സൂപ്പർ സേവുമായി ഡേവിഡ് െജയിംസ്
text_fieldsകൊച്ചി: പ്രതിസന്ധിയിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ രക്ഷകനായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് െജയിംസ് അവതരിച്ചു. കോച്ച് റെനെ മ്യൂലെൻസ്റ്റീൻ രാജിവെച്ച് ഒഴിഞ്ഞ് 24 മണിക്കൂർ തികയുംമുേമ്പ മുൻ മാർക്വീതാരവും കോച്ചുമായ ജെയിംസ് സ്ഥാനമേറ്റെടുത്ത് ബ്ലാസ്റ്റേഴ്സിെൻറ രക്ഷകനായി. റെനെ രാജിവെച്ചതിനെത്തുടർന്ന് കൊച്ചിയിലെത്തിയ െജയിംസുമായി ടീം മാനേജ്മെൻറ് നടത്തിയ ചർച്ചയിലാണ് തീരുമാനം. തകർച്ചയിൽനിന്നും ടീമിനെ കൈപിടിച്ചുയർത്തുകയാണ് െജയിംസിെൻറ ദൗത്യം. പോയൻറ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 11 മത്സരങ്ങളാണ് ടൂർണമെൻറിൽ അവശേഷിക്കുന്നത്.
െഎ.എസ്.എൽ പ്രഥമ സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ മാർക്വീതാരവും പരിശീലകനുമായിരുന്നു െജയിംസ്. ഗോൾവലക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം ആദ്യമായിട്ടായിരുന്നു പരിശീലകക്കുപ്പായമണിഞ്ഞത്. ബ്ലാസ്റ്റേഴ്സിനെ ഫൈനൽവരെ എത്തിച്ചതിൽ അദ്ദേഹത്തിെൻറ പങ്ക് നിർണായകമായി. 14 മത്സരങ്ങളിൽ അഞ്ച് ജയവും നാല് സമനിലയും അഞ്ച് തോൽവിയുമായി മുന്നേറിയ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ 95ാം മിനിറ്റിൽ മുഹമ്മദ് റഫീക് നേടിയ ഒറ്റ ഗോളിൽ അത്്ലറ്റികോ ഡി കൊൽക്കത്തയോടാണ് തോറ്റത്. പേരെടുത്ത പരിശീലകനല്ലാഞ്ഞിട്ടും ഐ.എസ്.എല്ലിലെ അനുഭവസമ്പത്ത് തന്നെയാണ് െജയിംസിന് ഗുണമായത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കുറച്ച് മത്സരങ്ങളിലേക്ക് പുതിയ പരിശീലകനെ കണ്ടെത്തുന്നതിലുള്ള മാനേജ്മെൻറിെൻറ പ്രായോഗിക ബുദ്ധിമുട്ടും താരത്തിന് നേട്ടമായി. െജയിംസുമായി ചർച്ച നടത്തിയ ടീം മാനേജ്മെൻറ് പരിശീലകനായി അദ്ദേഹത്തെ നിയമിക്കാനുള്ള തീരുമാനം ഐ.എസ്.എൽ അധികൃതരെ അറിയിച്ച് അനുമതി നേടി.
ലിവർപൂൾ, ആസ്റ്റൻവില്ല, മാഞ്ചസ്റ്റർ സിറ്റി, പോര്‍ട്‌സ്മൗത്ത്, വെസ്റ്റ്, ബ്രിസ്‌റ്റോള്‍ സിറ്റി, ബേണ്‍സ്മൗത്ത് തുടങ്ങിയ ക്ലബുകളുടെയും ഇംഗ്ലണ്ട് അണ്ടർ-21, ബി, സീനിയർ ടീമുകളുടെയും ഗോൾവലക്കുമുന്നിലെ വിശ്വസ്തനായിരുന്നു ജെയിംസ്. 2004ലെ യൂറോകപ്പ്, 2010ലെ ഫിഫ ലോകകപ്പ് ഉൾപ്പെടെ ഇംഗ്ലണ്ടിനായി 53 മത്സരങ്ങളിൽ ഗോൾവല കാത്തു. ക്ലബ് കരിയറിൽ 956 മത്സരങ്ങൾ കളിച്ച ജെയിംസ് ഏഴുവർഷം ലിവർപൂളിനൊപ്പമായിരുന്നു. വ്യാഴാഴ്ച പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ഹോംഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ്, പുണെ സിറ്റി എഫ്.സിയെ നേരിടുമ്പോൾ അതിർത്തിവരക്കിപ്പുറം തന്ത്രങ്ങളുമായി ഈ 43കാരനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.