യഥാർഥ ചാമ്പ്യൻമാർ ഞങ്ങളെന്ന് ബംഗളൂരു ഗോളി; ചെന്നൈയിൻ കോച്ചിന് അതൃപ്തി
text_fieldsഇന്ത്യൻ സൂപർ ലീഗിലെ യഥാർഥ ചാമ്പ്യൻമാർ തങ്ങളാണെന്ന് ബംഗളൂരു എഫ്സിയുടെ ഗോളി ഗുർപ്രീത് സിങ് സന്ദു. മത്സരം തോറ്റതിന് ശേഷം മാധ്യമങ്ങളോടായിരുന്നു സന്ദുവിെൻറ തുറന്നു പറച്ചിൽ. അതേസമയം ഫൈനലിൽ ബംഗളൂരു എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയുടെ കോച്ച് ജോൺ ഗ്രിഗറി സന്ദുവിെൻറ പ്രതികരണത്തെ എതിർത്ത് രംഗത്ത് വന്നു.
‘‘ഫൈനലിൽ വിജയിച്ച ചെന്നൈയിനെ അഭിനന്ദിക്കുന്നു. എന്നാൽ ലീഗ് റൗണ്ടിൽ ഞങ്ങളാണ് വിജയിച്ചത്. അതുകൊണ്ട് ഞങ്ങൾ തന്നെയാണ് ചാമ്പ്യൻമാർ’’ ഇങ്ങനെയായിരുന്നു സന്ദുവിെൻറ പ്രതികരണം.
സന്ദുവിെൻറ വാക്കുകൾ ശരിയായില്ലെന്ന് ചെന്നൈയിൻ കോച്ച് ഗ്രിഗറി പറഞ്ഞു. ‘‘20 വർഷങ്ങൾ മുമ്പ് ഇംഗ്ലണ്ടിൽ പ്ലേഒാഫ് മത്സരങ്ങൾ തുടങ്ങിയിട്ടുണ്ട്. ആദ്യ ആറ് സ്ഥാനക്കാർക്ക് യോഗ്യത ലഭിക്കുന്ന വിധത്തിലാണ് ലീഗ്. 20 പോയിൻറ് പിറകിൽ ഫിനിഷ് ചെയ്താലും ടീമുകൾക്ക് പ്ലേഒാഫിൽ കളിക്കാം. അതാണ് നല്ല ഫോർമാറ്റ്, സന്ദുവിെൻറ വാക്കുകളിൽ അതൃപ്തിയുണ്ട്. തങ്ങൾ തന്നെയാണ് ജേതാക്കൾ- ചെന്നൈയിൻ കോച്ച് പ്രതികരിച്ചു.
െഎ.എസ്.എല്ലിെൻറ മത്സര ഘടനയെ സംബന്ധിച്ച് തർക്കങ്ങളും ചർച്ചകളും നിലനിൽകെയാണ് ഗുർപ്രീതിെൻറ പ്രതികരണം. ലീഗ് റൗണ്ടിലെ മിക്ക മത്സരങ്ങളും വിജയിച്ച് പോയൻറ് നിലയിൽ ഒരുപാട് മുന്നിലുള്ള ബംഗളൂരു, ഫൈനലിൽ തോറ്റത് സംബന്ധിച്ച് വിവാദങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.