ്, ധനപാൽ ഗണേഷ്, അനിരുദ്ധ ഥാപ, ഫ്രാൻസിസ് ഫെർണാണ്ടസ് (എല്ലാവരും ഇന്ത്യ).
മുന്നേറ്റം: ജുഡ് നൗറു (നൈജീരിയ), ഗ്രിഗറി നെൽസൺ (നെതർലൻഡ്സ്), ജെജെ ലാൽ പെഖ്ലുവ, മുഹമ്മദ് റാഫി, ബൗറിങ്ദാവോ ബോഡോ (എല്ലാവരും ഇന്ത്യ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.