Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​രോ​പ​ണ​ങ്ങ​ൾ...

ആ​രോ​പ​ണ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നി​ല്ല; ടീം ​ഒ​ന്ന​ട​ങ്കം ജി​ങ്കാ​നൊ​പ്പ​മു​ണ്ട്- സി.​കെ. വി​നീ​ത്

text_fields
bookmark_border
ആ​രോ​പ​ണ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നി​ല്ല; ടീം ​ഒ​ന്ന​ട​ങ്കം ജി​ങ്കാ​നൊ​പ്പ​മു​ണ്ട്- സി.​കെ. വി​നീ​ത്
cancel
കൊ​ച്ചി: ടീം ​മാ​നേ​ജ്മ​​െൻറി​നും ക്യാ​പ്റ്റ​ൻ സ​ന്ദേ​ശ് ജി​ങ്കാ​നു​മെ​തി​രെ മു​ൻ പ​രി​ശീ​ല​ക​ൻ റെ​നെ മ്യൂ​ലെ​ൻ​സ്​​റ്റീ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് താ​ര​ങ്ങ​ള​ും മാ​​നേ​ജ്​​മ​​െൻറും. ജി​ങ്കാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് സി.​കെ. വി​നീ​ത് പ്ര​തി​ക​രി​ച്ചു.

പ​രി​ശീ​ല​ന​ത്തി​ലും ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ലു​മൊ​ക്കെ പ്ര​ഫ​ഷ​ന​ലി​സം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ജി​ങ്കാ​ൻ പു​ല​ർ​ച്ചെ​വ​രെ മ​ദ്യ​പി​ച്ചെ​ന്നു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നി​ല്ല. ബി​യ​റോ മ​റ്റോ ക​ഴി​ച്ചി​ട്ടു​ണ്ടാ​കാം. അ​തി​ന​പ്പു​റം എ​ന്തെ​ങ്കി​ലും ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. പ​രി​ശീ​ല​ക​ന് മ​റു​പ​ടി പ​റ​യാ​നൊ​ന്നും താ​ൻ ആ​ള​ല്ല. ടീം ​ഒ​ന്ന​ട​ങ്കം ജി​ങ്കാ​നൊ​പ്പ​മു​ണ്ട്. എ​ഫ്.​സി ഗോ​വ​ക്കെ​തി​രെ മ​ത്സ​ര​ത്തി​നി​ടെ വേ​റി​ട്ട ഗോ​ൾ ആ​ഘോ​ഷം ജി​ങ്കാ​നു​ള്ള പി​ന്തു​ണ​യാ​യി​രു​ന്നെ​ന്നും വി​നീ​ത് പ​റ​ഞ്ഞു. ഗോ​ൾ നേ​ടി​യ​ശേ​ഷം വി​നീ​തും റി​നോ ആ​േ​ൻ​റാ​യും കൈ​ക​ൾ കോ​ർ​ത്ത് മ​ദ്യ​പി​ക്കു​ന്ന രീ​തി​യി​ൽ ആം​ഗ്യം കാ​ണി​ച്ചാ​ണ് ആ​ഘോ​ഷി​ച്ച​ത്. 

താ​ൻ മ​ദ്യ​പാ​നി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ എ​ന്നാ​യി​രു​ന്നു ജി​ങ്കാ​​െൻറ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, ടീം ​മാ​നേ​ജ്മ​​െൻറി​​െൻറ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ പ്ര​തി​ക​ര​ണ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ക്യാ​പ്​​റ്റ​ന്​ പി​ന്തു​ണ​യു​മാ​യി കോ​ച്ച്​ ഡേ​വി​ഡ്​ ജെ​യിം​സും രം​ഗ​ത്തെ​ത്തി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballCK Vineethmalayalam newssports newsISL 2017jhingan
News Summary - ck vineeth support jhingan- Sports news
Next Story