കിരീട സ്വപ്നവുമായി ഗോവ
text_fieldsഫുട്ബാൾ പാരമ്പര്യവും സൂപ്പർതാരങ്ങളും ഏറെയുണ്ടായിരുന്നിട്ടും കഴിഞ്ഞ മൂന്നു സീസണിലും കിരീട ഭാഗ്യമില്ലാത്ത ടീമാണ് എഫ്.സി ഗോവ. അനുഭവസമ്പത്ത് ആവശ്യത്തിനുള്ള വിദേശതാരങ്ങളുമായാണ് എല്ലാവർഷവും ഇന്ത്യൻ സൂപ്പർ ലീഗിന് ഒരുങ്ങുകയെങ്കിലും നിർഭാഗ്യം എല്ലാ സീസണിലും കിരീടത്തിനു മുന്നിൽ വഴിമുടക്കി. ബ്രസീലുകാരൻ സീകോയുടെ പരിശീലനത്തിലായിരുന്നു മൂന്നു സീസണും.
ആദ്യ സീസണിൽ എതിരാളികളെ വകഞ്ഞുമാറ്റി കുതിച്ച ഗോവൻ പട, അത്ലറ്റികോ ഡി കൊൽക്കത്തക്കു മുന്നിൽ സെമിയിൽ തോറ്റു. ഷൂട്ടൗട്ടിലായിരുന്നു തോൽവി. പ്രതീക്ഷകളോടെ 2015 സീസണിൽ നേരത്തേയൊരുങ്ങിയ ഗോവ, ഒരുപടികൂടി മുന്നോട്ടു നീങ്ങി ഫൈനൽ വരെയെത്തി. എന്നാൽ, ഫൈനലിൽ ചെന്നൈയിൻ എഫ്.സിയോട് മുട്ടുമടക്കി. കിരീടം നേടി ക്ലബ് വിടാമെന്ന മോഹവുമായി 2016 സീസണിൽ എത്തിയ സീകോയുടെ തന്ത്രങ്ങൾ പാടെ പിഴച്ചു. തുടർ തോൽവികളോടെ എട്ടാം സ്ഥാനക്കാരായാണ് ആ സീസൺ അവസാനിച്ചത്. സീകോ പടിയിറങ്ങിയതോടെ പുതിയ പരിശീലകനിലാണ് ഇത്തവണ ഗോവയെത്തുന്നത്.
കോച്ച്
സീകോ പടിയിറങ്ങിയതോടെ ഗോവയുടെ പരിശീലകനായെത്തുന്നത് സ്െപയിൻകാരൻ സെർജിയോ ലൊബേറയാണ്. പരിശീലക കുപ്പായത്തിൽ ലൊബേറയുടെ എട്ടാം ക്ലബാണ് ഗോവ. കഴിഞ്ഞ 20 വർഷമായി പരിശീലകെൻറ റോളിലുണ്ട്. ബാഴ്സലോണ യൂത്ത് ടീമിനെ പരിശീലിപ്പിച്ചാണ് തുടക്കം. പിന്നീട് ലാസ് പാൽമസടക്കം വിവിധ സ്പാനിഷ് ക്ലബുകളെ പരിശീലിപ്പിച്ചു. രണ്ടു വർഷത്തേക്കാണ് എഫ്.സി ഗോവയുമായി കരാറിലൊപ്പിട്ടിരിക്കുന്നത്.
ഒരുക്കം
കോച്ച് ലൊബേറ ചുമതലയേെറ്റടുത്തതോടെ മികവുറ്റ ലോകോത്തര താരങ്ങളെ ക്ലബിലെത്തിക്കാനാണ് ആദ്യം ശ്രദ്ധിച്ചത്. വിദേശതാരങ്ങളിൽ സ്പാനിഷ് കളിക്കാർക്ക് തന്നെയാണ് മുൻതൂക്കം. മുൻ ബാഴ്സലോണ ‘ബി’ടീം താരം സെർജിയോ ജസ്റ്റെ, റയൽ സർഗോസ താരം മനുവൽ ലാൻസറോെട്ട എന്നിവർ പ്രധാന താരങ്ങളാണ്. കോച്ചിന് സുപരിചിതമായ സ്പെയിനിൽ തന്നെയായിരുന്നു ഗോവയുടെ പ്രീസീസൺ മത്സരങ്ങൾ അരങ്ങേറിയത്. അഞ്ചു മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നെണ്ണത്തിൽ ജയിക്കാനായി. എഫ്.സി കാർട്ടജീന (4-1), റയൽ ഇംപീരിയൽ(2-1) എന്നിവരോടാണ് തോറ്റത്. ഒക്ടോബർ അവസാനത്തോടെ ഇന്ത്യയിലേക്ക് തിരിച്ച ഗോവൻ പട, െഎ ലീഗ് ചാമ്പ്യൻ ക്ലബായ ഇൗസ്റ്റ് ബംഗാളിനോട് നവംബർ മൂന്നിന് സന്നാഹ മത്സരം കളിച്ചെങ്കിലും 2-1ന് തോൽക്കാനായിരുന്നു വിധി. വരുന്ന ഒമ്പതിന് മോഹൻ ബഗാനിനോടും എതിരിടാനൊരുങ്ങുകയാണ്.
പ്രതീക്ഷ
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ലക്ഷ്മികാന്ത് കട്ടമണിയാണ് ടീമിെൻറ വലകാക്കുക. മുൻതാരമായ ബ്രൂണോ പിനേറോയുടെ നേതൃത്വത്തിലായിരിക്കും പ്രതിരോധം. മധ്യനിരയിൽ വിദേശതാരങ്ങൾക്കൊപ്പം പ്രേണായ് ഹൽദാറും അഹ്മദ് ജഹുവും കൂട്ടിനുണ്ടാവും. മുൻ ക്ലബുകളെ പരിശീലിപ്പിക്കുന്ന 4-2-3-1 ശൈലിയിൽ തന്നെയായിരിക്കും ഗോവൻ പടയാളികളെയും കോച്ച് കളത്തിലിറക്കുന്നത്.
ടീം എഫ്.സി ഗോവ
ഗോൾകീപ്പർമാർ: ലക്ഷ്മികാന്ത് കട്ടിമണി, നവീൻ കുമാർ, ബ്രുണോ കൊളോകോ
പ്രതിരോധം: ബ്രൂണോ പിന്യോറോ, ചെച്ചി, നാരായൺ ദാസ്, ചിങ്ലെൻസന സിങ്, എമെയറണവാഡെ, ജോവെൽ മാർട്ടിനസ്, സെറിേട്ടാൻ ഫെർണാണ്ടസ്, മുഹമ്മദ് അലി
മധ്യനിര: മുഹമ്മദ് യാസിർ, പ്രിൻസെേട്ടാൻ റെബെല്ലോ, അഹ്മദ് ജഹോഹ്, മാനുവൽ അറാറ, മാനുവൽ ലാൻസറോട്ട, എഡു ബെഡിയ, പ്രണോയ് ഹെയ്ദർ, ആൻറണി ഡിസൂസ, മന്ദർ റാവു, ബ്രണ്ടൻ ഫെർണാണ്ടസ്
മുന്നേറ്റം: കൊറോമിനസ്, അഡ്രിയൻ കൊളുങ്ക, മൻവീർ സിങ്, കോളോകൊ, ലാലവംപുയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.